മല്ലീസായക തുല്യ
Malayalam
മല്ലീസായക തുല്യമനസിജ താപം
ചൊല്ലാവല്ലഹോ നിന്നെ കാൺകയാൽ
കല്യാണാലയ കൃഷ്ണ കളിയല്ലെ രന്തും
ഉല്ലാസമോടു ഗേഹേ വരിക നീ
മഞ്ജുഭാഷണ നിന്നെപ്പിരികിലോ ചൊല്ലാം
കഞ്ജസായകൻ കൊല്ലുമതുനേരം
രജ്ഞയ കനിവോടു മധുരിമാധരന്തന്നിൽ
സഞ്ജാതമധുപാനം തരികെടോ