ഹസ്തലക്ഷണദീപികാ - മൃഗശീര്‍ഷം
Friday, June 17, 2016 - 13:31
18. മൃഗശീര്‍ഷം (മൃഗശീര്‍ഷകം)
ലക്ഷണം (പ്രയോഗം) - മൂലം:-
മദ്ധ്യമാനാമികാ മദ്ധ്യമംഗുഷ്ഠോ യദി സംസ്പ്ര്ശേല്‍ || 74
മൃഗശീർഷക ഹസ്തൊയം കഥിതഃ കവിപുഗവൈഃ |
ഭാഷ:- നടുവിരലും മോതിരവിരലും അല്പം മടക്കി, അവയുടെ താഴെ നടുവിലെ രേഖയില്‍ പെരുവിരലിന്റെ തല സ്പര്‍ശിച്ചാല്‍ അതിന്ന് മൃഗശീർഷകമുദ്ര എന്നു പറയുന്നു
വിനിയോഗം (ഉപയോഗം) - മൂലം:-
സംയുക്ത ഏവ ഹസ്തോയം മൃഗേ ച പരമാത്മനി || 75
ഭാഷ:- മൃഗം, പരമാത്മാവ് - ഈ 2 പദാർത്ഥങ്ങളെ മൃഗശീർഷകമുദ്രയിൽ കാട്ടണം. ഇവ രണ്ടുകൈകൊണ്ടും ആകുന്നു.
Article Category:
Malayalam