ഹസ്തലക്ഷണദീപികാ - ശിഖരം

Friday, June 17, 2016 - 13:16
9. ശിഖരം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
പുരതോമദ്ധ്യമാം ചാപി പൃഷ്ഠതസ്തർജ്ജനീ നയേത് |            
കപിത്ഥഹസ്തസ്തുതദാ പ്രാപ്നുയാൽ ശിഖരാഭിധാം ||           45
 
ഭാഷ:- കപിത്ഥമുദ്ര വിടാതെ, നടുവിരലിനെ മുന്പോട്ടും ചൂണ്ടുവിരലിനെ പുറകോട്ടും നിർത്തിയാൽ അതിന് ശിഖരമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
സഞ്ചാരം ചരണൗ നേത്രേ ദർശ്ശനം മാര്‍ഗമാര്‍ഗണേ |                46
കർണ്ണൗ പാനം കരാശ്ചാഷ്ടൗ സംയുക്ത ശിഖരാസ്മൃതാഃ ||
 
ഭാഷ:- നടക്കുക, കാലുകൾ, കണ്ണുകൾ, കാണുക, വഴി, അന്വേഷണം, ചെവികൾ, കുടിക്കുക - ഈ 8 പദാർത്ഥങ്ങളെ രണ്ടു കൈകൊണ്ടും ശിഖരമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam