ഉദ്ധവൻ

Malayalam

ധർമജസവിധേ നാം തരസാ

Malayalam
ധർമജസവിധേ നാം തരസാ ചെന്നുടനങ്ങു
തന്മമതമഖിലവുമറിഞ്ഞു ചെമ്മേ പുനരുടനേ
സമ്മോദം പൂണ്ടു പറഞ്ഞു നിർണ്ണയിച്ചീടാം
ധർമഹേതുവിധർമകർമ കൽമഷഘ്നം മഖവും കാണാം
സമ്മതമിഹ കിം തവ വദ മാധവ
ശർമം നൽകണമഖിലർക്കും ദേവദേവ ഹരേ
പുരുഷോത്തമ ദേവകീനന്ദന ദേവവരാനുജശൗരേ

യാതൊന്നു തിരുവുള്ളത്തിൽ

Malayalam

യാതൊന്നു തിരുവുള്ളത്തിൽ ജ്ഞാതമല്ലാതുള്ളു പോറ്റി
നാഥ ചൊൽവനെങ്കിലും ഞാൻ ചോദിച്ചതിനുത്തരമായ്
രാജസൂയം ചെയ് വാൻ സർവ്വരാജാക്കന്മാരെയും വെന്നു
വ്യാജമെന്നിയെ തിറ വാങ്ങീടേണമല്ലൊ വീര
ദുഷ്ടനാകും ജരാസന്ധനത്ര തിറ നൽകയില്ലാ
യുദ്ധേ മഗധനെക്കൊന്നു സത്രം കഴിക്കെന്നേ വരൂ.