1968 ഫെബ്രുവരി രണ്ടാം തിയ്യതി കണ്ണൂര്‍ ജില്ലയില്‍ പയ്യാവൂര്‍ ഗ്രാമത്തില്‍ ജനിച്ചു. ബാലമാരാര്‍ ലക്ഷ്മി മാരാസ്യാര്‍ എന്നിവര്‍ മാതാപിതാക്കള്‍ ആണ്.1979 ല്‍ ശ്രീ കോറോം രാമകൃഷ്ണ മാരാരുടെ ശിക്ഷണത്തില്‍ മേളം, തായമ്പക, 1986 ല്‍ ശ്രീ നീലേശ്വരം നാരായണ മാരാരുടെ ശിക്ഷണത്തില്‍ കേളി പഞ്ചവാദ്യം (മദ്ദളം) എന്ന
പരേതനായ എളംപുലാവിൽ രാമകൃഷ്ണൻ നായരുടേയും ശ്രീമതി മാണിയാട്ട് ദാക്ഷായണിയമ്മയുടേയും മകനായി 1961 ഫെബ്രുവരി 15ന് കൊളത്തൂരിൽ (മലപ്പുറം ജില്ല) ജനിച്ചു. തിണ്ടലം നാരായണക്കുറുപ്പിൽ നിന്ന് സാമ്പ്രദായികമായ രീതിയിൽ നാല് വർഷത്തോളം ചെണ്ടവാദ്യം അഭ്യസിച്ചു.
കണ്ണൂർ ജില്ലയിൽ തില്ലങ്കേരി എന്ന ഗ്രാമത്തിൽ തില്ലങ്കേരി ശിവക്ഷേത്ര സമീപത്തുള്ള മരുതിനകത്ത് വാര്യത്ത് കായണ്ണ കൃഷ്ണവാര്യരുടേയും മരുതിനകത്ത് മാധവി വാരസ്യാരുടേയും മകനായി 1952 ജൂൺ മാസം 1ആം തീയ്യതി (1127 ഇടവമാസം പൂരം നക്ഷത്രം) ജനിച്ചു. എട്ടാം ക്ലാസ്സുവരെ വിദ്യാഭ്യാസം.
ലക്ഷ്മിക്കുട്ടി വാരസ്യാരുടേയും അച്യുതവാര്യരുടേയും മകനായി 1951ൽ വെളിനേഴി ജനിച്ചു. വെളിനേഴി ഹൈസ്കൂൾ മദ്ദളം അദ്ധ്യാപകനായ ടി.ടി ദാമോദരന്റെ കീഴിൽ അഭ്യസനം ആരംഭിച്ചു. 1966ൽ കലാമണ്ഡലത്തിൽ ചേർന്നു. അപ്പുകുട്ടി പൊതുവാളും, നാരായണൻ നമ്പീശനുമൊക്കെ അവിടെ അദ്ദേഹത്തെ അഭ്യസിപ്പിച്ചു.