ഹസ്തലക്ഷണദീപികാ - വർദ്ധമാനകം
Friday, June 17, 2016 - 13:33
20. വർദ്ധമാനകം
ലക്ഷണം (പ്രയോഗം) - മൂലം:-
സ്പൃശേൽ പ്രദേശിനീ യത്ര രേഖാമംഗുഷ്ഠ മദ്ധ്ഗാം || 78
കുഞ്ചിതോദഞ്ചിതാശ്ശേഷാസ്സഹസ്തോ വർദ്ധമാനകഃ |
ഭാഷ:- ചൂണ്ടുവിരൽ പെരുവിരലിന്റ നടുവിലെ രേഖയിൽ ചേർക്കു-കയും മറ്റുള്ള വിരലുകൾ ക്രമേണ പൊങ്ങിച്ച് മടക്കുകയും ചെയ്താൽ അതിനു വർദ്ധമാനകമുദ്ര എന്ന് പറയുന്നു.
വിനിയോഗം (ഉപയോഗം) - മൂലം:-
സ്ത്രീകുണ്ഡലം രത്നമാലാ ജാനുയോഗീ ച ദുന്ദുഭിഃ || 79
ആംബഷ്ഠോപി ച ഹസ്താഃ ഷഡ് സംയുതാ വർദ്ധമാനാകാഃ |
ആവർത്തൊ നാഭികൂപൗ ച ത്രയോ ഹസ്താസ്ത്വസംയുതാഃ || 80
ഭാഷ:- സ്ത്രീകളുടെ കുണഡലം, രത്നമാല, മുട്ട്, യോഗി, പെരുമ്പറ, ആന-ക്കാരൻ (പാപ്പാന്‍):- ഈ 6 പദാർത്ഥങ്ങളെ രണ്ട്കൈകൊണ്ടും; ചുഴി (താഴേക്കു വണ്ണം കുറഞ്ഞുവരുന്ന കോണ്‍ ആകൃതി), നാഭിപ്രദേശം, കിണർ - ഈ 3 പദാർത്ഥങ്ങളെ ഒരുകൈകൊണ്ടും വർദ്ധമാനക മുദ്രയിൽ കാണിക്കേണ്ടതാണ്.
Article Category:
Malayalam