ആരയ്യാ! ഈ ബാഹുകൻ
Malayalam
കാണുമ്പോൾ ക്ഷണമപി പിന്നിലാമശേഷം
വീണുംപോമപരിചിതൻ വ്യപേതധൈര്യം;
‘തീക്ഷ്ണേയം രഥഗതിവേഗശക്തി‘യെന്നും
വാർഷ്ണേയൻ വലിയൊരു ചിന്ത പൂണ്ടു ചൊന്നാൻ.
പല്ലവി:
ആരയ്യാ! ഈ ബാഹുകൻ
ദേവേന്ദ്രസൂതനോ! പാർക്കിൽ ആരയ്യോ!
അനുപല്ലവി:
വീരാധിവീരൻ കോസലപതി-
സാരഥിയായി ഭൂതലേ വാണിടുന്നോനിവൻ
ചരണം 1:
ആർക്കു പാർക്കിൽ നൈപുണ്യമേവം, മ-
റ്റാർക്കുമേ പാരിൽ കണ്ടീല ഞാനോ,
നേർക്കുനേരെ നിഖിലവും വിദ്യാ
വാക്കിനുള്ളൊരു കൗശലവും,
ഇല്ല തമ്മിലകലവും താരതമ്യശകലവും,
ഈഷലുണ്ടിവൻ നൈഷധൻ
സൂതവേഷധാരി മാനവൻ.