ഹസ്തലക്ഷണദീപികാ - പല്ലവം

Friday, June 17, 2016 - 13:29
16. പല്ലവം    
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
മൂലഞ്ചാനാമികാംഗുല്യാ അംഗുഷ്ഠോ യദിസംസ്പൃശേത് |             68
യസ്മിംസ്തു നൃത്തശാസ്ത്രജ്ഞൈഃ പല്ലവസ്സകരഃ സ്മൃതഃ ||
 
ഭാഷ:- പെരുവിരൽ മോതിരവിരലിന്റെ അടിയിലെ സന്ധിയില്‍ ചേര്‍ത്തു-പിടിച്ചാൽ അതിന്ന് പല്ലവമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
വജ്രം പർവ്വത ശൃംഗഞ്ച ഗോകർണ്ണൗ നേത്രദീർഗ്‌ഘിമാ |          69
മഹിഷഃ പരിഘഃ പ്രാസോ ജന്തുശൃഗം ച വേഷ്ടനം ||
 
സംയുക്തപല്ലവാഖ്യാസ്തു കരാ നവസമീരിതാഃ |                70
ദൂരം പണഞ്ച ധൂമശ്ച പുഛം വേത്രഞ്ചശാലയാഃ ||
 
ആയുക്തപല്ലവാഖ്യാസ്തു ഹസ്താഃ ഷൾ സമുദീരിതാഃ |          71
 
ഭാഷ:- വജ്രായുധം, കൊടുമുടി, പശുച്ചെവികൾ, കണ്ണിന്റെ നീളം, പോത്ത് ഉലയ്ക്ക, കുന്തം, ജന്തുക്കളുടെ കൊമ്പ്, ചുറ്റല്‍ - ഈ 9 പദാർത്ഥങ്ങളെ രണ്ടുകൈകൊണ്ടും; ദൂരം, ശപഥം, പുക, വാല്‍, ചൂരല്വ്ടി, ധാന്യങ്ങൾ - ഈ 6 പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും പല്ലവ മുദ്രയിൽ കാണിക്കണം.
Article Category: 
Malayalam