ഗുഹൻ

മുക്കുവന്മാരുടെ തലവൻ. കരിവേഷം. ശ്രീരാമപട്ടാഭിഷേകം കഥ.

Malayalam

എന്തിതിപ്പൊഴൊരുഘോഷം

Malayalam

ഗംഗാകുലേവസിക്കും ഗുഹനിതുസകലം കേട്ടുനീലാംബുദശ്രീ-
സങ്കാശാംഗനാകും രഘുവരനൊടമര്‍ചെയ്വതിന്നായിദാനീം
കൈകേയിസൂനുതാനും വരുവതതിനുകില്ലില്ലപാര്‍ക്കുന്നനേരം
നാകേശന്‍തന്നൊടൊക്കും നൃപമണിവിഭൂമേയെന്നതോര്‍ത്തുള്ളിലുലേ

എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍

Malayalam

രാമന്‍ലോകാഭിരാമന്‍ വിപിനഭുവിനടക്കുന്നനേരം ജനൌഘം യാമിന്യാംവീണുറങ്ങുന്നളവുകളവിനാല്‍ കാടകംപുക്കുവേഗാല്‍ കാലേഗംഗാതടാന്തേഗഹനഭുവിതൊടുന്നിം ഗുദീപാദപത്തില്‍ മൂലേസീതാസമേതം ഗുഹനവനരികെവേന്നുവന്ദിച്ചുചൊന്നാന്‍ എന്തു ഞാന്‍ ചെയ്തതുമിപ്പോള്‍ ചന്തമോടെ ഹന്തനിന്തിരുവടിക്കിദാനീംരാമചന്ദ്ര പന്തണിമൂലയാകിയകാന്തയോടും കിന്തകാനനേനടന്നുനീയും രാമചന്ദ്ര നാടുവാണിരുന്നിടാതെ കാടുതോറും- നടകൊള്ളുവതിനെന്തുമൂലം രാമചന്ദ്ര എന്നുടെഭവനേഭവാന്‍ മന്നര്‍മൌലെ വന്നതെന്‍റെ പൂജാഫലമേവം രാമചന്ദ്ര

ശ്രീമതേ നമസ്തുഭ്യം മേ

Malayalam
ശ്രീമതേ! നമസ്തുഭ്യം മേ ദുർവചനം ശ്രീ
രാമദൂതാ പൊറുക്കേണമേ
 
ധീമതാം‌വര! ഞാൻ മുന്നേ തീരെയറിഞ്ഞില്ല നിന്നെ
കേമനെന്നറിഞ്ഞു പിന്നെക്കേവലം ഞാൻ മൂഢൻ തന്നെ
 
പാർത്തു നിൽക്കേണ്ടെന്നാൽ പാരാതെ ഭരതനോടു
വാർത്തചെന്നുരയ്ക്ക മാരുതേ!
 
ആർത്തിപൂണ്ടവൻ വാഴുന്നു പേർത്തുമെപ്പോഴും കേഴുന്നു
യാത്രചെയ്യേണ്ടും വഴിയേയോർത്തുകേൾ ചൊല്ലാം വഴിയേ
 
ശക്തിമാനെന്തിനും ഭരതൻ, സൽഗുണൻ രാമ-
ഭക്തിയുമുണ്ടവൻ വിരുതൻ. ഭുക്തി കാകനികൾ മാത്രം
 

മൂഢ മർക്കടകീടക

Malayalam
ഇത്ഥം ധീവരരോതിടുന്നളവിലാ ശ്രീരാമദൂതൻ തെളി-
ഞ്ഞത്യാനന്ദമിയന്നഹോ ഗുഹപുരം വേഗേന പൂകീടവേ
ശുദ്ധാത്മാ ഗുഹനത്ര വാസ്തവമറിഞ്ഞീടാതെ കൂടും ജവാൽ
ബദ്ധാടോപമടുത്തു ഘോരപരുഷാം ഭാഷാം ബഭാഷേ രുഷാ
 
 
മൂഢ! മർക്കടകീടക! മൽ പുരിയിൽ-
കേറീടാനെന്തെടാ? പോകെടാ!
 
പ്രൗഢത നടിച്ചെന്നാൽ കൂടുകയില്ലെന്നോടു
തടവകന്നു പടികടന്നു വടിവൊടു
 
ഝടിതി വന്ന കുടിലനാരെടാ? ശഠ?
 
ദാശന്മാരിവരിന്നഹോ ഗംഗയിൽ വല-
വീശുവാൻ തുടങ്ങീടവേ

ആതുരഭാവം വേണ്ടിഹ

Malayalam
ആതുരഭാവം വേണ്ടിഹ മനമതിലേതും ധീവരരേ!
ഏതൊരു ശഠമതിയാകിലുമിഹ നഹി
 
ചേതസി ദയ ലവലേശമിദാനീം
തക്കമൊടുടനെ ഗമിക്കുവൻ, ഖലു-
മർക്കട മൂഢനെ പിടിക്കുവൻ
 
തർക്കമതില്ലിഹ നയിക്കുവിൻ, പുന-
രിഗ്ഗൃഹസീമനി തളക്കുവൻ