ആട്ടക്കഥാകൃത്ത്

കഥകളി ആട്ടക്കഥകൾ എഴുതിയവർ. ഉദാഹരണം ഉണ്ണായി വാര്യർ

മടവൂർ കാളുവാശാൻ

പ്രഹ്ലാദചരിതം ആട്ടക്കഥ, ശങ്കരാചാര്യചരിതം കിളിപ്പാട്ട്, ശ്വകാകസല്ലാപം സംസ്കൃതം ചമ്പു എന്നിവയുടെ കർത്താവായ മടവൂർ കാളുവാശാൻ കേവലം 31 വയസ്സു വരെയേ ജീവിച്ചിരുന്നുള്ളൂ. സംസ്കൃതത്തിലും മലയാളത്തിലും എഴുതാൻ നല്ല പാടവമുണ്ടായിരുന്നു അദ്ദേഹത്തിന്.

മുരിങ്ങൂർ ശങ്കരൻ പോറ്റി

ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ കീഴ്ച്ചേരിമേൽ ( ചെങ്ങന്നൂർ ക്ഷേത്രത്തിനു കിഴക്ക് ഭാഗം ) മുരിങ്ങൂർ മoത്തിൽ മലയാള വർഷം 1018 ൽ ( 1843 ) ജനിച്ചു.

പന്നിശ്ശേരി നാണുപിള്ള

കരുനാഗപ്പള്ളിയിൽ നിന്ന് ആലുംകടവിലേക്ക് പോകുന്നവഴിക്ക് മരുതൂർക്കുളങ്ങര മഹാദേവ ക്ഷേത്രത്തിന് അടുത്തുള്ള ഒരു ജന്മികുടുംബമാണ് പന്നിശേരി.

അശ്വതി തിരുനാൾ രാമവർമ്മ

Aswathi Thirunal

അശ്വതി തിരുനാൾ 1756ൽ ജനിച്ചു. കാർത്തിക തിരുനാളിന്റെ ഭരണകാലത്ത് യുവരാജാവായിരുന്ന അദ്ദേഹം മൂപ്പേൽക്കാതെ 1794ൽ തന്റെ മുപ്പത്തെട്ടാം വയസ്സിൽ അന്തരിച്ചു. അസാമാന്യപണ്ഡിതനും വാസനാശേഷിയുള്ള കവിയുമായിരുന്നു അദ്ദേഹം.

ഉണ്ണായി വാര്യർ

വിദ്യാഭ്യാസവും ബാല്യകാലത്തില്‍ താമസവും ഗുരു ആരായിരുന്നുവെന്നും അറിവാന്‍ മാര്‍ഗ്ഗമില്ല. സംസ്കൃതത്തില്‍ കാവ്യനാടകാദികളും വ്യാകരണാലങ്കാരശാസ്ത്രങ്ങളും പഠിച്ചിട്ടുണ്ടെന്ന്‌ അദ്ദേഹത്തിന്റെ കൃതികളില്‍നിന്ന്‌ ഊഹിക്കാം.

ഇരയിമ്മൻ തമ്പി

തിരുവനന്തപുരത്ത് കരമന ആണ്ടിയിറക്കത്ത് പുതുമന അമ്മവീടെന്ന പ്രസിദ്ധമായ കുടുംബത്തിലാണ് തമ്പി ജ്നിച്ചത്. കൊല്ലവർഷം 958 മുതൽ 1031 വരെ (അതായത് ഇംഗ്ലീഷ് കലണ്ടർ 1782 മുതൽ 1856 വരെ)ആയിരുന്നു അദ്ദേഹത്തിന്റെ ജീവിതകാലം.