ഹസ്തലക്ഷണദീപികാ - അര്‍ദ്ധചന്ദ്രം

Friday, June 17, 2016 - 13:22
12. അര്‍ദ്ധചന്ദ്രം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
അംഗുഷ്ഠം തർജ്ജനിഞ്ചാപി വർജ്ജജയിത്വേതരക്രമാൽ ||
ഈഷദാകുഞ്ചിതാ യത്ര സോർദ്ധചന്ദ്രകരസ്മൃതഃ |                55
 
ഭാഷ:- പെരുവിരലും ചൂണ്ടുവിരലും ഒഴിച്ചു, ശേഷമുള്ളവ ക്രമത്താലെ കുറഞ്ഞൊന്നു മടക്കിയാൽ അതിന് അർദ്ധചന്ദ്ര മുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
യദ്യർത്ഥശ്വകിമർത്ഥശ്ച വൈവശ്യഞ്ച നഭസ്ഥലം ||
ധന്യോ ദൈവം സതിശ്ചാപി തൃണം പുരുഷകുന്തളം |                56
 
സംയുക്താസ്ത്വർദ്ധചന്ദ്രാഖ്യാ ഹസ്താ നവ സമീരിതഃ ||
പ്രസ്ഥാനം മന്ദഹാസശ്ച കിംശബ്ദശ്ചാപി കുത്സനം |               
 
അസംയുക്താർദ്ധചന്ദ്രാഖ്യാശ്ചത്വാരഃ സംസ്മൃതാഃ കരാഃ ||              57
 
ഭാഷ:- എങ്കിൽ, എന്തിന്, പാരവശ്യം, ആകാശപ്രദേശം, സുകൃതി, ദൈവം, ഓർമ്മ, പുല്ല്, പുരുഷന്മാരുടെ തലമുടി - ഈ 9 പദാർത്ഥങ്ങളെ രണ്ടു കൈ കൊണ്ടും; പുറപ്പെടല്‍, മന്ദഹാസം, എന്ത്‌, നിന്ദനം - ഈ 4 പദാർത്ഥങ്ങളെ ഒരു കൈകൊണ്ടും അർദ്ധചന്ദ്രമുദ്രയിൽ കാണിക്കണം.
Article Category: 
Malayalam