ആശാരി

ആശാരി (മിനുക്ക്)

Malayalam

ഖനനശീലനായീടും

Malayalam

ഖനനശീലനായീടും ഖനകന്‍ ഞാനെന്നു
കനിവോടറിഞ്ഞു കരുതീടവേണം

വിദുരരയച്ചുവന്നു വീരമൌലേ ഞാനും
അതു മറ്റാരാനുമറികില്‍ പിഴയാകും

വ്യാജമുണ്ടിപ്പുരിക്കെന്നു വ്യാഹരിപ്പാനായി
രാജമൌലേ വന്നതും ഞാനെന്നറിക

നല്ലമരം കല്ലുകൊണ്ടുമല്ല പാര്‍ത്താലര-
ക്കില്ലമാകുന്നതു ഭൂമിവല്ലഭരേ

മൂര്‍ഖനാകും പുരോചനന്‍ തക്കം നോക്കി കൊള്ളി-
വെക്കുമവനിന്നു തന്നെ എന്നു നൂനം

പാര്‍ത്തലത്തില്‍

Malayalam

അധിവസതി യുധിഷ്ഠിരേ പുരം തല്‍
പ്രഥിതബലൈരനുജൈര്‍വൃകോദരാദ്യൈ:
വിദിതരിപുസമീഹിതസ്തമൂചേ
വിദുരഗിരാ ഖനക: സമേത്യ ഗൂഢം

പല്ലവി:
പാര്‍ത്തലത്തില്‍ കീര്‍ത്തിയുള്ള പാര്‍ത്ഥന്മാരേ ഞാനും
കാല്‍ത്തളിരിണ തൊഴുന്നേന്‍ കാത്തുകൊള്‍വിന്‍

അനുപല്ലവി:
ചിത്തകൌതുകത്തോടുഞാന്‍ അത്രവന്നേന്‍ നൃപ
സത്തമന്മാരാം നിങ്ങളെ കാണ്മതിനായി

രംഗം മൂന്ന്: ധര്‍മ്മപുത്രരും ആശാരിയും

Malayalam

പാരില്‍ കീര്‍ത്തിയുള്ള പാണ്ഡവന്മാരെ ഞാന്‍ സന്തോഷത്തോടേ ഇവിടെ നിങ്ങളെ കാണുന്നതിനായി വന്നു. എന്ന് ആശാരി പറയുമ്പോള്‍ ആരാണ്‌ നീ എന്ന് ധര്‍മ്മപുത്രര്‍ ചോദിക്കുന്നു. എവിടെ നിന്നാണ്‌ വരുന്നത്? വന്നതിന്‍റെ കാരണം എന്ത് എന്നിങ്ങനെ ചോദിക്കുന്ന ധര്‍മ്മപുത്രരോട് ഖനകന്‍, ഞാന്‍ ഒരു ആശാരി ആണ്‌, വിദുരര്‍ അയച്ചതാണ്‌ എന്ന് പറയുന്നു. ദുഷ്ടനായ പുരോചനന്‍ ഇന്ന് തന്നെ അരക്കില്ലത്തിനു തീ വെക്കും. എന്നും ആശാരി പറയുന്നു. അപ്പോള്‍ ധര്‍മ്മപുത്രര്‍ ഞങ്ങള്‍ക്ക് പ്രയാസമുണ്ട് എങ്കിലും ശ്രീകൃഷ്ണന്‍റെ പാദാരവിന്ദങ്ങള്‍ ശരണമുണ്ട് എന്നും അറിയിക്കുന്നു.