ഹസ്തലക്ഷണദീപികാ - ഹംസാസ്യം

Friday, June 17, 2016 - 13:19
10. ഹംസാസ്യം 
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
സന്നതാശ്ചലദഗ്രാസ്യസ്തർജ്ജന്യംഗുഷ്ടമദ്ധ്യമാഃ |                  
ഇതരേചോന്നതേയത്ര ഹംസാസ്യംതദുഭീരിതം ||                     47
 
ഭാഷ:- ചൂണ്ടുവിരലും പെരുവിരലും നടുവിരലും അഗ്രത്തിങ്കൽ തൊടീ-ക്കുകയും, അഗ്രങ്ങൾ ഇളക്കുകയും മറ്റുള്ള വിരലുകൾ പൊങ്ങിച്ചിരിക്കു-കയും ചെയ്താൽ അതിന്നു ഹംസാസ്യമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
കനീനികാ മൃദുദ്ധൂളിഃ പാണ്ഡരൊ നീലലോഹിതൌ |              
കരുണാ രോമാരാജിശ്ച സംസ്മൃതാ മുനിപുംഗവൈഃ ||           48
 
ഹംസാസ്യഹസ്താ നൃത്തജ്ഞൈരഷ്ടാവേവ ഹി സംയുതാഃ    |        49   
വർഷാരംഭഃ കേശരോമോ രേഖാ ത്രിവലിരിത്യപി ||
 
അസംയുക്താസ്തു ചത്വാരോ ഹംസാസ്യാഖ്യാകരാസ്മൃതാഃ |           50
 
ഭാഷ:- ദൃഷ്ടി, മാർദ്ദവം, പൊടി, വെളുത്തത്, നീല, ചുകന്നത്, കരുണ, രോമരാജി - ഈ 8 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും; വർഷാരംഭം, തലമുടി, രോമരേഖ, വയറ്റത്തുള്ള ഒടികൾ (മടക്കുകള്‍) - ഈ 4 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും ഹംസാസ്യമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam