കോട്ടക്കല്‍ രമേശന്‍
1968 ഫെബ്രുവരി രണ്ടാം തിയ്യതി കണ്ണൂര്‍ ജില്ലയില്‍ പയ്യാവൂര്‍ ഗ്രാമത്തില്‍ ജനിച്ചു. ബാലമാരാര്‍ ലക്ഷ്മി മാരാസ്യാര്‍ എന്നിവര്‍ മാതാപിതാക്കള്‍ ആണ്.1979 ല്‍ ശ്രീ കോറോം രാമകൃഷ്ണ മാരാരുടെ ശിക്ഷണത്തില്‍ മേളം, തായമ്പക, 1986 ല്‍ ശ്രീ നീലേശ്വരം നാരായണ മാരാരുടെ ശിക്ഷണത്തില്‍ കേളി പഞ്ചവാദ്യം (മദ്ദളം) എന്നിവ അരങ്ങേറി. 1988 മുതല്‍ 1992 വരെ ശ്രീ പാലൂര്‍ അച്യുതന്‍ നായര്‍ , ശ്രീ കോട്ടക്കല്‍ രവി എന്നിവരുടെ കീഴില്‍ കോട്ടക്കല്‍ പി. എസ്. വി നാട്യസംഘത്തില്‍ കഥകളി മദ്ദളം അഭ്യസിച്ചു.1992 മുതല്‍ കണ്ണൂര്‍ ജില്ലയില്‍ പറശിനി കടവ് മുത്തപ്പന്‍ കഥകളി യോഗത്തില്‍ പ്രധാന മദ്ദളം അധ്യാപകന്‍ ആയി ജോലി ചെയ്തു വരുന്നു. ഉത്തരമലബാറില്‍ ഒട്ടേറെ ശിഷ്യ സമ്പത്തിനു ഉടമയാണ് ഇദ്ദേഹം.
2009 ല്‍ പയ്യന്നൂര്‍ പഞ്ചവാദ്യ സംഘം രജതജൂബിലി പുരസ്‌കാരം ലഭിച്ചു. 2008 ല്‍ പയ്യന്നൂര്‍ ഗ്രാമം പ്രതിഭ, 2010 ല്‍ പയ്യന്നൂര്‍ ഫ്ലോക് ലാന്‍ഡ് തുടങ്ങിയവര്‍ ആദരിച്ചു. South zone Cultural Center, Thanjavoor സംഘടിപ്പിച്ച വേദികള്‍ കൂടാതെ റഷ്യ, ഊട്ടി, പൂനെ, ജൈപൂര്‍ തുടങ്ങി അനേകം വേദികളില്‍ കഥകളി, പഞ്ചവാദ്യം, മേളം മുതലായ കേരള ക്ഷേത്ര കലകള്‍ അവതരിപ്പിച്ചിട്ടുണ്ട്. 2008 ല്‍ പൂനെ വച്ച് നടന്ന 'Commen Welth Youth Games' ല്‍ കേരളത്തെ പ്രതിനിധീകരിച്ചു നടന്ന കഥകളിയിലും പങ്കെടുത്തിട്ടുണ്ട് .
സഹധര്‍മിണി : സ്മിത രമേഷ്
മക്കള്‍ : അശ്വിന്‍ രമേഷ്,അഭിജിത്ത് രമേഷ്