ജയന്തൻ

ഇന്ദ്രന്റെ മകൻ

Malayalam

ദേവരാജ നമാമി ജയന്തോഹം

Malayalam
നികൃത്തകുചനാസികാം നിശിചരീം നിരസ്യാനനാ
നിരുദ്ധമമരാംഗനാനികരമഞ്ജസാ മോചയൻ
നിവൃത്ത്യ സമരാങ്കണാൽ സ ഖലു നിർജ്ജരേന്ദ്രാത്മജോ
നിപത്യ ചരണേ പിതുർന്നിഖിലമേതദാവേദയൽ

 

അർണ്ണോജാക്ഷികളേ ഹരിച്ചോരു

Malayalam
അർണ്ണോജാക്ഷികളേ ഹരിച്ചോരു നിൻ
കർണ്ണനാസികാകുചകൃന്തനമിഹ
 
തൂർണ്ണം ചെയ്‌വാൻ കണ്ടുകൊൾക നീ
നിർണ്ണയമതിനുണ്ടു മേ കരാളേ

രാത്രിഞ്ചരവനിതേ

Malayalam
രുഷ്ടാം താമട്ടഹാസപ്രകുടമുഖഗുഹാസ്പഷ്ടദംഷ്ട്രാകരാളാം
പ്ലുഷ്ടാശാം ദൃഷിപാതൈസ്ഫുരദനലകണൈരാത്മേനേ തിഷ്ഠമാനാം
ക്ലിഷ്ടാന്താഃ കൃഷ്ടകേശീരപി ച സുരവധൂസ്തത്ര ബാഷ്പായമാണാഃ
ദൃഷ്ട്വാഥാകൃഷ്ടഖഡ്ഗോ ന്യഗദദതിരുഷാ വിക്രമീ ശക്രസൂനുഃ

 

 
രാത്രിഞ്ചരവനിതേ! നീ മോചയ
വൃത്രവൈരിപുരകാമിനിമാരെ
 
ചിത്രം തവ ചേഷ്ടിതമോർത്താലിഹ
പത്രിഗണങ്ങൾക്കൂണാകും നീ
 
അമരാവതിയായീടും പുരിയിൽ അധുനാ വരുവാനേവനതുള്ളൂ?
അമരവൈരിതരുണിയതാം നിന്നെ പരിചൊടു ബന്ധിച്ചീടും ഞാനും

ആരയി ബാലികേ

Malayalam
ആരയി, ബാലികേ, നീയിന്നാരെന്നു ചൊൽക സുശീലേ!
നാരിമാർമൗലിരത്നമേ നാകനാരിയോതാൻ? 
 
ഭൂരമണകുലജയാം വാരണഗാമിനിയോതാൻ
കാരണമെന്തിങ്ങു വരുവതനിന്നു ബാലേ!