ഖരൻ

Malayalam

ആടലെനിക്കു മനസ്സിൽ

Malayalam
ആടലെനിക്കു മനസ്സിൽ നഹി നഹി  
മൂഢതയൊക്കെയകന്നു തുലോം
ചാരുതരം മരണം എനിക്കിഹ വീരശിഖാമണിയേ
ചക്രഗദാംബുജകംബുധരൻ നീ
വിക്രമമേറിയ വിഷ്ണുവല്ലൊ
മൂർത്തിമിമാം മമ പൊക്കി നികാമം
മുക്തിവരുത്തുക ലോകപതേ
നായകനോടമർചെയ്തു മരിപ്പതിനായിതല്ലൊ മമ ഭാഗ്യവശം

നേരേ വാടാ പോർചെയ്‌വതിനായ്

Malayalam
ശ്രീരാമചന്ദ്രശരമേറ്റു പപാത രക്ഷോ
ദൂരാൽ ഖരൻ കുപിതനായതു കേട്ടും കാമം
ആതാപമോടു ഭുവനങ്ങൾ നടുങ്ങുമാറായ്
ശ്രീരാമനോടു രണഭൂഗതനായുവാച
 
നേരേ വാടാ പോർചെയ്‌വതിനായ് രേരേ രാമാ വൈകാതെ
ആരുമറിയാതോ നിന്റെ പാരമായ വിക്രമം
 
നേരല്ലാ നിനക്കിതെല്ലാമോരോന്നേ നിനയ്ക്കുമ്പോൾ
നാരികൾടോടു തേ ശൗര്യമേറെയുണ്ടറിയും ഞാൻ
 
പോരിൽ നിനക്കൊത്ത വീരരാരുമില്ലെന്നുണ്ടു തേ
പാരം വളരുന്നഹന്ത ദൂരവേ കളവൻ ഞാൻ
 

നാസാക്ഷയാന്നിരനുനാസിക

Malayalam
നാസാക്ഷയാന്നിരനുനാസികമേവമുക്ത്വാ-
വാസം ജഗാമ ഖരദൂഷണയോസ്സുദീനാ
നാസാക്ഷയം തദനു ചൊല്ലി രുരോദ താഭ്യാ-
മാസീത്തദാ സുകുപിതസ്സനിശാചരൗഘഃ