സിംഹിക

സിംഹിക (കരി)

Malayalam

ഹാ ഹാ രാക്ഷസവീരാ വിലോകയ

Malayalam

നിരർഗ്ഗളവിനിർഗ്ഗളദ്രുധിതരൂഷിതാക്രന്ദിത-
പ്രതിദ്ധ്വനിതദിങ്‌മുഖാ ബഹുതരം ലുഠന്തി തദാ
സമഗ്രബലമഗ്രജം സകലയാതുധാനൈർവൃതം
നികൃത്തകുചനാസികാ നിരനുനാസികാ സാവദൽ
 

ഹാ ഹാ രാക്ഷസവീരാ വിലോകയ
ഹാ ഹാ വികൃതശരീരാഹിജാതാ

ഹാ ഹാ പീഡ സഹിക്കരുതേ ബത
ഹാ ഹാ വീര സഹോദര പാലയ

ആഹാരയോഗ്യരായുള്ളവരിപ്പോൾ
ആഹാ വിരോധികളായതു പശ്യ
ആഹാ വിജയഹതപതിയാകയാൽ
ആയുസ്സൊടുക്കുക അല്ലായ്കിലേതസ്യ

വല്ല പ്രതിക്രിയാകർത്തവ്യേതി ഹൃദി
കില്ലുകൂടാതെ ഉറച്ചു ചരിച്ചപ്പോൾ
ദോഷലേശത്തോടു വേർവ്വിട്ടൊരു തസ്യ
യോഷാതിലകത്തെ ദർശിച്ചു കാടതിൽ

ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍

Malayalam

ശ്രാവം ശ്രാവം തദാനീം പ്രിയനിധനമഥ ക്രോധസംഘൂര്‍ണ്ണിതാഭ്യാം
ചക്ഷുര്‍ഭ്യാമുദ്വമന്തീ സ്മരഹരനിടിലോല്‍ഭ്രാന്തബര്‍ഹിശ്ശിഖാഭാം
ഭ്രാമ്യജ്ജ്യോതിഷ്കണാളിം ഘടനഝടഝടാദംഷ്ട്രികാ സിംഹികേതി
പ്രഖ്യാതാസഹ്യ രൂക്ഷാക്ഷരകഥനപരാ രാക്ഷസീ പ്രോത്ഥിതാഭൂല്‍

പല്ലവി:
ഹന്ത കാന്ത കൃതാന്തപുരന്തന്നില്‍
ബന്ധുരാംഗ വെടിഞ്ഞു മാം പോയിതോ

അനുപല്ലവി:
എന്തിനിന്നു സന്താപനിമഗ്നയായ്
കാന്താരത്തില്‍ വസിക്കുന്നു ഞാനയ്യോ