സരമ

വിഭീഷണന്റെ ഭാര്യ.

Malayalam

ധന്യശീലേ! പോയറിഞ്ഞേൻ

Malayalam
ധന്യശീലേ! പോയറിഞ്ഞേൻ കേൾക്ക നീ മമ വാക്കുകൾ
നിന്നെ നൽകുവതിന്നുമന്ത്രികൾ മാല്യവാനും ജനനിയും
തത്രചൊന്നതുകേട്ടതില്ലവൻ യുദ്ധത്തിന്നു മുതിർത്തല്ലൊ
ചത്തീടുമവൻ പിന്നെ നിന്നെയും കൊണ്ടും പോകും രാഘവൻ

ജാനകീ നീ പീഡിച്ചിടൊല്ലാ

Malayalam
ജാനകീ നീ പീഡിച്ചിടൊല്ലാ ഹന്ത! രാവണമായായാ
മാനവേശ്വരനായ രാമനെക്കണ്ടു വരുന്നേനിപ്പോൾ ഞാൻ
ചാരുഭേരീ നിനാദവും ബത രാമസേനാഘോഷവും
ശംഖനാദവും കേട്ടിതോനീ പീഡിച്ചിടൊല്ലാവൃഥാ
പ്രത്യയം വന്നില്ല്ലഎയ്ങ്കിലതേകുകെന്നോടു ജാനകി
ഉത്തമാംഗി! ജവേന ഞാനെന്റെ വേഷവും മറച്ചുടൻ
രാമനോടിതു ചൊല്ലിവരുവേനയയ്ക്ക നാഥേ ജാനകി
മായതന്നെയിതൊക്കെയും നീ ശോകത്തെച്ചെയ്തീടൊല്ലാ

ഉൽപ്പല ദലലോചന

Malayalam
ഉൽപ്പല ദലലോചന! ശ്രീരാമചന്ദ്ര!
ത്വൽ പാദാംബുജം തൊഴുന്നേൻ
 
ത്വൽഭക്തി ഭവിക്കേണം എപ്പോഴുമെന്നല്ലാതെ
സ്വൽപ്പവുമൊരുമോഹമുൾപ്പൂവിൽ എനിക്കില്ല
 
പിന്നെ ഭവാനു കാരുണ്യം മാനസതാരിൽ
എന്നെക്കുറിച്ചുണ്ടെന്നാകിൽ
 
നിന്നുടെ സോദരിയായ് മന്നിൽ ഞാൻ ഇനി മേലിൽ
വന്നു ജനിച്ചീടുവാൻ തന്നാലും വരം മമ

പ്രിയതമ! കേൾക്ക നീ

Malayalam
പ്രിയതമ! കേൾക്ക നീ
പ്രിയതയോടെൻ വചനം
 
നയവിനയ വാരിധേ!
നക്തഞ്ചരേശ്വര!
 
ശ്രീരമചന്ദ്രൻ തന്റെ കാരുണ്യം കൊണ്ടുഭവാൻ
പാരാതെ ലങ്കേശനായ് സ്വൈരം വാഴുന്നതിപ്പോൾ
 
ത്വൽക്കാന്തയാകുമെനിക്കിക്കാലമോർത്തു കണ്ടാൽ
ദുഃഖാർത്തിക്കവകാശമുൾക്കാമ്പിലില്ല തെല്ലും
 
കഷ്ടമെങ്കിലും ഇന്നു ശിഷ്ടയാം സീതാദേവി
വിട്ടുപോവതോർത്തുള്ളം പൊട്ടുന്നു പാരമയ്യോ
 
സങ്കടമറ്റൊരഹസ്സെങ്കിലും ദേവിയിഹ
തൻകാന്തനൊത്തു വാഴ്വതെൻ‌ കണ്ണാൽ കണ്ടില്ലല്ലൊ