ബാഹുവൊന്നു പോയല്ലോ എനിക്കു
ബാഹുവൊന്നു പോയല്ലോ എനിക്കു
ഇഹ നിൽക്കും സാലത്തെപ്പറിച്ചെറിവേൻ ഞാനും
രാവണന്റെ അനിയൻ
ബാഹുവൊന്നു പോയല്ലോ എനിക്കു
ഇഹ നിൽക്കും സാലത്തെപ്പറിച്ചെറിവേൻ ഞാനും
ദാശരഥിയോടാനീനൃമൂഢനേരേ വാടാ
ആശരൻ വിരാധനല്ലല്ലോ ഞാൻ
അല്പനാം ഖരനും മാരീചനും
കബന്ധനും ബാലിയുമല്ല കുംഭകണ്ണൎൻ ഞാൻ
എന്നോടേറ്റം പോരിന്നെതിർനിന്നു ജയിക്കുന്നതിനു
മന്നിലൊരുവനുണ്ടോ മുദ്ഗരത്താലെറിഞ്ഞു
നിന്നെയും സേനയേയും ഇക്കൊലഭൂമിയിൽക്കൊൽവേൻ നൂനം
(സ്വഗതം)
കണ്ണ നാസികകൾ പോയശേഷം എന്റെ വേഷം
ചണ്ഡയാം സഹജയോടു തുല്യം
ഇന്നി ഞാൻ പോകുന്നില്ലാപുരിയിൽ സുഖമായ്
ചെന്നു വാഴുന്നില്ലെന്നതു നൂനം
ആരെടാ ശരമെയ്യുന്ന മൂഢ! രിപു കീട!
പോരിനെന്നോടെതിർക്കുന്നോ രേരേ
ശൂലം കൊണ്ടെറിഞ്ഞു നിന്നെ മൂഢ! കപികീടാ!
മൗലിയെയറുത്തീടുന്നുണ്ടല്ലോ
ശൂലത്തെപ്പിടിച്ചിതോ ഹനുമാൻ സുമതിമാൻ
കാലിൽ വെച്ചിട്ടൊടിച്ചു കളഞ്ഞു.
ശൈലം കൊണ്ടെറിഞ്ഞു നിന്നെ കൊൽവേൻ പിന്നെച്ചെൽവേൻ
കാലം വൈകാതെ രാമനെക്കൊൽവാൻ
ശൈലം കൊണ്ടിവൻ ഭൂമിയിൽ വീണു
ദീനം നൂനം ഞാനിവനെക്കൊണ്ടുപോവേനങ്ങു
ഋക്ഷരാജസൂത ശുഭമാനോ!രവിസൂനോ!
ദക്ഷനല്ലോനീയധികം പോരിൽ
ആരെടാ വരുന്നതു സുഗ്രീവൻ
അമർ ചെയ്വാൻ നേരിടുന്നതു ഞാൻ കുംഭകർണ്ണൻ
ശ്ലോകം:
കുംഭകർണ്ണാഖ്യനാകും വീരനങ്ങേവമുക്ത്വാ
ജംഭശത്രോസ്സപത്നോയുദ്ധഭൂമിംഗമിച്ചൂ
തന്തദാ ബാലിപുത്രൻ പോരിനായേറ്റശേഷം
ചിന്തയിൽ കോപമോടും വാനരോത്തുംഗമൂചേ
പദം:
മൂഢനായ മർക്കട കിശോരാ എന്നോടിന്നു
നാടീടുകിൽ പോരിൽ നീ മരിക്കും
ബാലനെങ്കിലും നീ നല്ല വീരൻ സുരുചിരൻ
കാലനോടണയാതോടിപ്പോക
ചേരാതതുചെയ്കകൊണ്ടുയിപ്പോൾ പാരാതെ പീഡിക്കുന്നു നാം
ആരാലുമില്ലൊരൊഴിവുരാമനു നേരേ പോരിന്നേവനുള്ളു
മുന്നം വിഭീഷണൻ പോയപോലെ എന്നുമേ പോകുന്നില്ല ഞാൻ
നിന്റെ കാര്യത്തിലജ്ജീവനിന്നുതന്നെയുപേക്ഷിപ്പേൻ കാൺക
കൊല്ലുവൻ രാഘവൻ തന്നെയതുമല്ലായ്കിലോ മരിപ്പൻ ഞാൻ
രണ്ടിലൊന്നില്ലാതെ നിന്നെവന്നു കണ്ടീടുന്നില്ല ഞാൻ വീര
പോകുന്നൂ സായുധനായി ഞാൻ വീര, വേഗമോടെൻ ബലം കാൺക
ശ്ലോകം:
മഹോദരൻ ചൊന്നതു കേട്ട നേരം
മഹാബലോ ഭീമ തനുർമ്മഹാത്മാ
സാലാൻ മഹാതാലശതപ്രമാണാൻ
വിലംഘ്യഗത്വാ സഹജം ബഭാഷേ.
പദം:
അത്ര സഹോദര എന്നാലെന്തു കർത്തവ്യമെന്നുര ചെയ്ക
നിദ്രയുണർത്തിയിവിടെ എന്നെയെത്തിച്ചതെന്തൊരു കാര്യം
ചൊല്ലീടുക നീ മഹോദര എന്തിതെന്നെയുണർത്തിയ കാരണം
ചൊല്ലേറും രാമനും സേനയും വന്നു മെല്ലെപുരത്തെ വളഞ്ഞിതോ
Content shared under CC-BY-SA 4.0 license, except some writings under 'Article' section and photographs. Please check with us for more details.