ബാണാസുരൻ

Malayalam

അസ്തു നിൻ പദഭക്തി

Malayalam
ഇത്ഥം ശ്രീശശിഖണ്ഡചൂഡവചസാ നിർവാണരോഷാർച്ചിഷ-
സ്സ്വർഗ്ഗസ്ത്രീകൃത പുഷ്പവർഷവിഗളന്മാധ്വീകധൗതാകൃതേഃ
യോഷാരത്നമുഷാം സഹ പ്രണയിനാ പ്രാദ്യുമ്നിനാ പ്രാഭൃതം
ന്യസ്യാഗ്രേ ബലിനന്ദനോ മധുരിപോസ്തുഷ്ടാവ പുഷ്ടാദരം
 
 
അസ്തു നിൻ പദഭക്തി നിസ്തുലമൂർത്തേ!
നിസ്തുഷഹിമകര നിർമ്മലകീർത്തേ!
 
രാഗമദാദിദോഷരഹിതനാകും നിന്നോടു
ആഗസ്വീ ഞാനെന്നുള്ളോരാലാപം ചിതമല്ല
 
നാഗാരിവാഹന! വിവേകം ഹൃദി കൈവരുവാൻ
വേഗം നീ കൺമുനയൊന്നേകുക മയി വിഭോ!
 

മൂഢ! മുരാന്തക

Malayalam
ബാണാസനേഷു കരവാളഗതാ ശതഘ്നീ
തൂണാരിശൂലമുസല വൃതിഷക്തപാണീഃ
ഏണാങ്കചൂഡകരുണാകണികൈധമാനോ
ബാണോ ബഭാണ പരുഷം പുരുഷം പുരാണം
 
 
മൂഢ! മുരാന്തക മൃധഭൂവി നിന്നുടെ
രൂഢമദം കളവേനധുനാ
 
ഗോപവധൂടികളുടെ കുടിയിൽ പല
ചാപലകർമ്മം ചെയ്തതിനുടെ ഫല- 
 
മാപതിതം ബഹു കണ്ടുകൊൾക നീ
പാപമതേ! പരിചോടു ഹനിപ്പേൻ

 

വാടാ രണത്തിനാശു നീ കന്യകാജാരാ

Malayalam
ശ്രുത്വാ വാർത്താം സുതായാ രഹസി നിഗദിതാം ദ്വാരരക്ഷ്യാ തദാനീം
ബാണോ ബാഹാഗ്രജാഗ്രന്നിശിതപരശുകോദണ്ഡ തൂണീരബാണഃ
ശുദ്ധാന്തേ ബദ്ധമോദം സമുഷിതമുഷയാ സ്പർദ്ധമാനോനിരുദ്ധം
ക്രുദ്ധാത്മാ ജ്യാനിനാദൈഃ ശ്രുതിമഥ ദലയന്നാഹവായാജൂഹാവ
 
 
വാടാ! രണത്തിനാശു നീ കന്യകാജാരാ
വാടാ! രണത്തിനാശു നീ
 
കന്യകയ്ക്കു ദൂഷണങ്ങൾ വന്നിഹ ചെയ്തൊരു നിന്നെ
ഉന്നതകൃപാണം കൊണ്ടു കൊന്നീടുവനിന്നു തന്നെ
 
പാർത്തലത്തിലെന്നുടയ കൂർത്തുമൂർത്ത ശരമേറ്റു

നന്നുനന്നഹോ നീ ചൊന്ന കന്യക

Malayalam
നന്നുനന്നഹോ നീ ചൊന്ന കന്യക തന്നുടെ വൃത്തം
മന്നിലിതു കേട്ടീടുകിലോ മാന്യനാമെന്നെ
ഉന്നതന്മാർ നിന്ദിക്കുമല്ലൊ
 
പത്തുനൂറുഭുജം കൊണ്ടു സപ്തകുലാദ്രികളേതും
സത്വരം മുകളിലേറിവാൻ ഉൾത്തളിരിങ്കൽ
ചെറ്റുമതിനില്ല സംശയം
 
ആരുമറിയാതെ വന്നു നാരീമണിയ്ക്കു
ദൂഷണം പാരാതെ ചെയ്ത കിതവനെ വേഗേന ചെന്നു
പോരിലിന്നു വെന്നീടുവൻ ഞാൻ
 
 
 
തിരശ്ശീല
 

എന്തിതെന്തിതു ഹന്ത നീയെടി

Malayalam
എന്തിതെന്തിതു ഹന്ത! നീയെടി
ബന്ധഹീനമുരപ്പതും
 
അന്തരംഗമതിൽ നിനക്കൊരു
ചിന്തയെന്തു ഭവിച്ചതും
 
അഖിലവും പറകാശു നീയെടി
അഖിലവും പറകാശു നീ

മന്ത്രിവരന്മാരേ! സാദരം നിങ്ങൾ

Malayalam
തൽക്കാലേ ശിപിവിഷ്ടപുഷ്ടകരുണാപീയൂഷവൃഷ്ടിപ്രഭാ-
വോൽകൃഷ്ടോത്ഭട ബാഹുശാഖി വികസൽ പീനാപദാനാകുരഃ
പുത്ര്യാ യോഗ്യതമം വരം നിരുപമം സഞ്ചിന്തയൻ മന്ത്രിണാ-
വാഹൂയാഥ ബഭാണ നീതിനിപുണോ ബാണോസുരഗ്രാമണിഃ
 
 
മന്ത്രിവരന്മാരേ! സാദരം നിങ്ങൾ
മന്ത്രിതമൊന്നു ധരിക്കേണം
മന്ത്രവിഹീനനാം പാർത്ഥിവൻ രാജ്യ-
തന്ത്രത്തിനു പാത്രമല്ലെടോ
 
എന്നുടെ താതൻ മഹാബലി വിശ്വ-
മുന്നതവീര്യൻ ജയിച്ചതും
കിന്നരനാരിമാരെല്ലാരുമതു-

Pages