Mohandas

Mohandas's picture

ഔദ്യോഗിക നാമം ഡോ. കെ. എസ്‌ . മോഹന്‍ദാസ്‌ . ഔദ്യോഗികേതര രംഗങ്ങളില്‍ ഡോ. ഏവൂര്‍ മോഹന്‍ദാസ്‌ എന്നറിയപ്പെടാന്‍ ആഗ്രഹം. മദ്ധ്യതിരുവിതാംകൂറിലെ ഓണാട്ടുകര പ്രദേശത്തെ ഏവൂര്‍ ഗ്രാമത്തില്‍ 1959ല്‍ ജനനം. ബിരുദതലം വരെ നാട്ടില്‍ പഠിച്ചു. ഇരുപതാം വയസ്സു മുതല്‍ പഠനവും ജോലിയുമായി കേരളത്തിന്‌ വെളിയില്‍ താമസം. ബനാറസ്‌ ഹിന്ദു സര്‍വ്വകലാശാല, മദ്രാസ്‌ സര്‍വകലാശാല, കേംബ്രിഡ്ജ്‌ സര്‍വ്വകലാശാലകളില്‍ പഠനവും ഉപരിപഠനവും നടത്തി. 1984 മുതല്‍ കേന്ദ്ര ആണവോര്‍ജ്ജ വകുപ്പില്‍ ശാസ്ത്രവിഷയം കൈകാര്യം ചെയ്യുന്നു. കഥകളി പ്രധാന വഴിപാടായ ഏവൂര്‍ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തുള്ള ബാല്യകൗമാര ജീവിതവും കറതീര്‍ന്ന കഥകളി ആസ്വാദകനായിരുന്ന അച്ഛന്റെ സാമീപ്യവും കഥകളി വിഷയത്തില്‍ താത്പര്യം ജനിപ്പിച്ചു. വേദാന്തം, സംഗീതം, സാഹിത്യം, കവിത, കഥകളി എന്നീ വിഷയങ്ങളില്‍ താത്പര്യവും സാഹിത്യഗവേഷണത്തില്‍ പ്രത്യേക താത്പര്യവും ഉണ്ട്‌. കാര്യമായി ഒന്നും തന്നെ ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഈ വിഷയങ്ങളിലെല്ലാം കൈവെച്ചിട്ടുണ്ട്‌. ഒരു സംഗീത വിദ്യാര്‍ത്ഥിയാണിപ്പോള്‍. അടുത്തകാലത്ത്‌ സ്വയം രചിച്ച ഭക്തിഗാനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 'ദേവായനം' എന്ന പേരില്‍ ഓഡിയോ സി.ഡി നിര്‍മ്മിച്ചു പുറത്തിറക്കി.

കുടുംബം: ഭാര്യ, രണ്ടു ആണ്‍ മക്കള്‍. മൂത്തയാള്‍ നാവികസേനയില്‍ ഓഫീസര്‍. ഇളയ ആള്‍ പ്ലസ്‌ ടു വിദ്യാര്‌ ത്ഥി. കുടുംബമായി മദ്രാസിനടുത്ത്‌ ജോലിസ്ഥലമായ കല്‍പാക്കത്ത്‌ താമസം.

History

Member for
12 years 6 months