ഹസ്തലക്ഷണദീപികാ - ആമുഖം
കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ ജനരഞ്ജിനി അച്ചുക്കൂടത്തിൽ അച്ചടിപ്പിച്ചത് നാദാപുരം 1892.
മൂലം വിക്കി ഗ്രന്ഥശാലയിൽ ലഭ്യമാണ്.
അവതാരിക
നാട്യശാസ്ത്രം ജനങ്ങൾക്ക് അറിവിനെയും രസത്തെയും കൊടുക്കുന്നതാണെന്ന് സർവ്വജനസമ്മതമാണല്ലൊ. എന്നാൽ, ആയതിന്റെ പരിജ്ഞാനം ലേശം പോലുമില്ലാത്തവർക്ക് വേണ്ടപ്പെട്ട എണ്ണങ്ങളൊടുകൂടികളിക്കുന്നതും ഭൂതംകെട്ടി തുള്ളുന്നതും വളരെവ്യത്യാസമായി തോന്നുന്നതല്ല. അതിനാൽ അല്പമെങ്കിലും അതിൽ ജനങ്ങൾക്ക അറിവുണ്ടായിരിക്കേണ്ടത് ആവശ്യമാണെന്ന് വിചാരിക്കുന്നു. അതിന്നുവേണ്ടി നാട്യശാസ്ത്രത്തിന്റെ ഒരംഗമായ കൈമുദ്രകളുടെ വിവരത്തെ കാണിക്കുന്നതായ ഈ ചെറുപുസ്തകത്തെ അച്ചടിപ്പിക്കുവാൻ നിശ്ചയിച്ചതാണ്. മലയാളികൾക്ക് എളുപ്പത്തിൽ അർത്ഥം മനസ്സിലാക്കുവാൻ വേണ്ടിമലയാളത്തിൽ ഒരു വ്യാഖ്യാനവും ചേർത്തിട്ടുണ്ട്. ഈ പുസ്തകം വളരെ അപൂർവ്വമാകയാൽ മറ്റുപുസ്തകങ്ങളുമായി ഒത്തുനൊക്കുവാനും ചില അസൌകര്യങ്ങളാൽ അച്ചടി പരിശോധിപ്പാനും സംഗതിവരായ്കയാൽ അല്പം ചില തെറ്റുകൾ ഇതിൽവന്നുപൊയിട്ടുണ്ട്. രണ്ടാമത് അച്ചടിപ്പിക്കുമ്പോൾ അതുകൾ പരിഷ്കരിക്കുന്നതാണ്.
എന്ന്
സംസോധനം ചെയ്തത് ശ്രീ സി.പി ഉണ്ണികൃഷ്ണൻ. സംശോധകന്റെ കുറിപ്പ്:-
I have referred to popularly dependable 3 books & also Naatyasaasthra (malayalam transl. by K.P. N. Pisharodi).