രുഗ്മി

രുഗ്മിണിയുടെ സഹോദരൻ

Malayalam

ആരെടാ കന്യകചോരനാരെടാ

Malayalam
ക്ഷ്വേളാഹ്രദേ ഹൃദയതാപകരൈർകവചോഭി-
സ്നാതോത്ഥിതൈരിവ സമെത്യ ഹരിം സ രുഗ്മീ
സന്തർജ്ജയൻ പ്രളയനീരദവന്നദിത്വാ
മദ്ധ്യേപഥം സമുപരുദ്ധ്യ രുഷാ ബഭാഷേ
 
 
ആരെടാ! കന്യകചോരനാരെടാ!
ആരേയും ഭയപ്പെടാതെ ചോരകർമ്മം ചെയ്കമൂലം
ഘോരബാണങ്ങൾക്കു നിന്നെ
പാരണയാക്കുവൻ മൂഢ!
മോഷണം ചെയ്യണമെങ്കിൽ ഘോഷഗേഹേ ഗമിച്ചാലും
ഭീഷണികൾ ഫലിക്കുമോ?
ഏഷ രുഗ്മി അറിഞ്ഞാലും

 

അരുതരുതഹോ

Malayalam
അരുതരുതഹോ ശോകമനുചരരേ
വിരവിനോടു കാൺക മമ കരബലമിതധുനാ
ദിക്പതികളൊന്നിച്ചു പൊരുവതിനു വരികിലും
നിൽക്കയില്ലെന്നോടു നിർണ്ണയമിദാനീം.
ഖലകുലോത്തമനാകും ഗോപാലഹതകനെ
കൊലചെയ്തീടായ്കിലോ രുഗ്മിയല്ലേഷ ഞാൻ

താത തവ പാദയുഗമാദരേണ വന്ദേ

Malayalam
ഉക്ത്യേതി വൈണികമുനിസ്സ തദാന്തരീക്ഷം
വിജ്ഞാപ്യ ഭൂമിരമണം സഹസാദ്ധ്യാരുക്ഷൽ
ഭ്രൂഭംഗഭീഷണവിഖൂർണ്ണിത നേത്രയുഗ്മോ
രുഗ്മിർജ്വലന്നഥ രുഷാ ഗിരമുജ്ജഗാര
 
 
താത തവ പാദയുഗമാദരേണ വന്ദേ
ചേതസി വളർന്നീടുന്നു കോപമിഹ പാർത്താൽ
ഹന്ത! താപസന്മാരുടെ വാക്കു കേട്ടു നീയും
എന്തിതേവമുറച്ചിതു ചിന്തിയാതെ വീര!
ഭൂപവരനാകും തവ നന്ദിനിയെയിന്നു
ഗോപപാലപാശകന്നോ നൽകീടുന്നു?
ജാതിയേതെന്നുമുണ്ടോ പാർത്തു കാൺകിലിന്നു
പൂതനയെ ഹനിച്ചോരു പാപനാമവന്നു