കല്ല്യാണസൗഗന്ധികത്തിലെ അഷ്ടകലാശം. െരു സംശയം

Malayalam

 
ശ്രീരാമപട്ടാഭിഷേകാനന്തരം ശ്രീരാമധ്യാനത്തിൽ മുഴുകി ചിരഞ്ജീവിയായ് കഴിഞ്ഞുകൂടാൻ േപായ ഹനുമാൻ ഇന്ദ്രിയജയം സിദ്ധിച്ച മഹാനുഭാവനാണ് എന്നാണല്ലോ പുരാണമൊഴി. അങ്ങനെ ഇന്ദ്രിയജയം സിദ്ധിച്ച മഹാനുഭാവന്ന് സഹജനായ ഭീമസേനനെ കാണുംേപാൾ ആനന്ദനൃത്തമാടുന്നതിന്റെ പിന്നിൽ ആചാര്യവര്യന്മാർ കണ്ട യുക്തി എന്താകാനാണ് സാദ്ധ്യത. തീർച്ചയായും അഷ്ടകലാശം വളരെയേറെ ഇഷ്ടപ്പെടുന്നവരിൽ ഒരാളാണ് ഞാനും.

C.Ambujakshan Nair's picture

ഹനുമാന്‍ രാമഭക്തനാണ് . ശ്രീരാമന്റെ സാന്നിധ്യം മാത്രമാണ് ഹനുമാന് ആനന്ദം ഉണ്ടാകൂ എന്ന ഒരു ചിന്ത നമ്മുടെ മനസില്‍ കടന്നു കൂടിയിട്ടുണ്ട്.
കല്യാണസൌഗന്ധികം കഥകളിയുടെ അവതരണത്തിന്  ബഹുമാന്യനായ കോട്ടയത്ത് തമ്പുരാന്‍ എഴുതി വെച്ച ശ്ലോകം:
  വാതേന വത്സലതയേവകിലോപനീതം
 ചേതോഹരം പരിമളാനുസൃതാളിവൃന്ദം
 ആദായ പുഷ്പമതിമോഹനമാത്ത ദിവ്യം
 മോദാല്‍ ജഗാദ പവനാത്മജമേത്യ കൃഷ്ണ”

വാത്സല്യത്താലെന്നപോലെ വായുദേവനാല്‍  പാഞ്ചാലിയുടെ   അരികില്‍ എത്തിച്ചതും, മനോഹരവും, സുഗന്ധത്താല്‍  ആകര്‍ഷിക്കപ്പെട്ട വണ്ടുകളോടുകൂടിയതും, ദിവ്യവുമായ ആ പുഷ്പം എടുത്ത പാഞ്ചാലി  വായുപുത്രന്റെ സമീപമെത്തി സന്തോഷത്തോടെ   ഇപ്രകാരം പറഞ്ഞു എന്നാണ്  അതിന്റെ അര്‍ത്ഥം.

 സൌഗന്ധികം കഥകളിയുടെ അവതരണത്തിനു കോട്ടയത്ത് തമ്പുരാന്‍ ഇങ്ങിനെ ഒരു ശ്ലോകം വളരെ യുക്തിയോടെയാണ് എഴുതി ചേര്‍ത്തത്. പാഞ്ചാലിക്ക് വായുവില്‍ കൂടി ലഭിച്ച പുഷ്പം തേടി വായൂപുത്രനായ ഭീമന്‍ വായുവിന്റെ ഗതി നോക്കി യാത്ര തിരിച്ച്, വായുപുത്രനായ ഹനുമാന്റെ മുന്‍പില്‍ എത്തിച്ചേരുന്നു. 
ഭീമന്റെ വരവിനാല്‍, ഇന്നുവരെ സംഭവിച്ചിട്ടില്ലാത്ത വിധം കാടിളകുകയും മൃഗരാജന്‍ വരെ ഭയന്ന്  മാളത്തില്‍ ഒളിക്കുകയും ചെയ്യുന്നു.
“മനസി മമ കിമപി ബത  മമത പെരുകുന്നിവനില്‍
 അനിലസുതനിവനെന്റെ അനുജനല്ലോ” എന്നും
“കനിവോടിവനുടെ ശക്തി കാണ്‍കയും മമ തത്വം
ഇവനെ അറിയിക്കയും വേണമല്ലോ”

എന്നുമാണല്ലോ   പദത്തില്‍ ഉള്ളത്.  ഈ പദത്തിന്റെ അര്‍ത്ഥം നോക്കിയാല്‍ ഹനുമാന്റെ സന്തോഷം വ്യക്തമാണ്.
ഭീമന്റെ വരവിന്റെ ലക്‌ഷ്യം ഹനുമാന്‍ ജ്ഞാന ദൃഷ്ടിയാല്‍ മനസിലാക്കുന്നു എന്നാണല്ലോ കഥയുടെ അവതരണത്തിന്റെ രീതി. അങ്ങിനെ ജ്ഞാന ദൃഷ്ടിയാല്‍  ഭീമന്റെ വരവിന്റെ ലക്‌ഷ്യം മനസിലാക്കുന്ന ഹനുമാന്‍ തന്റെ പിതാവ് ഒരു പുഷ്പം പാഞ്ചാലിയുടെ മുന്‍പില്‍ എത്തിച്ചത് മൂലം അദ്ദേഹം തന്റെ പുത്രന്മാര്‍  തമ്മില്‍ സംഗമിക്കണം എന്ന് ലക്‌ഷ്യമിട്ടിരുന്നു എന്ന് മനസിലാക്കാവുന്നതാണ്.  ഈ ലക്‌ഷ്യം ഉണരുന്ന ഹനുമാന് അത്യധികം ആനന്ദം ഉണ്ടാവുകയില്ലേ?

ഇങ്ങിനെ തന്റെ പിതാവിന്റെ നിയോഗത്താല്‍ സഹോദരന്‍ എത്തിച്ചേരുന്നത്തിന്റെ  ആനന്ദ സൂചകമായ ആനന്ദ നൃത്തം "അഷ്ടകലാശം " വളരെയധികം" യുക്തിപൂര്‍ണ്ണം  എന്നാണ് എന്റെ വിശ്വാസം.

ആനന്ദത്തിന്‌ മാത്രം എന്നില്ല. അതുകൊണ്ടാണല്ലൊ. കുമാരന്‍ നായര്‍ ഹനുമാന്‍ ലവകുശന്മാരോടൊത്ത് അഷ്ടകലാശം ആടുന്നത്..
ഏത് വികാരത്തിന്‍റേയും ഫലപ്രദമായ പ്രദര്‍ശനത്തിന്‌ എന്നോ മറ്റോ പറയാം.. ല്ലേ?

C.Ambujakshan Nair's picture

രാമ പുത്രന്മാരായ ലവനെയും  കുശനെയും  കാണുമ്പോള്‍ ശ്രീരാമനെയും ലക്ഷ്മണനെയും വനത്തില്‍ ആദ്യമായി കണ്ട സന്ദര്‍ഭം ഹനുമാന്റെ  മനസില്‍ എത്തുന്നതായി അവതരിപ്പിച്ചു കാണുന്നുണ്ടല്ലോ?

  രാമ പുത്രന്മാരെ കാണുന്ന ഹനുമാന്  രാമ ഭക്തിയും  കുട്ടികളോട്  വാത്സല്ല്യവും നിറഞ്ഞ വികാരം ഉണ്ടാകുമല്ലോ? അതിനു "ആനന്ദം " വിശേഷിപ്പിക്കുന്നതില്‍ അപാകത ഉണ്ടെന്നു തോന്നുന്നില്ല.

ഇന്ദ്രിയജയം എന്നത് ഇന്ദ്രിയനിഗ്രഹം അല്ല. വികാരങ്ങളെ അടക്കിപ്പിടിക്കള്‍ ആണ് ഇന്ദ്രിയനിഗ്രഹം.. ഏതു സന്ദര്‍ഭത്തിലും സഹജസ്വഭാവമായ ആനന്ദാവസ്ഥയെ പ്രാപിക്കാന്‍ സാധിക്കുക എന്നതല്ലേ ഇന്ദ്രിയജയം കൊണ്ട് ആത്മീയതലത്തില്‍ ചിന്തിക്കേണ്ടത്?