കചൻ

ദേവയനി സ്വയംവരം

Malayalam

മന്മഥാര്‍ത്തിപെരുത്തോരു

Malayalam
മന്മഥാര്‍ത്തിപെരുത്തോരുദുര്‍മ്മതേനിന്നുടെശാപം
ധര്‍മ്മതല്പരനായൊരെനി-ക്കിങ്ങേല്‍ക്കുമോ?
 
ബ്രഹ്മകുലംതന്നിലാരുംനന്മയോടുനിന്നെ
ധര്‍മ്മപത്നിയാക്കീടുവാന്‍കര്‍മ്മവുംവന്നീടാ

മാനിനീ നീചൊന്നൊരുമൊഴിയിതു

Malayalam
മാനിനീ! നീചൊന്നൊരുമൊഴിയിതു
മാന്യമല്ലസുമതെ!
 
മാനമിഹതവവിഫലമെന്തയി
മാനസേമദനാര്‍ത്തിമുഴുത്തോ?
 
പണ്ടിതുപോലവേചിലവണ്ടണിപ്പുംകുഴലിമാര്‍
തണ്ടലര്‍ബാണമാല്‍കൊണ്ടു-മെലിഞ്ഞുനാണം-
സകലംകുറഞ്ഞു-താപംനിറഞ്ഞു-
മതികള്‍മറിഞ്ഞു-അവശതയൊടുവലഞ്ഞു
 
എന്നെയിന്നുജീവിപ്പിപ്പാന്‍ധന്യശീലേഹേതുവെങ്കില്‍
എന്നുടെമാതാവുനീ-യിതുധരിക്ക-
പാരംവഴികള്‍നിനയ്ക്ക-മോഹംകുറയ്ക്ക-
കുശലംസ്മരിക്ക-സുഖമൊടിഹവസിക്ക
 

ശുകഭാഷിണീ നീ ഖേദിക്കരുതേ

Malayalam
ശുകഭാഷിണീനീഖേദിക്കരുതേ;
ശുഭമല്ലീദശ-ഭാഷിതമിഹതേ
 
സുകരമിതെന്നയിചിന്തിക്കരുതേ
സുദതിമണേനിന്‍വാഞ്ഛിതമധുനാ
 
അനുദിനമോരോകളിഅനുരാഗമോടുചെയ്ത-
തനുപമഗുണരാശേ!മനസിഞാന്‍മറക്കുമോ?
 
പനിമതിമുഖീനിന്നില്‍കനിവേതുംകുറഞ്ഞില്ലാ
മനസിജകേളിക്കിപ്പോ-ളനുചിതമറിഞ്ഞാലും
 
ചിരകാലമായിഞാനുംജനകാദിഗുരുക്കളെ
ദര്‍ശിച്ചിട്ടവരുടെകുശലങ്ങളറിഞ്ഞിട്ടും,
 
തരസാപോകുന്നേനിപ്പോള്‍തരികനീയനുവാദം;

കൻമഷനാശനവന്ദേനിര്‍മ്മലമതേ

Malayalam
കൻമഷനാശനവന്ദേനിര്‍മ്മലമതേ
ജന്മമിന്നുസഫലമായിനിന്മഹിതഗുണവശാല്‍
സന്മതനാംഭവാനോടുസംഗമമുണ്ടാകമൂലം
ധാര്‍മികനായ്വന്നുഞാനും‍കര്‍മ്മശൂരകേള്‍ക്കധീര
മന്ദതയാദൈത്യര്‍ചെയ്തദുര്‍ന്നയങ്ങള്‍ഗുണമായി,
(കാലംതാഴ്ത്തി)ചെന്നിനിതാതനെക്കാണ്മാന്‍നന്മയോടുമയയ്ക്കേണം

കല്യാണീകുലമൌലേ

Malayalam
കല്യാണീകുലമൌലേ!കേള്‍ക്കെടോബാലേ!
ചോല്ലാര്‍ന്നശുഭശീലേ
 
ഉല്ലാസത്തൊടുശാസത്രംഅഭ്യസിക്കുമ്പോള്‍
മല്ലാസ്ത്രക്കളികള്‍ഒന്നും
(ഒന്നും)ഇല്ലാതെയിരിക്ക-എന്നല്ലോഗുര്‍വനുവാദം
നല്ലാര്‍മൌലിമാണിക്ക-ക്കല്ലേനീക്ഷമിക്കേണം

ജയജയ ആശ്രിതബന്ധോ

Malayalam
ജയജയ!ആശ്രിതബന്ധോ!ജയജയഗുണസിന്ധോ!
നിയതിതന്നനുഗ്രഹംമയിവന്നുമഹാമതേ!
 
പരമപാവനകൃതേപരിചോടങ്ങെന്നെ
സുരുഗുരുസൂനുകചനെ-ന്നതറിയേണംകൃപാനിധേ
 
നയജലനിധേനിന്‍റെദയയെന്നിലുദിക്കേണം
നിയമേനഭജിക്കുന്നേന്‍നിയമിനാംകുലവര്യ
 
അതിഗൂഢംആഗാമസാരംചതികൂടാതുപദേശം
മതിമോദാല്‍തരുവാന്‍നീ(നീ)ഗതിയെന്നാര്യസന്ദേശം