ത്രിപുട 14 മാത്ര

Malayalam

സ്വസ്തിഭവതുതവാദ്യവയമപി

Malayalam

ചരണം 3:
സ്വസ്തിഭവതുതവാദ്യവയമപി
ചിത്തശോകവിഹീനരായിഹ
പത്തനേകദിചിദ്ദിനാനി
വസിച്ചുപോകയഥാസുഖം

ശ്ലോകം:
മാനിതോമരവരേണപാണ്ഡവഃ
കാനിചിൽഖലുദിനാനിതൽപുരേ
ശ്രീനിവാസചരണാംബുജംസ്മരൻ
മാനിനാമപിവരോവസൽസുഖം
 

ശ്രൃണുവചോമേതാത

Malayalam

ആമന്ത്ര്യയാതേപരമേശപാർഷദേ
ധാമപ്രപദ്യാഥപിതുഃകുരൂദ്വഹഃ
ജയേതിജീവേതിസുരൈരഭിഷിടുതോ
ജഗാദവാചംപ്രണതോർജ്ജുനോഹരിം

പല്ലവി:
ശ്രൃണുവചോമേതാത
ശ്രൃണുവചോമേ

ചരണം 1:
അമരപുംഗവസുരവിരോധി-
നിവാതകവചാദികളെയൊക്കയും
സമരസീമനിയമപുരത്തി-
ലയച്ചുഞാനതവകരുണയാ

ചരണം 2:
കാലകേയമുഖാസുരാനപി
കാലഗേഹാതിഥികളാക്കിഞാൻ
ബാലചന്ദ്രാഭരണകിങ്കര-
ബാഹുബലമവലംബ്യസഹസാ