മടവൂർ കാളുവാശാൻ

പ്രഹ്ലാദചരിതം ആട്ടക്കഥ, ശങ്കരാചാര്യചരിതം കിളിപ്പാട്ട്, ശ്വകാകസല്ലാപം സംസ്കൃതം ചമ്പു എന്നിവയുടെ കർത്താവായ മടവൂർ കാളുവാശാൻ കേവലം 31 വയസ്സു വരെയേ ജീവിച്ചിരുന്നുള്ളൂ. സംസ്കൃതത്തിലും മലയാളത്തിലും എഴുതാൻ നല്ല പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.
മാതാവ് മടവൂർ കോവിൽവീട്ടിൽ നാരായണിയമ്മയും പിതാവ് ചെറുകര ബാലകൃഷ്ണപിള്ള ആശാനും ആയിരുന്നു. കാളിദാസൻ എന്നായിരുന്നു മുഴുവൻ പേര്. പിതാവ് തന്നെയായിരുന്നു കാളുവാശാന്റെ ഗുരുനാഥൻ. ഭാഗവതം സപ്തമാസ്കന്ധത്തിലെ പ്രഹ്ലാദോപാഖ്യാനമാണ് അദ്ദേഹം ആട്ടക്കഥയ്ക്ക് ഇതിവൃത്തമായി സ്വീകരിച്ചിട്ടുള്ളത്.
തെക്കൻ കേരളത്തിൽ ഈ ആട്ടക്കഥയ്ക്ക് നല്ല രംഗപ്രചാരമുണ്ട്.
ഗുരു ചെങ്ങന്നൂരിന്റെ ഹിരണ്യകശിപുവും വെച്ചൂർ രാമൻപിള്ളയുടെ നരസിംഹവും പണ്ടുകാലത്ത് കഥകളി പ്രേമികളുടെ ഹരമായിരുന്നു.
പൂർണ്ണ നാമം: 
മടവൂർ കാളുവാശാൻ
ജനന തീയ്യതി: 
Thursday, January 1, 1857
മരണ തീയ്യതി: 
Sunday, January 1, 1888
ഗുരു: 
ചെറുകര ബാലകൃഷ്ണപിള്ള