മാല്യവാൻ

രാക്ഷസൻ

Malayalam

രാവണ മഹാമതേ കേൾക്ക

Malayalam

രാവണ മഹാമതേ കേൾക്ക മമ വാക്കു നീ
താവക ഹിതം ചെറ്റു ചോല്ലീടുന്നുണ്ടു ഞാൻ
തവ രാമനൊരു ദോഷമെന്നുമേ ചെയ്തിതോ
രവികുല ശിരോമണി തന്നുടെ ഭാര്യയേ
വഞ്ചിച്ചു തന്നെ നീ കൊണ്ടു പോന്നതിനാൽ
അഞ്ജസാ വന്നീടും വംശനാശം ദൃഢം
ഇനി എങ്കിലും രാമജായയാം സീതയെ
മനസി മടി കൂടാതെ നൽകിയില്ലെങ്കിലോ
ഗുണവാരിധേ വീര രാവണ മഹാമതേ
നൂനമീവംശവും നഷ്ടമാമല്ലോ

ഉരത്ത വൃത്രനെയും മറുത്ത

Malayalam
ഉരത്ത വൃത്രനെയും മറുത്ത ജംഭനേയും
രണത്തിൽ വെന്ന നിന്റെ കരുത്തു വൃഥ
തടുത്തുകൊൾകായുധമെടുത്തു ഞാൻ മോചിക്കി-
ലടുത്തു നിനക്കു യമപുരത്തു പോവാൻ

തിമിർത്തു പോരിന്നായെതിർത്തു

Malayalam
തിമിർത്തു പോരിന്നായെതിർത്തു വന്ന നിന്നെ
അമർത്തുവേണം കാര്യം, കയർത്തു ഭവാൻ
ചെറുത്തുനിൽകിൽ ഗളമറുത്തീടുന്നുണ്ടു ഞാൻ
കരത്തിൽമേവീടുന്നൊരായുധത്താൽ
സാഹസമോടമർചെയ്വതിനായേഹി സുധാശപതേ!

രേ രേ പോരിന്നായ് വീര

Malayalam
താവദ്രാക്ഷസരാട് സ രൂക്ഷഹൃദയഃ പ്രക്ഷോഭ്യ രക്ഷോബലൈ-
സ്സംക്ഷോഭാരവരൂക്ഷകാക്ഷരവിപാക്ഷാക്ഷേപവാക്യം ജഗത്
സർവ്വം ഗർവിതസോദരപ്രഭൃതിഭിര്യുദ്ധായ ബദ്ധോദ്യമഃ
ക്രുദ്ധഃ പ്രാപ്യ സമന്തതസ്സുരപദം രുദ്ധ്വാ ത്വഭാണീദ് ഗിരം
 
 
രേ രേ പോരിന്നായ് വീര രേരേ ജംഭാരേ!
രേരേ സുരവീരന്മാരേ സമരേ വന്നൊരു നിങ്ങടെ
ഘോരമായ കരവീര്യമിന്നു മമ കാണണം
സുഘോരേ-രണതലേ രേ-അതി
കഠോരേ-വരിക നേരേ-  
ചെന്താർമാനിനീകാന്തൻ ബന്ധുവായുണ്ടെന്നാകിൽ
ബന്ധമെന്തിഹ ചിന്തചെയ്വതിന്നു?

ജംഭനിഷൂദനനെന്നൊരുവൻപും

Malayalam
ജംഭനിഷൂദനനെന്നൊരുവൻപും, 
സാമ്പ്രതമായ് വളരുന്നൊരു ഡംഭും
ഉമ്പരിൽ മുമ്പുളവായൊരു വൻപും
സപ്രതികാണണമരുവയരൻപും
 
കുടിലതതേടുന്നവരുടെ മുമ്പേ ഝടിതി 
രണായ ഗമിച്ചിടുകെന്നാൽ
പടുപടഹദ്ധ്വനിസേനകളാലേ
പൊടിപെടുമാറമരാവതിയിപ്പോൾ
പോക നാം വിരവിൽ സോദരന്മാരേ! പോക നാം വിരവിൽ

മാലി സുമാലി മൽസോദരന്മാരേ

Malayalam
ശ്രീമത്സുവൃത്തമിദമദ്ഭുതമേവമുക്ത്വാ
ശ്രീനാരദോ നിരഗമത് സ തു വായുവീഥ്യാ
രക്ഷോവരസ്തദനു മാലിസുമാലിനൗ താ-
വാഹൂയ ചേദമവദന്നിജമന്ത്രിവീരാൻ

 
മാലി സുമാലി മൽസോദരന്മാരേ, ചാരേ വന്നീടുവിൻ വീരരേ
മന്ത്രവിശാരദന്മാരാകും മമ മന്ത്രിവീരന്മാരേ നിങ്ങളും
അംഭോജസംഭവനന്ദനൻ ചൊന്ന സംഭാഷണം നിങ്ങൾ കേട്ടില്ലെ?
ജഭാരിമുൻപാം വിബുധന്മാരും തത്സംഭാവിതന്മാർ മുനികളും
അംഭോരുഹാക്ഷനെക്കണ്ടുടൻ ശോകസംഭാവനം ചെയ്ക കാരണം
ലക്ഷ്മീപതി നമ്മെശ്ശിക്ഷിപ്പാൻ ദേവ-

നാരദമുനീന്ദ്രസുമതേ തവ

Malayalam
പീത്വാ വാഗമൃതം ജഗത്‌ത്രയപതേഃ ശ്രോത്രൈർമ്മുകുന്ദസ്യ തത്
ഗത്വാ തേ ന്യവസന്നമീ നിജപദം യാവന്മഹേന്ദ്രാദയഃ
താവത് പ്രാപ്തമുപേത്യ നാരദമുനീം നത്വാഥ ലങ്കാപുരേ
ദേവപ്രാണയമസ്തമേവമവദദ്രക്ഷോവരോ മാല്യവാൻ
 
 
നാരദമുനീന്ദ്രസുമതേ, തവ ചരണതാരിണ ഭജേ സുഖഗതേ!
സാരസഭവാത്മജ! തവാഗമനകാരണം
ഭൂരിസുഖമാശു മനതാരിൽ വളരുന്നു മേ
 
സാരരണിയുന്ന മകുടേ, ഖചിതമണിപൂരിതപദപ്രഭ വിഭോ!
പാരിൽ നവമാകിയ വിശേഷമുണ്ടെങ്കിലതു
പാരമഭിലാഷമിഹ കേൾപ്പതിനു മാനസേ