ഹസ്തലക്ഷണ ദീപികായാം പ്രഥമഃ പരിച്ഛേദഃ

Friday, June 17, 2016 - 13:00

വാസുദേവം നമസ്കൃത്യ ഭാസുരാകാരമീശ്വരം |
ഹസ്തമുദ്രാഭിധാനാദീൻ വിസ്തരേണ ബ്രവീമ്യഹം ||                    1  

[സുന്ദരസ്വരൂപനായ ശ്രീനാരായണനെ നമസ്കരിച്ചിട്ട് കൈമുദ്രകളുടെ പേര് മുതലായവയെ ഞാൻ വിസ്തരിച്ചു പറയുന്നു]

 

ഹസ്തഃപതാകോമുദ്രാഖ്യഃ കടകോമുഷ്ടിരിത്യപി |               
കർത്തരീമുഖസംജ്ഞശ്ച ശുകതുണ്ഡകപിത്ഥകഃ ||                 2 

ഹംസപക്ഷശ്ചശിഖരോ ഹംസാസ്യ പുനരഞ്ജലിഃ |
അർദ്ധചന്ദ്രശ്ചമുകരോ ഭ്രമരസ്സൂചികാമുഖഃ ||                             3

പല്ലവസ്ത്രിപതാകശ്ച മൃഗശീർഷാഹ്വയസ്തഥാ |
പുനസ്സർപ്പശിരസ്സംജ്ഞൊ വർദ്ധമാനക ഇത്യപി ||                4 

അരാള ഊർണ്ണനാഭശ്ച മുകുളകടകാമുഖഃ |
ചതുർവ്വിംശരിത്യേതേ കരാശ്ശാസ്ത്രജ്ഞസമ്മതാഃ ||                    5

 

ഭാഷ:- പതാകം, മുദ്രാഖ്യം (മുദ്ര), കടകം, മുഷ്ടി, കർത്തരീമുഖം, ശുകതുണ്ഡം, കപിത്ഥകം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്ജലി, അർദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാകം, മൃഗശീർഷം, സർപ്പശിരസ്സ്, വർദ്ധമാനകം, അരാളം, ഊർണ്ണനാഭം, മുകുളം, കടകാമുഖം. ഇങ്ങിനെ ഇരുപത്തിനാല് കൈകളാണ് ഹസ്തലക്ഷണദീപികപ്രകാരമുള്ളത്.

Article Category: 
Malayalam