ഹസ്തലക്ഷണദീപികാ - അരാളം

Friday, June 17, 2016 - 13:35
21. അരാളം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
തർജ്ജനി മദ്ധ്യമാം രേഖാമംഗുഷ്ഠോ യദി സംസ്പശേത് |
 
കുഞ്ചിതോദഞ്ചിതാശ്ചാന്യാ അരാളസ്സകരഃ സ്മൃതഃ ||                  81
 
ഭാഷ:- പെരുവിരൽ ചൂണ്ടുവിരലിന്റെ നടുവിലെ രേഖയിൽ ചേർത്ത് മറ്റുള്ള വിരലുകൾ പൊങ്ങിച്ചു മട ക്കിയാൽ അതിന്ന് അരാളമുദ്ര എന്നു പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
മൂഢോ വൃക്ഷശ്ച കീലശ്ച കുഡ്മളശ്ചാങ്കുരഃ കരാഃ |
അരാളകാസ്തു പഞ്ചൈതേ കഥിതാ നാട്യകൊവിദൈഃ ||           82    
 
മൂഢൻ, വൃക്ഷം, കുറ്റി, മൊട്ട്, മുള - ഈ 5 പദാർത്ഥങ്ങളെ അരാള മുദ്രയിൽ കാണിക്കണം. ഇതുകൾ രണ്ടുകൈകൊണ്ടും കാട്ടേണ്ടതാകുന്നു.
Article Category: 
Malayalam