ഹസ്തലക്ഷണദീപികാ - ഊർണനാഭം

Friday, June 17, 2016 - 13:36
22. ഊർണനാഭം
 
ലക്ഷണം (പ്രയോഗം) - മൂലം:-
 
ഊർണനാഭ പദാകാരാഃ പഞ്ചാംഗുല്യശ്ച യത്ര ഹി |
ഊർണ്ണനാഭാഭിധഃ പ്രൊക്തഃ സഹസ്തൊ മുനിപുഗവൈഃ ||             83
 
ഭാഷ:- വിരലുകളെല്ലാം എട്ടുകാലിയുടെ കാലുകൾ പോലെ നിർത്തിയാൽ അതിന്ന് ഊർണ്ണനാഭമുദ്ര എന്ന് പറയുന്നു.
 
വിനിയോഗം (ഉപയോഗം) - മൂലം:- 
 
തുരംഗശ്ച ഫലം വ്യാഘ്രോ നവനീതം ഹിമം ബഹു |
അംഭോജമുർണ്ണനാഭാഖ്യാഹസ്താ സ്സപൈവസംയുതാഃ ||           84
 
ഭാഷ:- കുതിര, കായ, നരി, വെണ്ണ, മഞ്ഞ, വളരെ, താമരപ്പൂവ് - ഈ 7 പദാർത്ഥങ്ങളെ രണ്ട്കൈകൊണ്ട് ഊർണ്ണനാഭ മുദ്രയിൽ കാണിക്കണം.
Article Category: 
Malayalam