സുഭദ്ര

Malayalam

ഹാഹാ! മഹാവീര

Malayalam
ദൈവാദാഹന്ത ദൃഷ്ട്വാ പശുമിവ മൃഗരാൾ കേശപാശേ പിടിച്ചി-
ട്ടാകർഷിക്കും ദശായാമകരുണ ഹൃദയൻ കീശപാശഃ ക്ഷണേന
ഹാ ഹാ മേ ജീവനാഥ! പ്രസഭമിഹ സമായാഹി പാഹീതി ദീനാ
ജൽപ്പന്തീ വേപമാനം യദുവരതനയാ മുക്തകണ്ഠം രുരോദ
 
ഹാഹാ! മഹാവീര! കാരുണ്യവാരിധേ!
ഹാ ഹന്ത! ദീനബന്ധോ!
 
ഭാമാസഹായസഖ ഭീമാനുജന്മാരേ!
ഇന്നിതൊരു പാപകനാകുന്ന കപികീടകൻ
 
വന്നു പിടിച്ചു മാം കൊന്നുകളയുന്നതിൻ
മുന്നമേ പാഹിമാം
 

കമനീയാകൃതേ കേട്ടാലുമെൻ

Malayalam
കമനീയാകൃതേ! കേട്ടാലുമെൻ പ്രാണനാഥ!
കമനനീയാകൃതേ കേട്ടാലും
 
ഉത്തുംഗസൗധങ്ങളോടുമുദ്യാന നികരത്തോടും
അത്യുദാരം ശോഭിക്കുന്ന പത്തനം നമ്മുടെ മുന്നിൽ

മുല്ലസായകതുല്യ മല്ലവൈരിയാമെന്റെ സോദരൻ

Malayalam
ഏവം പറഞ്ഞമിതകോപവശേന ശൂരൻ
ശസ്ത്രാസ്ത്രമെയ്തു വിരവോടമർചെയ്യുമപ്പോൾ
പാർത്ഥാശുഗാഹതിവിശീർണ്ണശരാസനാസ്തേ
ഭീതാ ഗതാസ്തദനു കാന്തമുവാച ധീരാ
 
മുല്ലസായകതുല്യ! മല്ലവൈരിയാമെന്റെ സോദരൻ ശിശുകാലേ
എന്നെ വിദ്യകളെല്ലാം ഗ്രഹിപ്പിച്ചു
 
അന്നു നിൻ രഥത്തേയും തെളിപ്പാനുള്ളുപായങ്ങൾ
നന്നായിട്ടുപദേശിച്ചരുളിനാൻ മുകിൽവർണ്ണൻ
 
കാന്ത! നിൻ ഭുജവീര്യമാര്യനാം മുകിൽവർണ്ണൻ 
വർണ്ണിച്ചു കഥിയ്ക്കയാൽ കൗതുകം
 

മുല്ലസായക തുല്യ

Malayalam
മുല്ലസായക തുല്യ! വില്ലാളികുലമൗലേ!
കല്യാണാലയ നിന്നെ കലയേ അഹം
 
മല്ലലോചന നിന്നെ ചൊല്ലുന്നു ജനമെല്ലാം
വില്ലാളിതിലകനെന്നു അതിനാൽ കൗതുകം ജാതം