നാട്യശാസ്ത്രം

Wednesday, June 15, 2011 - 17:33

നാട്യശാസ്‌ത്രം
   
(നാട്യശാസ്‌ത്രത്തില്‍നിന്ന്‌ കഥകളിനടന്‍ ഗ്രഹിക്കേണ്ടതായ കുറച്ചുഭാഗം പകര്‍ത്തിയെടുത്തത്‌)

1.    മുഖാഭിനയനേവിപ്രാഃ നാനാഭാവരസാശ്രയെ
    ശിരസാ പ്രഥമമം കര്‍മ്മഃ ഗദതോമേനിബോധതഃ

2.    ആകമ്പതിം കമ്പിതംച ധുതംവിധുതമേവച

3.    നിഹഞ്ചിതം പരാവൃത്തം ഉല്‍ക്ഷിപ്‌തഞ്ചാപ്യധോഗതം
    ലോളിതം ചേതിവിജ്ഞേയം ത്രയോദശവിധം ശിരാഃ

    ആകമ്പിതം, കമ്പിതം, ധുതം, വിധുതം, പരിവാഹിതം, ആധൂതം, അവധൂതം, അഞ്ചിതം, നിഹഞ്ചിതം,
    പരാവൃത്തം, ഉല്‍ക്ഷിപ്‌തം, അധോഗതം, ലോളിതം ഇങ്ങിനെ ശിരക്കര്‍മ്മങ്ങള്‍ 13.

4.    ശനൈരാകമ്പനാദൂര്‍ദ്ധ്വം അധശ്ചാകമ്പിതം ഭവേല്‍
    ദ്രുതന്തദൈവബഹുശഃ കമ്പിതം കമ്പിതം ശിരാഃ

    സാവധാനത്തില്‍ ഒരിക്കല്‍ മേല്‍പ്പോട്ടും കീഴ്‌പ്പോട്ടും ഇളക്കുന്നത്‌ ആകമ്പിതം. അതുപ്രകാരം
    വേഗത്തില്‍ അധികം ഇളക്കുന്നത്‌ കമ്പിതവും ആകുന്നു.

5.    സംജ്ഞോപദേശപൃഛാസുഃ സ്വഭാവാഭാഷേണതഥാ
    നിര്‍ദ്ദേശാവാഹനേചെല ഭവേദാകമ്പിതംശിരാഃ

    ഒരുത്തന്റെ പേര്‌ പറഞ്ഞുകൊടുക്കുമ്പോള്‍, ഒന്നു ചോദിക്കുമ്പോള്‍, സ്വഭാവസ്ഥിതിയില്‍
    സംസാരിക്കുമ്പോള്‍, ഇന്നവന്‍ ഇന്നത്‌ എന്നു തുടങ്ങി ഓരോന്നിനെ പ്രത്യേകിച്ചു പറയുമ്പോള്‍,
    ഇവകളിലെല്ലാം ശിരസ്സ്‌ ആകമ്പിതം.

6.    രോഷേവിതര്‍ക്കേ വിജ്ഞാനേ പ്രതിജ്ഞാനേചതര്‍ജ്ജനെ
    പൃഛാതിശയ വാക്യേഷുഃ ശിരഃ കമ്പിതമിഷ്യതെ

    ദ്വേഷ്യം, വിതര്‍ക്കം, വിജ്ഞാനം, പ്രതിജ്ഞ ചെയ്യുക, കയ്യേല്‍ക്കുക, നോക്കിക്കോ എന്നു പറയുക,
    ഒന്നു ചോദിക്കുക, അധികമായ വാക്കുകള്‍ പറയുക ഇവകളില്‍ ശിരസ്സ്‌ കമ്പിതം.        

7.    ശിരസോരേചനംയത്തുഃ ശനൈസ്‌തദ്ധുതമിഷ്യതെ
    ദ്രുതമാരേതനാദേത ദ്ദുധുതം ചഭവേച്ഛിരാഃ
    
    പതുക്കെ ശിരസ്സിനെ ചെരിക്കുന്നത്‌ ധുതം. വേഗത്തില്‍ ചെരിക്കുന്നത്‌ വിധുതം.

8.    അനീപ്‌സിതേവിഷാദേച വിസ്‌മയേ പ്രത്യയേ തഥാ
    പാര്‍ശ്വാവലോകനേ ശൂന്യേ പ്രതിഷേധ ധുതം ശിരാഃ
    
    അനിഷ്‌ടം, വിഷാദം, വിസ്‌മയം, വിശ്വാസം, ഒരു വശത്തേക്ക്‌ നോക്കുക, ഒന്നുമില്ലെന്നു നടിക്കുക,
    അരുതെന്നു പറയുക ഇവകളില്‍ ധുതമാകുന്നു.

9.    ശീതഗ്രസ്‌തേ ഭയാര്‍ത്തേച ത്രാസിതേജ്വരിതേ തഥാ
    പീതമാത്ര തഥാമദ്യെ വിധുതം ച ഭവേച്ഛിരാഃ

    തണുപ്പ്‌ നടിക്കുക, ഭയംകൊണ്ട്‌ പരവശനാകുക, പെട്ടെന്ന്‌ ഭയം വരിക, പനി വരിക, മദ്യപിക്കുക,
    ഇവയില്‍ വിധുതം.

10.    പര്യായശഃ പാര്‍ശ്വഗതം ശിരസ്യാല്‍ പരിവാഹിതം
    ആധൂതമുച്യതേതിര്യക്‌ സകൃദുദ്വാഹിതംചയല്‍

    രണ്ടു വശത്തേക്കും ഉരുട്ടുന്നത്‌ പരിവാഹിതം, ഒരുവശത്തേക്ക്‌ ഒരിക്കല്‍ ചെരിച്ചും കൊണ്ടു
    യര്‍ത്തുന്നത്‌ ആധൂതം.

11.    സാധനേ വിസ്‌മയേഹര്‍ഷെ സ്‌മൃതേവാമര്‍ഷിതേ തഥാ
    വിചാരേനിഹ്നുതേ ചൈവലീലായാം പരിവാഹിതം.

    സാധനം, വിസ്‌മയം, സന്തോഷം, ഓര്‍ക്കുക, ദ്വേഷ്യം, വിചാരം, മറയ്‌ക്കല്‍, ലീല ഇവകളില്‍
    പരിവാഹിതം.

12.    ഗര്‍വ്വാത്മദര്‍ശനേചൈവഃ പാര്‍ശ്വസ്‌തോര്‍ദ്ധ്വനിരീക്ഷണം
    ആധൂതന്തു ശിരോജ്ഞേയ മാത്മസംഭാവനാദിഷു

    ഗര്‍വ്വോടെ ഞാന്‍ എന്നു കാണിക്കുക, തന്നെത്താന്‍ നോക്കുക, ഒരുവശത്തായി മുകളില്‍
    നോക്കുക, തന്നെത്താന്‍ പുകഴ്‌ത്തുക ഇവകളില്‍ ആധൂതം.

13.    യദധസ്സകൃദാക്ഷിപ്‌ത മവധൂതന്തു തഛിരഃ
    സന്ദേശാവാഹനാലാപ സംജ്ഞാദിഷുതദിഷ്യതെ

    പെട്ടെന്ന്‌ ഒരിക്കല്‍ താഴ്‌ത്തുന്ന ശിരസ്സ്‌ അവധൂതം, ഇന്നത്‌ ചെയ്യൂ എന്ന്‌ പറയുക, വരൂ എന്ന്‌
    വിളിക്കുക, സംസാരിക്കുക, സംജ്ഞ ഇവകളില്‍ അവധൂതം.

14.    കിഞ്ചില്‍ പാര്‍ശ്വനതഗ്രീവം ശിരോവിജ്ഞേമഞ്ചിതം
    വ്യാധിതേ മൂര്‍ഛിതേചാര്‍ത്തഃ ചിന്തായാം ഹഌധാരണെ.

    ഒരുവശത്തേക്ക്‌ കുറച്ചു താഴ്‌ത്തിപ്പിടിക്കുന്നത്‌ അഞ്ചിതം, രോഗം, മോഹാലസ്യം, പരവശത,
    വ്യസനവിചാരം, ഹഌധാരണം ഇവകളില്‍ അഞ്ചിതം.

15.    ഉല്‍ക്ഷിപ്‌തബാഹുശിഖരം നികുഞ്ചിത ശിരോധരം
    നിഹഞ്ചിതം ശിരോയജ്ഞം സ്‌ത്രീണാമേ തല്‍ പ്രയോജയേല്‍.

    കയ്യിന്റെ പടം ഉയര്‍ത്തി കഴുത്ത്‌ ചുരുക്കിപ്പിടിക്കുന്നത്‌ നിഹഞ്ചിതം. ഇത്‌ സ്‌ത്രീകള്‍ക്ക്‌ മാത്രം.
    സ്‌ത്രീചേഷ്‌ടകള്‍ 10

16.    ഗര്‍വ്വേവിലാസേ ബിംബോകെ ലളിതേ കിളികിഞ്ചിതേ
    മോട്ടായിതേ കുട്ടിമിതെ സ്‌തംഭേമാനേ നിഹഞ്ചിതം.

    ഗര്‍വ്വം, വിലാസം, ബിംബോകം, വിഭ്രമം, കിളികിഞ്ചിതം, ലളിതം, മോട്ടായിതം, കുട്ടിമിതം,
    സ്‌തംഭം, മാനം.

17.    ആത്മോല്‍ക്കര്‍ഷ ജ്ഞാനാധീനപരാവഹേളനം ഗര്‍വ്വം.
    
    താന്‍ ഊറ്റമെന്ന ജ്ഞാനം കൊണ്ട്‌ അന്യനെ നിന്ദിക്കുന്നത്‌ ഗര്‍വ്വം എന്നു പറയുന്നു.

18.    സ്ഥാനാസനഗമനാനാം നേത്രഭ്രൂവക്ത്രകര്‍മ്മണാം ചൈ
    ഉല്‍പദ്യതേവിശേഷോയഃ ശ്ലിഷ്‌ടസ്സതുവിലാസന്ന്യാല്‍
    
    വിലാസം എന്നാല്‍ നില്‍പ്പ്‌, ഇരിപ്പ്‌, നടപ്പ്‌, കണ്ണ്‌, പുരികം, മുഖം ഇവകളാലുള്ള കര്‍മ്മങ്ങള്‍ക്ക്‌
    വിശേഷവും യോജിപ്പും ഉണ്ടാകുന്നത്‌.

19.    ഈര്‍ഷ്യാണാം ഭാവാനാം പ്രാപ്‌താവഭിമാന ഗര്‍വ്വ സംഭൂതഃ
    സ്‌ത്രീണാമനാദര കൃതോബിംബോകോ നാമവിജ്ഞേയ

    ബിംബോകം എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ ഈര്‍ഷ്യയെ അഌസരിച്ച
    ഭാവങ്ങള്‍ വരുമ്പോള്‍ ഒന്നിലും ആദരവില്ലാതെ വരുന്നത്‌.

20.    വിവിധാനാമര്‍ത്ഥാനാം വാഗംഗാഹാര്യസത്വയുക്താനാം
    മദരാഗഹര്‍ഷ ജനിതോയോതിശയോവിഭ്രമസ്സമത

    വാക്ക്‌, കൈ, കാല്‍, കണ്ണ്‌, മൂക്ക്‌ തുടങ്ങിയുള്ള സര്‍വ്വ അംഗങ്ങളും ശൃംഗാരാദികളില്‍ ഉണ്ടാകുന്ന
    മനസ്സിന്റെ ശക്തിവിശേഷത്തോടു ചേര്‍ത്ത്‌ അഭിനയിക്കുന്ന പല വിഷയങ്ങളിലും മദം, രോഗം, ഹര്‍ഷം
    ഇവകളെക്കൊണ്ടുണ്ടാകുന്ന അതിശയം വിഭ്രമം എന്നു പറയുന്നു.

21.    സ്‌മിതഹസിതരുദിത ഭയബഹുദുഃഖ ഗര്‍വ്വശ്രമാഭിലാഷാണാം
    സങ്കടകരണം ഹര്‍ഷാദസകൃല്‍ കിളികിഞ്ചിതംജ്ഞേയം.

    സ്‌മിതം, ഹസിതം, രുദിതം, ഭയം, ദുഃഖം, ഗര്‍വ്വ്‌, ശ്രമം, ആഗ്രഹം ഇവകളെ സന്തോഷം ഹേതുവായി
    പല തവണയും തിക്കിഞെരുക്കി നടിക്കുന്നത്‌ കിളികിഞ്ചിതം.

22.    സമ്പ്രയുക്തസ്‌തു സുകുമാരവിധാ നേനസ്‌ത്രീഭിരിതീദം സ്‌മൃതം ലളിതം.

    കരചരണാദിഅംഗങ്ങള്‍ കണ്ണുകളോടു ചേര്‍ത്ത്‌ മൃദുവായി പ്രവര്‍ത്തിക്കുന്നത്‌ ലളിതം.

23.    ഇഷ്‌ടജനസ്യകഥായാം ലീലാഭിദര്‍ശനേവാപി
    തല്‍ഭാവ ഭാവനകൃതമുക്തം മോട്ടായിതം നാമഃ

    തനിക്കിഷ്‌ടമുള്ളവരുടെ കഥ പറയുമ്പോഴും അവരെ കാണുമ്പോഴും അവരുടെ കഥകളോര്‍ത്ത്‌
    ആ വിധത്തിലുള്ള ചേഷ്‌ടകള്‍ കാണിക്കുന്നത്‌ മോട്ടായിതം.

24.    കേശസ്‌തനാധരാദിഗ്രഹണേഷ്വ പിഹര്‍ഷ സംഭ്രമോല്‍പന്നം
    കുട്ടിമിതം വിജ്ഞേയം സുഖമപിദുഃ ഖോപചാരേണ

    തലമുടി പിടിക്കുക, മുലകള്‍ മര്‍ദ്ദിക്കുക, അധരപാനം ചെയ്യുക, ഓരോരോ അംഗങ്ങളില്‍ ചുംബനം
    ചെയ്യുക, മുറുകെ ആലിംഗനം ചെയ്യുക ഈവക സുരതോപചാരങ്ങളില്‍ തലമുടി വലിയുക, നഖവും
    പല്ലുകളും ഏറ്റ്‌ ശരീരം മുറിയുക, ഞെങ്ങുക ഇത്യാദിയെല്ലാം ദുഃഖകരങ്ങളാകുന്നുവെങ്കിലും
    അവകളെക്കൊണ്ട്‌ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സുഖം കുട്ടിമിതം എന്ന്‌ ശാസ്‌ത്രാക്തം.

25.    പരേഷാം സുഖദുഃഖേഷു ആത്മവല്‍സ്‌തംഭമുച്യതെ

    മറ്റൊരുത്തന്റെ സുഖദുഃഖങ്ങള്‍ വിചാരിക്കുന്ന സമയം തന്മയത്വം വരുമ്പോള്‍ മനസ്സിഌണ്ടാകുന്ന
    ഒരു ശക്തിവിശേഷം, സ്‌തംഭം.

26.    സ്‌ത്രീണാമീര്‍ഷ്യാകൃതഃ കോപോമാന ഇത്യഭിധീയതെ.

    സ്‌ത്രീകള്‍ക്ക്‌ ഭര്‍ത്താവിന്റെ അപരാധത്തില്‍ ക്ഷമയില്ലാഞ്ഞിട്ടു വരുന്ന കോപം, മാനം.

27.    പരാവൃത്താഌകരണേഃ പരാവൃത്തം ശിരസ്‌മൃതം
    തസ്യാന്‍ മുഖാപഹരണേ പൃഛിതഃ പ്രക്ഷണാദിഷു

    പിന്തിരിഞ്ഞുള്ളവകളെ അഌകരിക്കുമ്പോള്‍ ശിരസ്സ്‌ പരാവൃത്തം. അനിഷ്‌ടമായ വസ്‌തു
    കാണുമ്പോഴും പിന്നില്‍നിന്ന്‌ ചോദിക്കുന്നവന്റെ നേരെ നോക്കുമ്പോഴും ശിരസ്സ്‌ പരാവൃത്തം.

28.    ഉല്‍ക്ഷിപ്‌തഞ്ചാപിവിജ്ഞേയ മുന്മുഖാവസ്ഥിതം ശിരാഃ
    പ്രാംശുദിവ്യാര്‍ത്ഥ യോഗേഷുഃ സ്യാദുല്‍ക്ഷിപ്‌തം പ്രയോഗതഃ

    നേരെ മലര്‍ത്തി പൊക്കിയത്‌ ഉല്‍ക്ഷിപ്‌ത്‌. പൊക്കമുള്ളവകളും ദിവ്യമായുള്ളവകളും കാണുമ്പോള്‍
    ഉല്‍ക്ഷിപ്‌തം.

29.    അധോമുഖ സ്ഥിതഞ്ചാപി ശിരഃ പ്രാഹുരധോഗതം
    ലജ്ജായാഞ്ച്യ പ്രണാമേച ദുഃഖേചാധോഗതം ഭവേല്‍

    കീഴ്‌പോട്ടു താഴ്‌ത്തിപ്പിടിച്ച ശിരസ്സ്‌ അധോഗതം. ലജ്ജയിലും നമസ്‌കാരത്തിലും ദുഃഖത്തിലും
    അധോഗതം.

30.    സര്‍വ്വതോലോ ളനാച്ചാപി ശിരസ്യാല്‍ പരിലോളിതം
    മൂര്‍ഛാവ്യാധി മദാവേശാഗ്രഹ നിദ്രാദിഷുസ്‌മൃതം

    എല്ലാടവും ഉരുട്ടുന്ന ശിരസ്സ്‌ ലോളിതം. മോഹാലസ്യത്തിലും മദാവേശത്തിലും രോഗത്തിലും
    ഭൂതബാധയിലും ഉറക്കത്തിലും ലോളിതം ആകുന്നു.
    ഇതുകൂടാതെ ഈ വഹകളില്‍ ശിരസ്സിന്‌ മാറ്റം വളരെയുണ്ടാകും. ആയത്‌ ലോകം കണ്ടറിഞ്ഞ്‌ അഭ്യാസം
    ചെയ്‌ത്‌ നടന്‍ ഉപയോഗിക്കണം.

നവരസസ്ഥായികള്‍

31.    ശൃംഗാരഹാസ്യകരുണാ രെദ്രവീരഭയാനകാ
    ബീഭത്സാത്ഭുത ശാന്താശ്ചേ ത്യേതെ നവരസാസ്‌മൃതാഃ

    ശൃംഗാരം, ഹാസ്യം, കരുണം, രദ്രം, വീരം, ഭയം, ബീഭത്സം, അത്ഭുതം, ശാന്തം. ഇങ്ങിനെ
    രസങ്ങള്‍ 9.

32.    രതിര്‍ഹാസശ്ചശോകശ്ചഃ ക്രാധോത്സാഹോഭയംതഥാ
    ജുഗുപ്‌സാ വിസ്‌മയഞ്ചൈവ നിര്‍വ്വേദശ്ചേദി തേനവാഃ

    രതി, ഹാസം, ശോകം, ക്രാധം, ഉത്സാഹം, ഭയം, ജുഗുപ്‌സ, വിസ്‌മയം, നിര്‍വ്വേദം ഇങ്ങിനെ
    സ്ഥായികള്‍ 9.
    ഇതില്‍ ശാന്തം എന്ന രസദൃഷ്‌ടി ലക്ഷണംകൊണ്ട്‌ വിചാരിക്കുമ്പോള്‍ നാടകാദികള്‍ക്കാവശ്യം
    കുറയും. അതിനാല്‍ എട്ടു രസങ്ങളെ പൂര്‍ത്തിയാക്കി നടത്തുന്ന ഏഴു സ്വരങ്ങളേയും
    ശാന്തദൃഷ്‌ടിയേയും പറയുന്നു.

ശാന്തരസദൃഷ്‌ടിലക്ഷണം

33.    നാസാഗ്രസക്താനിമീഷാ തഥോധോ ഭാഗചാരിണീ
    ആകേകരപുടാചൈവഃ ശാന്താദൃഷ്‌ടിര്‍ ഭവദസെ

    (എട്ടു രസങ്ങള്‍ക്കുള്ള സ്വരങ്ങളും നാലു മുഖരാഗങ്ങളും എട്ടു രസദൃഷ്‌ടികളും എട്ടു സ്ഥായി
    ദൃഷ്‌ടികളും ഇരുപത്‌ സഞ്ചാരിദൃഷ്‌ടികളും സര്‍വ്വാംഗകര്‍മ്മങ്ങളും നടന്‍ ധരിച്ച്‌ അഭ്യസിച്ച്‌
    ഉപയോഗിക്കേണ്ടവകളും പറയുന്നു.)

സ്വരക്രമം
34.    ഹാസ്യശൃംഗാരയോഃ കാര്യസ്വൗരെ മൗദ്ധ്യമപഞ്ചമെഃൗ
    ഷള്‍ജൃഷഭെ തൗഥാ ചൈവഃ വീരരെദ്രാത്ഭുതേഷുചാഃ

    ഹാസ്യം, ശൃംഗാരം ഇവകള്‍ക്ക്‌ സ്വരം. മ.പ. വീരം, രദ്രം, അത്ഭുതം ഇവകള്‍ക്ക്‌ ‘സാ’, ‘രി’

35.    ഗാന്ധാരശ്ചനിഷാദശ്ചഃ കര്‍ത്തവ്യെ കൗരുണേരസെ
    ധൈവതശ്ചൈവ കര്‍ത്തവ്യാഃ ബീഭല്‍സേസഭയാനകെ.

    കരുണത്തിന്‌ ഗ.നി. (ദുഃഖം)
    ബീഭല്‍സം, ഭയം ഇവകള്‍ക്ക്‌ ‘ധ’
    ഇങ്ങിനെ എട്ടുരസത്തിന്‌ ഏഴു സ്വരം*

മുഖരാഗങ്ങള്‍ നാല്‌
36.    സ്വാഭാവികസ്‌തുകര്‍ത്തവ്യ സ്വഭാവാഭിനയാശ്രയാഃ
    മദ്ധ്യസ്ഥാദിഭാവേഷുഃ പ്രയോക്തവ്യഃ പ്രയോക്തവ്യ
    മദ്ധ്യസ്ഥാദിഭാവങ്ങളില്‍ സ്വാഭാവികം.

37.    പ്രസന്നസ്‌തു അല്‍ഭുതേകാര്യഃ ഹാസ്യശൃംഗാരയോരപിഃ
    വീരരെദ്രമദാദ്യേഷു രക്തം സ്യാല്‍കരുണേതഥാഃ

    അത്ഭുതം, ഹാസ്യം, ശൃംഗാരം ഇവകളില്‍ പ്രസന്നം, വീരം, രദ്രം, മദം ഇവകളില്‍ രക്തം.

38.    ഭയാനകേസബീഭത്സെശ്യാമം സംജായതേ മുഖം.
    
    കരുണം, ഭയംസ ബീഭത്സം ഇവയില്‍ ശ്യാമം.
    (സ്വാഭാവികം, പ്രസന്നം, രക്തം, ശ്യാമം)*

രസദൃഷ്‌ടികളുടെ പേരുകള്‍
39.    കാന്താഭയാനകാഹാസ്യാ കരുണാചാത്ഭുത തഥാ
    രെദ്രീവീരാച ബീഭത്സാ വിജ്ഞേയാഃ രസദൃഷ്‌ടയഃ

സ്ഥായിദൃഷ്‌ടികളുടെ പേരുകള്‍
40.    സ്‌നിഗ്‌ദ്ധാഹൃഷ്‌ടാചദീനാചക്രുദ്ധാദംഭാഭയാന്വിതാ
    ജുഗുപ്‌സിതാവിസ്‌മിതാചഃ സ്ഥായിഭാവേഷുദൃഷ്‌ടയഃ

ശൃംഗാരരസദൃഷ്‌ടിലക്ഷണം
41.    ഹര്‍ഷഃ പ്രസാദജനിത കോപാമര്‍ഷ സമന്മഥാ
    സഭ്രൂക്ഷേപ കടാക്ഷാചഃ ശൃംഗാരേദൃഷ്‌ടിരിഷ്യതെ

    സന്തോഷം, പ്രസാദം, സഹിപ്പാന്‍ വയ്യാത്ത കോപം, ആഗ്രഹം, പുരികങ്ങളുടെ ഇളക്കം, കടാക്ഷം.

ശൃംഗാരസ്ഥായി ദൃഷ്‌ടിലക്ഷണം
42.    വ്യാകോശമദ്ധ്യാമധുരാ സ്‌മിതതാരാഭിലാഷിണി
    സാനന്ദഭ്രൂകൃതാദൃഷ്‌ടിഃ സ്‌നിഗ്‌ദ്ധേയംരതിഭാവജാ.

    കണ്ണിന്റെ നടു വിടര്‍ന്നതും കടകള്‍ ചുരുങ്ങിയതും മാധുര്യത്തോടുകൂടിയതും കൃഷ്‌ണമണികൊണ്ട്‌ മന്ദഹാസത്തെ പ്രകാശിപ്പിക്കുന്നതും ആഗ്രഹം തോന്നിപ്പിക്കുന്നതും ആനന്ദം കൊണ്ട്‌ പുരികങ്ങള്‍ അല്‌പം ഇളകുന്നതും ആകുന്നു.**

ഭയദൃഷ്‌ടിലക്ഷണം
43.    പ്രാദ്ദൃത്തനിഷ്‌ടബ്‌ധപുടാ സ്‌ഫരദുദ്ദൃത്ത താരകാ
    ദൃഷ്‌ടിഃ ഭയാനകാത്യര്‍ത്ഥ ഭീതാജ്ഞേയാ ഭയാനകെ.

    കണ്ണിന്റെ രണ്ടുവരികളും സ്‌തംഭിച്ചു വട്ടത്തില്‍ നിര്‍ത്തിയും കൃഷ്‌ണമണികള്‍ ഇളകിയും പുറത്തേക്ക്‌
    തള്ളിയും അതിഭയത്തെ തോന്നിപ്പിക്കുന്നതും ആകുന്നു.

ഭയസ്ഥായിലക്ഷണം
44.    വിസ്‌ഫാരിതോഭയപുടാ ഭയകമ്പിത താരകാഃ
    നിഷ്‌ക്രാന്ത മദ്ധ്യാദൃഷ്‌ടി സ്‌തുഭയഭാവേ ഭയാന്വിതാഃ

    കണ്ണിന്റെ രണ്ടു പോളകള്‍ നല്ലവണ്ണം തുറന്നു ഭയംകൊണ്ട്‌ കൃഷ്‌ണമണികള്‍ ഇളകിയും
    നടുപുറത്തേക്ക്‌ തള്ളിയും വരുന്നതാകുന്നു.

ഹാസ്യദൃഷ്‌ടിലക്ഷണം
45.    ക്രമാദാകുഞ്ചിതപുടാസ വിഭ്രാന്താല്‌പതാരകാഃ
    ഹാസ്യാദൃഷ്‌ടിഃ പ്രകര്‍ത്തവ്യാ കുഹകാഭിനയം പ്രതി

    കണ്ണിന്റെ രണ്ടു പോളകളും ക്രമത്തില്‍ ചുരുങ്ങിയും കൃഷ്‌ണമണി കുറച്ചുകാണിക്കുന്നതും
    ആകുന്നു.

ഹാസ്യസ്ഥായിലക്ഷണം
46.    ചലാഹസിതഗര്‍ഭാവൈവിശത്താരാനിമേഷിണീ
    കിഞ്ചിദാകുഞ്ചിതാഹൃഷ്‌ടാ ദൃഷ്‌ടിര്‍ഹാസേപ്രകീര്‍ത്തിതാഃ

    കൃഷ്‌ണമണികളുടെ ശക്തി പിന്നോക്കം വലിഞ്ഞും കണ്ണടയാതെയും കുറച്ചു ചുരുങ്ങിയതും
    സന്തോഷത്തോടുകൂടിയതും ആകുന്നു.

കരുണം എന്ന ദൃഷ്‌ടിലക്ഷണം
47.    പതിതോര്‍ദ്ധ്വപുടാസാസ്രാ മന്യുമന്ധരതാരകാഃ
    നാസാഗ്രാഌഗതാദൃഷ്‌ടിഃ കരുണാകരുണേരസെ

    കണ്ണിന്റെ മേലേപോള ബലം കുറഞ്ഞ്‌ കീഴ്‌പോട്ട്‌ വീണും വ്യസനത്തിന്റെ ശക്തികൊണ്ട്‌
    കൃഷ്‌ണമണികള്‍ ബലം കുറഞ്ഞ്‌ പതുക്കെ സഞ്ചരിച്ചും കണ്ണുനീരോടുകൂടിയും മൂക്കിന്റെ
    അഗ്രത്തോട്‌ കുറച്ചു ചേര്‍ന്നും വരുന്നതാകുന്നു.

കരുണം സ്ഥായിലക്ഷണം
48.    അധസ്സ്രസ്‌ത്തോത്തരപുടാ രുദ്ധതാരാജലാവിലാ
    മന്ദസഞ്ചാരിണീദീനാ സാശോകേദൃഷ്‌ടിരിഷുതെ

    കണ്ണിന്റെ മേലേ പോളകള്‍ ബലം കുറഞ്ഞ്‌ കീഴ്‌പോട്ട്‌ വീണും കൃഷ്‌ണമണികള്‍ കണ്ണുനീരില്‍ മുങ്ങിയും
    ജലംകൊണ്ട്‌ കണ്ണുകള്‍ കലങ്ങിയും കൃഷ്‌ണമണികള്‍ പതുക്കെ സഞ്ചരിച്ചും തടവ്‌
    തോന്നിക്കുന്നതും ആകുന്നു. (വ്യസനസ്ഥായിലക്ഷണം)

അത്ഭുതദൃഷ്‌ടിലക്ഷണം
49.    യാചാകുഞ്ചിതാ പക്ഷ്‌മാഗ്രാസാശ്ചര്യോദ്‌വൃയത്തതാരകാഃ
    സമ്യൗാവികസിതാന്താചസാത്ഭുതാ ദൃഷ്‌ടിരല്‍ഭുതേ

    കണ്ണിന്റെ രോമങ്ങളുടെ തല വളഞ്ഞും രണ്ടു പോളയും തുറന്നും ആശ്ചര്യം തോന്നിക്കുന്നതും
    മയവും ഭംഗിയും ഉള്ളതും പുറത്തേക്ക്‌ തള്ളിയും ആകുന്നുവെന്നറിക.

അത്ഭുതസ്ഥായിലക്ഷണം
50.    ഭൃശമൃദ്‌വൃത്തതാരായഃ നഷ്‌ടോഭയപുടാഞ്ചിതാ
    സമാവികസിതാദൃഷ്‌ടിര്‍വ്വിസ്‌മിതാ വിസ്‌മയേ സ്‌മൃതാഃ

    കണ്ണിന്റെ രണ്ടു വരികളും കാണാത്തവിധത്തില്‍ പോളകള്‍ വിടര്‍ത്തിയും കൃഷ്‌ണമണികള്‍ വട്ടം
    മുഴുവഌം കാണുന്നവിധം ഉരുട്ടിമിഴിച്ചും ആകുന്നു.

രദ്രരസദൃഷ്‌ടിലക്ഷണം
51.    ക്രൂരാരുക്ഷാരുണോദ്‌വൃത്താനിഷ്‌ടബ്‌ധപുടതാരകാഃ
    
    കണ്ണിന്റെ രണ്ടു പോളകളും വൃത്തത്തിലും ബലത്തിലും നിര്‍ത്തുന്നതാകുന്നു.

രദ്രസ്ഥായിലക്ഷണം
52.    രൂക്ഷാസ്ഥിരോദ്‌വൃത്തപുടാനിഷ്‌ടബ്‌ധോദ്‌വൃത്ത താരകാഃ
    കുടിലഃ ഭ്രൂകുടീര്‍ദൃഷ്‌ടിഃ ക്രൂദ്ധാക്രാധേവിധീയതെ.

    കണ്ണിന്റെ പോളകള്‍ നല്ലവണ്ണം തുറന്നും വട്ടത്തിലും ബലത്തിലും നിര്‍ത്തിയും കൃഷ്‌ണമണികള്‍ സ്‌തംഭിച്ചും പുരികം വളച്ചും വരുത്തുന്നതാകുന്നു.

വീരരസദൃഷ്‌ടിലക്ഷണം
53.    ഉല്‍ഫുല്ലമദ്ധ്യാദൃഷ്‌ടിസ്‌തുവീരാവീരരസാശ്രയാഃ
    കണ്ണിന്റെ നടു നല്ലപോലെ വിടര്‍ന്നുവരുന്നത്‌.

വീരരസസ്ഥായിലക്ഷണം
54.    സംസ്ഥിതേ താരകേയസ്യ സ്ഥിരാവികസിതാ തഥാ
    സത്വമുല്‍ഗിരതീദൃഷ്‌ടാ ദൃഷ്‌ടിരുത്സാഹസംഭവാ

    കണ്ണിന്റെ രണ്ടു പോളകള്‍ വിടര്‍ത്തിയും മേലിലും കീഴിലും വെള്ള കാണിച്ചും കൃഷ്‌ണമണികള്‍ക്ക്‌ മുന്നോക്കം ധാരാളം ശക്തി കൊടുത്ത്‌ കണ്ണിന്റെ നടുവില്‍ നിര്‍ത്തിയും ഉത്സാഹം തോന്നിപ്പിക്കുന്നതും ആകുന്നു.

ബീഭത്സദൃഷ്‌ടിലക്ഷണം
55.    നികുഞ്ചിത പുടാപാംഗാ ഘൃണോപപ്‌ളുതതാരകാഃ
    സംശ്ലിഷ്‌ട സ്ഥിതപക്ഷ്‌മാച ബീഭത്സാ ദൃഷ്‌ടി രിഷ്യതെ

    കണ്ണിന്റെ രണ്ടു തടങ്ങളും കടക്കണ്ണും ചുരുങ്ങിയും അറപ്പുകൊണ്ട്‌ കൃഷ്‌ണമണി കണ്ണുനീരില്‍ മുങ്ങിയും രണ്ടുവരിയിലെ രോമങ്ങള്‍ തമ്മില്‍ ചേര്‍ന്നും വരുന്നതാകുന്നു.

ബീഭത്സസ്ഥായിലക്ഷണം
56.    സങ്കോചിത പുടാദ്ധ്യാമഃ ദൃഷ്‌ടിര്‍മ്മീലിത താരകാഃ
    ലക്ഷ്യോദ്ദേശാത്സമുദ്വിഗ്നാ ജുഗുപ്‌സായാം ജുഗുപ്‌സിതാ

    തടങ്ങള്‍ ചുരുങ്ങിയും കൃഷ്‌ണമണികള്‍ മുക്കാലും ചിലപ്പോള്‍ മുഴുവഌം അടഞ്ഞും കാണുന്ന വസ്‌തുക്കളില്‍ നിന്ന്‌ സംഭ്രമത്തോടെ പിന്‍വലിഞ്ഞും വരുന്നത്‌ ബീഭത്സം സ്ഥായി.

സഞ്ചാരിദൃഷ്‌ടികളുടെ പേരുകള്‍
57.    ശൂന്യാചമലിനാചൈവശ്രാന്താവൈലജ്ജിതാ തഥാ
    ¾ാനാചശങ്കിതാചെവഃ വിഷണ്ണാ മുകുളാ തഥാ
    
58.    കുഞ്ചിതാചാഭിതപ്‌താച ജിഹ്മാസ ലളിതാ തഥാ
    വിതര്‍ക്കിതാര്‍ദ്ധമുകുളാവിഭ്രാന്താ വിപ്ലുതാ തഥാ.

59.    ആകേകര വികോശാചഃ ത്രസ്‌താച മദിരാ തഥാ
    ഷള്‍ ത്രിംശല്‍ ദൃഷ്‌ടായോഹ്യേതാ നാമതോ ഗദിതാമയാ

    ശൂന്യ, മലിന, ശ്രാന്ത, വൈലജ്ജിത, ¾ാന, ശങ്കിത, വിഷണ്ണ, മുകുള, കുഞ്ചിത, അഭിതപ്‌ത, ജിഹ്മ, ലളിത, വിതര്‍ക്കിത, അര്‍ദ്ധമുകുള, വിഭ്രാന്ത, വിപ്ലുത, ആകേകര, വികോശ, ത്രസ്‌ത, മദിര ഇങ്ങിനെ സഞ്ചിരിദൃഷ്‌ടികള്‍ 20, രസദൃഷ്‌ടികള്‍ 8, സ്ഥായിദൃഷ്‌ടികള്‍ 8 കൂടി ആകെ 36

സഞ്ചാരിദൃഷ്‌ടികളുടെ ലക്ഷണങ്ങള്‍
ശൂന്യ
60.    സമതാരാഃ സമപുടാഃ നിഷ്‌ക്കമ്പാ ശൂന്യദര്‍ശനാഃ
    ബാഹ്യാര്‍ത്ഥാഗ്രാഹിണീദ്ധ്യാമാ ശൂന്യാദൃഷ്‌ടി പ്രകീര്‍ത്തിതാഃ

    പുടങ്ങളും കൃഷ്‌ണമണികളും സമനിലയിലും ഇളക്കം കൂടാതെയും യാതൊന്നിനേയും
    ഗ്രഹിപ്പാഌള്ള ശക്തിയില്ലാതെയും യാതൊന്നിനേയും കാണാതെയും വരുന്നതാകുന്നു.

മലിന
61.    (ശ്ലോകം കണ്ടുകിട്ടിയില്ല
    അതിനാല്‍ ഒന്നും പറയുന്നില്ല.)

    കണ്ണിന്റെ കടകള്‍ ചുരുങ്ങിയതും രോമങ്ങള്‍ കുറച്ചു വിറച്ചും പുടങ്ങള്‍ സമനിലയിലും
    വരുന്നതാകുന്നു.

ശ്രാന്ത
62.    (ശ്ലോകം കണ്ടുകിട്ടിയില്ല.
    അതിനാല്‍ ഒന്നും പറയുന്നില്ല.)

    കണ്ണുകള്‍ തുറന്നും മേലേപോള കീഴ്‌പോട്ടു വീണും കൃഷ്‌ണമണി കീഴിലെ പോളയുടെ അടുത്തു
    നിന്നും ക്ഷീണം തോന്നിക്കുന്നതും ആകുന്നു.

ലജ്ജ
63.    കിഞ്ചിദഞ്ചിത പക്ഷ്‌മാഗ്രാപതിതോര്‍ദ്ധ്വപുടാഹ്രിയാഃ
    ത്രപാധോഗതതാരാചഃ ദൃഷ്‌ടിര്‍ല്ലജ്ജാന്വിതാത്തഥാ
    
    രോമങ്ങള്‍ ഭംഗിയും നിര്‍ത്തിയും ലജ്ജകൊണ്ടു മേലെ പോള കീഴ്‌പോട്ടു വീണും കൃഷ്‌ണമണി
    ഭൂമിയില്‍ പതിഞ്ഞും ആകുന്നു.

¾ാന
64.    ¾ാനഭ്രൂപുട പക്ഷ്‌മായാ ശിഥിലാമന്ദചാരിണീഃ
    ക്ലമഃ പ്രവിഷ്‌ട താരാച ¾ാനാദൃഷ്‌ടിര്‍ഭവേദസെ

    പുരികങ്ങളും തടങ്ങളും കണ്ണിന്റെ രോമങ്ങളും തളര്‍ന്നും കൃഷ്‌ണമണി ബലമില്ലാതെ പതുക്കെ
    സഞ്ചരിക്കുന്നതും ക്ഷീണം കൊണ്ട്‌ മേലെപോളയുടെ ഉള്ളില്‍ കയറിയതും ആകുന്നു.

ശങ്കിത
65.    കിഞ്ചിച്ചലാസ്ഥിരാകിഞ്ചി ദുന്നതാതിര്യഗായതാ
    ഗുഢാചകിതതാരാചഃ ശങ്കിതാദൃഷ്‌ടിരിഷ്യതെ

    കുറച്ചിളകിയും കുറച്ചുനിന്നും മുകളിലും നാലുപുറവും നോക്കിയും മറവും ഭയവും
    തോന്നിക്കുന്നതും ആകുന്നു.

വിഷണ്ണ
66.    വിഷാദ വിസ്‌തീര്‍ണ്ണപുടാഃ പര്യസ്‌താന്താനിമേഷിണീ
    കിഞ്ചിന്നിഷ്‌ടബ്‌ധതാരാചഃ കാര്യാദൃഷ്‌ടിര്‍വിഷാദിനി

    വിഷാദം നിമിത്തം തടങ്ങള്‍ വിസ്‌താരത്തില്‍ മിഴിച്ചും കണ്ണടയാതെയും കൃഷ്‌ണമണികള്‍
    കുറച്ചു സ്‌തംഭിച്ചും വരുന്നത്‌.

മുകുള
67.    സ്‌ഫുരദാക്ഷിപ്‌തപക്ഷ്‌മാഗ്രാ മുകുളോര്‍ദ്ധ്വപുടാഞ്ചിതാ
    സുഖമീലിതതാരാച മുകുളാദൃഷ്‌ടിരുച്യതെ

    കണ്ണിന്റെ രോമങ്ങളും തല വിറച്ചും മേലേപോള നടുകൊണ്ട്‌ ഭംഗിയില്‍ വിടര്‍ന്നും കടകൊണ്ടു
    ചുരുങ്ങിയും കീഴിലെ തടമൊതുങ്ങിയും സുഖംകൊണ്ട്‌ കൃഷ്‌ണമണികളടഞ്ഞതും വരുന്നത്‌.

കുഞ്ചിത
68.    ആനികുഞ്ചിത പക്ഷ്‌മാഗ്രാപുടൈ രാകുഞ്ചിതൈസ്‌തഥാ
    സനികുഞ്ചിതതാരാച കുഞ്ചിതാദൃഷ്‌ടി രുച്യതെ

    കണ്ണിന്റെ രോമങ്ങളും തടങ്ങളും കൃഷ്‌ണമണികളും നല്ലപോലെ ചുരുങ്ങി വരുന്നതാകുന്നു    

അഭിതപ്‌ത
69.    മന്ദായമാനതാരായഃ പുടൈഃ പ്രചലിതൈസ്‌തഥാ
    സന്താപോവപ്ലുതാദൃഷ്‌ടി രഭിതപ്‌താതുസവ്യഥാ

    കൃഷ്‌ണമണികള്‍ക്ക്‌ ശക്തികുറഞ്ഞും തടങ്ങള്‍ ഇളകിയും സന്താപത്തില്‍ മുങ്ങിയും വരുന്നത്‌.

ജിപ്‌മ
70.    ലംബിതാകുഞ്ചിതപുടാഃ ശനൈതിര്യ ങ്‌നീരീക്ഷിണീ
    നിഗൂഢഗൂഢതാരാച ജിപ്‌മാ ദൃഷ്‌ടി രുദാഹൃതാ

    രണ്ടു പോളയും കൃഷ്‌ണമണിയും കീഴ്‌പോട്ടും തൂങ്ങിയും തടങ്ങള്‍ ചുരുങ്ങിയും പതുക്കെ
    ചെരിച്ചുനോക്കിയും കൃഷ്‌ണമണി മുക്കാലും മറഞ്ഞും വരുന്നതാകുന്നു.

ലളിത
71.    മധുരാകുഞ്ചിതാന്താചഃ സഃ ഭ്രൂക്ഷേപാചസസ്‌മിതാഃ
    സമന്മഥവികാരാചഃ ദൃഷ്‌ടിസ്സാ ലളിതാസ്‌മൃതാഃ

    ഭംഗിയില്‍ കടക്കണ്ണു ചുരുങ്ങിയും പുരികങ്ങള്‍ ഇളകി പുഞ്ചിരിയോടും കാമവികാരത്തോടും
    കൂടിയതാകുന്നു.

വിതര്‍ക്കിത
72.    വിതര്‍ക്കോദ്വര്‍ത്തിതപുടാതഥൈവോല്‍ഫുല്ലതാരകാഃ
    അധോഭാഗ വിചാരാചഃ ദൃഷ്‌ടിരേഷാ വിതര്‍ക്കിതാ

    സംശയംകൊണ്ട്‌ പോളകള്‍ വിടര്‍ത്തിയും കൃഷ്‌ണമണി വിടര്‍ന്നു. കീഴ്‌പോട്ട്‌ വരുന്നതും
    വിചാരത്തെ തോന്നിക്കുന്നതും ആകുന്നു.

അര്‍ദ്ധമുകുള
73.    അര്‍ദ്ധവ്യാകോശ പക്ഷ്‌മാഗ്രാഹ്ലാദാര്‍ദ്ധമുകുളൈഃ പുടൈഃ
    സ്‌മൃതാര്‍ദ്ധമുകുളാദൃഷ്‌ടിഃ കിഞ്ചില്ലുളിത താരകാഃ

    കണ്ണിന്റെ രോമങ്ങളുടെ തലകളും പുടങ്ങളും പകുതി വിടര്‍ന്നും കൃഷ്‌ണമണി കുറച്ചു ചുരുങ്ങിയും
    പ്രസാദമുള്ളതും ആകുന്നു.

വിഭ്രാന്ത
74.    അനവസ്ഥിത താരാചഃ വിഭ്രാന്താകുലദര്‍ശനാ
    വിസ്‌തീര്‍ണ്ണോല്‍ഫുല്ല മദ്ധ്യാച വിഭ്രാന്താ ദൃഷ്‌ടി രുച്യതെ

    കൃഷ്‌ണമണികള്‍ ഉറച്ചുനില്‍ക്കാതെ പരുങ്ങി പരിഭ്രമിച്ചും നാലു പുറവും നോക്കിയും കണ്ണിന്റെ
    നടുവിസ്‌താരത്തില്‍ വിടര്‍ന്നും വരുന്നത്‌.

വിപ്ലുത
75.    പുടപ്രസ്‌ഫുരിതയൗസ്യാ! നിഷ്‌ടബ്‌ധ പൗതിത പൗുനഃ
    വിപ്ലുതോദ്ദുത്തതാരാചഃ ദൃഷ്‌ടിരേഷാതു വിപ്ലുതാഃ
    
    പുടങ്ങള്‍ നല്ലപോലെ സ്‌തംഭിച്ചും വീണും വിറച്ചും കൃഷ്‌ണമണികള്‍ ഉരുട്ടിമിഴിച്ചും മങ്ങലുള്ളതും
    ആകുന്നു.

ആകേകര
76.    ആകുഞ്ചിത പുടാപാംഗാസംഗതാര്‍ദ്ധ നിമേഷിണീ
    മുഹൂര്‍വ്യാവൃത്തതാരാചഃ ദൃഷ്‌ടിരാകേകരാസ്‌മൃതാഃ

    കടക്കണ്ണ്‌ കുറച്ചു ചുരുങ്ങി തമ്മില്‍ ചേര്‍ന്നും അരക്കണ്ണ്‌ വിടര്‍ന്നും നോക്കുന്നവിടെനിന്ന്‌
    കൃഷ്‌ണമണി കൂടെക്കൂടെ തിരിച്ചുപോന്നും നില്‍ക്കുന്നതാകുന്നു.

വികോശ
77.    വികോശിതോഭയപുടാഃ പ്രാല്‍ഫുല്ലാച നിമേഷിണീ
    അനവസ്ഥിത താരാച വികോശാദൃഷ്‌ടിരിഷ്യതെ

    രണ്ടു തടവും വിടര്‍ത്തിയും തെളിഞ്ഞും കണ്ണടയാതെയും കൃഷ്‌ണമണി ഉറച്ചുനില്‍ക്കാതെയും
    ആകുന്നു.

ത്രസ്‌ത
78.    (ത്രസ്‌തയെന്ന സഞ്ചാരിയുടെ ലക്ഷണവും ശ്ലോകവും കണ്ടു കിട്ടിയില്ല. അതിനാല്‍ ഒന്നും
    പറയുന്നില്ല.)

മദിര
79.    ഭൃശോദ്ദൃത്തപുടായാതുഃ തഥോല്‍ക്കമ്പിത താരകാഃ
    അനവസ്ഥിത താരാചഃ ദൃഷ്‌ടിര്‍മ്മദ്ധ്യമദേ ഭവേല്‍

    പോളകള്‍ ഏറ്റവും വിടര്‍ന്നും കൃഷ്‌ണമണികള്‍ വിറച്ചും ഉറയ്‌ക്കാതെയും വരുന്നതാകുന്നു.

അധമദ
80.    സനിമേഷാനിമേഷാച കിഞ്ചിദ്ദര്‍ശിത താരകാഃ
    അധോഭാഗചരീദൃഷ്‌ടി രധമേതുമദേഭവേല്‍

    കണ്ണടച്ചും തുറന്നും കൃഷ്‌ണമണി കുറച്ചു കാണിച്ചും കീഴില്‍ സഞ്ചരിക്കുന്നതും ആകുന്നു.

കൃഷ്‌ണമണി കൊണ്ടുള്ള കര്‍മ്മങ്ങള്‍
81.    ഭ്രമണം വലനം പാതം ചലനം സമ്പ്രവേശനം
    വിവര്‍ത്തനം സമുദ്ദൃത്തം നിഷ്‌ക്രാമം പ്രാകൃതം തഥാ.

    ഭ്രമണം, വലനം, പാതനം, ചലനം; പ്രവേശനം, വിവര്‍ത്തനം, ഉദ്ദൃത്തം, നിഷ്‌ക്രാമം, പ്രാകൃതം ഇങ്ങിനെ
    കൃഷ്‌ണമണികൊണ്ടുള്ള കര്‍മ്മങ്ങള്‍ 9

82.    പുടാന്തര്‍മ്മണ്‌ഡലാവൃത്തി സ്‌താരയോര്‍ഭ്രമണം സ്‌മൃതം
    വലനം ഗമനം ത്യ്രസ്രംപാതനം സ്രസ്‌തതാ തഥാ

83.    ചലനം കമ്പനം ജ്ഞേയം പ്രവേശോന്തഃ പ്രവേശനം
    വിവര്‍ത്തനം കടാക്ഷസ്‌തു സമുദ്ദൃത്തം സമുന്നതി

84.    നിഷ്‌ക്രാമോനിര്‍ഗ്ഗമഃ പ്രാക്തഃ പ്രാകൃതന്തു സ്വഭാവജം

    കൃഷ്‌ണമണികള്‍ കണ്ണിന്റെ ഉള്ളില്‍ വട്ടത്തില്‍ ഉരുട്ടുന്നത്‌ ഭ്രമണം. രണ്ടുമൂന്നുതവണ നടക്കുന്നത്‌ വലനം. അയഞ്ഞുകിടക്കുന്നത്‌ പാതനം. ഇളകുന്നത്‌ ചലനം. കണ്ണിന്റെ ഉള്ളില്‍ കയറുന്നത്‌ പ്രവേശനം. കടാക്ഷിക്കുന്നത്‌ വിവര്‍ത്തനം. ഉയരുന്നത്‌ ഉദ്ദൃത്തം. പുറത്തേക്കു വരുന്നത്‌ നിഷ്‌ക്രാമം. സ്വഭാവത്താല്‍ ഉള്ളത്‌ പ്രാകൃതം.
മേല്‍പ്പറഞ്ഞ കര്‍മ്മങ്ങള്‍ ഇന്നയിന്ന രസത്തിന്‌ വരുമെന്ന്‌
    ഭ്രമണം, വലനം, ഉദ്ദൃത്തം, നിഷ്‌ക്രാമം ഇവ നാലും വീരത്തിലും രദ്രത്തിലും
    നിഷ്‌ക്രാമം, ചലനം ഇവ രണ്ടും ഭയത്തിലും പ്രവേശനം ഹാസ്യത്തിലും ബീഭല്‍സത്തിലും പാതനം കരുണത്തിലും നിഷ്‌ക്രാമം അത്ഭുതത്തിലും വിവര്‍ത്തനം ശൃംഗാരത്തിലും പ്രാകൃതം ശേഷമുള്ള ഭാവങ്ങളിലും വരുന്നതാകുന്നു.

നോട്ടങ്ങളുടെ പേരുകള്‍
85.    സമംത്യ്രസ്സ്രാഌവൃത്തേചഹ്യാലോകിതവിലോകിതെ
    പ്രലോകിതോല്ലോകിതേചാ പ്യവലോകിതമേവചാ

    സമം, ത്യ്രസ്സ്രം, അഌവൃത്തം, ആലോകിതം, വിലോകിതം, പ്രലോകിതം, ഉല്ലോകിതം, അവലോകിതം ഇങ്ങിനെ നോട്ടങ്ങള്‍ എട്ട്‌.

അവയുടെ കര്‍മ്മങ്ങള്‍
86.    സമതാരഞ്ചസമ്യൗഞ്ചഃ യദ്യഷ്‌ടം തല്‍സമം സ്‌മൃതം
    പക്ഷാന്തര്‍ഗ്ഗതതാരംയല്‍ ത്യ്രസ്സ്രം സാചീകൃതന്തു തല്‍

87.    രൂപനിര്‍വ്വര്‍ണ്ണനായുക്ത മഌ വൃത്തമിതിസ്‌മൃതം
    സഹസാദര്‍ശനം യല്‍സ്യാ തദാലോകിത മുച്യതെ

88.    വിലോകിതം പ്രഷ്‌ഠതസ്‌തു പാര്‍ശ്വാഭ്യാന്തു പ്രലോകിതം
    ഊര്‍ദ്ധ്വമുല്ലോകിതം ജ്ഞേയം അവലോകിത മപ്യഥ

    കൃഷ്‌ണമണികള്‍ ഭംഗിയില്‍ നിര്‍ത്തി മൃദുവായി നോക്കുന്നത്‌സമം. കണ്ണിന്റെ രോമങ്ങളുടെ ഉള്ളില്‍ കൃഷ്‌ണമണി നിര്‍ത്തി കണ്ണിനെ ചുരുക്കി നോക്കുന്നത്‌ത്രസ്സ്യ്രം. ഒരു രൂപത്തെ വിസ്‌തരിച്ചുനോക്കുന്നത്‌ അഌവൃത്തം. പെട്ടെന്ന്‌ കാണുന്നത്‌ ആലോകിതം. പിന്നോക്കം തിരിച്ചുനോക്കുന്നത്‌വിലോകിതം. രണ്ടു പുറത്തേക്കും നോക്കുന്നത്‌ പ്രലോകിതം. മുകളില്‍ നോക്കുന്നത്‌ ഉല്ലോകിതം. കീഴില്‍ നോക്കുന്നത്‌ അവലോകിതം.*

പുടകര്‍മ്മങ്ങളുടെ പേരുകള്‍
89.    ഉന്മേഷശ്ച നിമേഷശ്ചഃ പ്രസൃതം കുഞ്ചിതം സമം
    വിവര്‍ത്തിതം പ്രസ്‌ഫുടിതമാഹതം പിഹിതം തഥാഃ

    ഉന്മേഷം, നിമേഷം, പ്രസൃതം. കുഞ്ചിതം, സമം, വിവര്‍ത്തിതം, പ്രസ്‌ഫുരിതം, ആഹതം, പിഹിതം ഇങ്ങനെ ഒമ്പത്‌.

പുടകര്‍മ്മങ്ങള്‍
90.    വിശ്ലേഷഃ പുടയോര്യസ്‌തു സഃ ഉന്മേഷ പ്രകീര്‍ത്തിതഃ
    സമാഗമോനിമേഷസ്യാല്‍ ആയാമ: പ്രസൃതം ഭവേല്‍

91.    ആകുഞ്ചിതം കുഞ്ചിതംസ്യാല്‍ സമം സ്വാഭാവികം സ്‌മൃതം
    വിവര്‍ത്തിതം സമുദ്ദൃത്തം സ്‌ഫുരിതം സ്യന്ദിതം തഥാ

92.    ഛാദിതം പിഹിതം പ്രാക്തം ആഹതന്തു വിലോളിതം

    കണ്ണിന്റെ പുടങ്ങള്‍ വേറിടുകഉന്മേഷം. തമ്മില്‍ ചേരുകനിമേഷം. വായുചേര്‍ന്ന്‌ നീളം വരുത്തുകപ്രസൃതം. ചുരുക്കുകആകുഞ്ചിതം. സ്വതവെയുള്ളത്‌സമം. വൃത്തത്തില്‍ നിലനിര്‍ത്തുന്നത്‌വിവര്‍ത്തിതം. തളര്‍ന്നുവീഴുന്നത്‌സ്‌ഫുരിതം, മറയ്‌ക്കുന്നത്‌ഛാദിതം. ഇളകുന്നത്‌ആഹതം.

93.    ക്രാധേവിവര്‍ത്തിതം കാര്യം നിമേഷോന്മേഷണൈസ്സഹ
    വിസ്‌മയാര്‍ത്ഥേ ചഹഷേര്‍ച വീരേചഃ പ്രസൃതം സ്‌മൃതം
    
94.    അദൃഷ്‌ടദര്‍ശനേഗന്ധെ രസേസ്‌പര്‍ശേചകുഞ്ചിതം
    ശൃംഗാരേച സമം കാര്യം ഈര്‍ഷ്യാസ്യസ്‌ഫുടിതം തഥാ

95.    സ്വപ്‌നമൂര്‍ച്ഛിത വാതോഷ്‌ണ ധൂമവര്‍ഷാ ജനാദിഷു
    നേത്രരോഗേചപിഹിതം അഭിഘാതേ വിതാനിതെ
    
96.    ഇത്യേഷു രസഭാവേഷുതാരകം പുടയോര്‍വ്വിധി

പുരികകര്‍മ്മങ്ങളുടെ പേരുകള്‍
97.    ഉല്‍ക്ഷേപഃ പാതനം ചൈവ ഭ്രുകുടീചതുരം ഭ്രുവോഃ
    കുഞ്ചിതം രേചിതം കര്‍മ്മഃ സഹജഞ്ചേതി സപ്‌തധാഃ

    ഉല്‍ക്ഷേപം, പാതനം, ഭ്രുകുടീ, ചതുരം, കുഞ്ചിതം. രേചിതം, സഹജം ഇങ്ങിനെ ഏഴ്‌.

പുരികകര്‍മ്മങ്ങള്‍
98.    ഭ്രുവോരുല്‍ഗതിരുല്‍ക്ഷേപഃ സമമേകൈകശോപിവാ
    സമമേകൈകസോപ്യേവം പാതനം സ്യാഗധോഗതി

99.    ഭ്രുവോര്‍മ്മൂല സമുല്‍ക്ഷേപാല്‍ഭ്രുകുടീ: പരികീര്‍ത്തിതാഃ
    ചതുരം കിഞ്ചിദുഛ്വാസാല്‍ മധുരായതതാഭ്രുവോഃ

100.    ഏകസ്യാ ഉഭയോര്‍വാപി മൃദംഗോനി കുഞ്ചിതഃ
    ഏകസ്യാ ഏവലളിതാ ദുല്‍ക്ഷേപാദ്രചിതം ഭ്രുവോഃ

101.    സഹജാതന്തുസഹജം കര്‍മ്മഃ സ്വാഭാവികം സ്‌മൃതം

    ഓരോന്നായിട്ടോ രണ്ടും സമമായിട്ടോ മുകളിലേക്ക്‌ പൊക്കുന്നത്‌ ഉല്‍ക്ഷേപം. രണ്ടും സമമായിട്ടോ ഓരോന്നായിട്ടോ കീഴ്‌പോട്ട്‌ വീഴ്‌ത്തുന്നത്‌ പാതനം. കട മുകളിലേക്ക്‌ പൊക്കിവലിക്കുന്നത്‌ ഭ്രുകുടി. നേര്‍മ്മയില്‍ വരുന്ന ദീര്‍ഘശ്വാസം കൊണ്ടും മനസ്സില്‍ സമാധാനം കൊണ്ടും ഭംഗിയോടെ നീളത്തില്‍ നിര്‍ത്തുന്നത്‌ ചതുരം. പുരികം രണ്ടും സമമായിട്ടോ ഓരോന്നായിട്ടോ ഇളക്കുന്നത്‌ കുഞ്ചിതം. ഒന്നുതന്നെ മേല്‌പോട്ടു കയറ്റുന്നത്‌ രേചിതം. സ്വഭാവത്താലുള്ളത്‌ സഹജം.

നാസാകര്‍മ്മങ്ങളുടെ പേരുകള്‍
102.    നതാമന്ദാ വികൃഷ്‌ടാച സോഛ്വാസാഌവികൂണിതാ
    സ്വാഭാവികീചേതിബുധൈ ഷഡ്വിധാനാസികാസ്‌മൃതാ

    നത, മന്ദ, വികൃഷ്‌ട, സോഛ്വാസ, വികൂണിത, സ്വാഭാവികി ഇങ്ങിനെ ആറ്‌.

നാസാകര്‍മ്മങ്ങള്‍
103.    നതാമുഹുഃ ശ്ലിഷ്‌ടപുടാ മന്ദാതുനി ഭൃതാസ്‌മൃതാ
    വികൃഷ്‌ടാപുല്ലിതപുടാ സോഛ്വാസാകൃഷ്‌ടമാരുതാ

104.    വികൂണിതാ സങ്കുചിതാഃ സമാസ്വാഭാവികീസ്‌മൃതാ

    മൂക്കിന്റെ പുടങ്ങള്‍ കൂടെക്കൂടെ ചേര്‍ന്നുവരുന്നത്‌ നത. പുടങ്ങള്‍ കൂടെക്കൂടെ വീര്‍ത്തുവരുന്നത്‌ മന്ദ. വിടര്‍ന്നുവരുന്നത്‌ വികൃഷ്‌ട. ശ്വാസത്തെ വലിച്ചെടുക്കുന്നത്‌ സോഛ്വാസ. ചുരുങ്ങിവരുന്നത്‌ വികൂണിത. സ്വതവെയുള്ളത്‌ സ്വാഭാവികി.

ഗണ്‌ഡകര്‍മ്മങ്ങളുടെ പേരുകള്‍
105.    ക്ഷാമം ഫുല്ലഞ്ചപൂര്‍ണ്ണഞ്ചഃ കമ്പിതം കുഞ്ചിതം സമം
    ഷഡ്വിധംഗണ്‌ഡമുദ്ദിഷ്‌ട മസ്യലക്ഷണമുച്യതെഃ

    ക്ഷാമം, ഫുല്ലം, പൂര്‍ണ്ണം, കമ്പിതം, കുഞ്ചിതം, സമം ഇങ്ങിനെ ആറ്‌.

ഗണ്‌ഡകര്‍മ്മങ്ങള്‍
106.    ക്ഷാമം ദുഃഖേഷുകര്‍ത്തവ്യം പ്രഹര്‍ഷേഫുല്ലമേ വചഃ
    പൂര്‍ണ്ണമുത്സാഹ ഗര്‍വ്വേഷു രോമഹര്‍ഷേഷു കമ്പിതം

107.    കുഞ്ചിതം ചസരോമാഞ്ചൈകമ്പേശീതേഭയേജ്വരെ
    പ്രാകൃതം ശേഷഭാവേഷും ഗണ്‌ഡകര്‍മ്മഭവെദ്ദിതി

    കവിള്‍ താന്നത്‌ ക്ഷാമം. വകസിച്ചത്‌ ഫുല്ലം. വീര്‍ത്തത്‌ പൂര്‍ണ്ണം. വിറയപ്പെട്ടത്‌ കമ്പിതം. ചുരുങ്ങിയത്‌ കുഞ്ചിതം. സ്വതവെയുള്ളത്‌ സമം. ദുഃഖാദികളില്‍ ക്ഷാമം. സന്തോഷാദികളില്‍ ഫുല്ലം. ഉത്സാഹം, ഗര്‍വ്വ്‌ ഇവകളില്‍ പൂര്‍ണ്ണം. സന്തോഷത്താലുള്ള രോമാഞ്ചത്തില്‍ കമ്പിതം. കമ്പം, ശീതം, ഭയം, ജ്വരം ഇവകളാല്‍ രോമാഞ്ചം വരുമ്പോള്‍ കുഞ്ചിതം. ശേഷം ഭാവങ്ങളില്‍ പ്രാകൃതം (സമം)

അധരകര്‍മ്മങ്ങളുടെ പേരുകള്‍
108.    വികര്‍ത്തനം കമ്പനം ച വിസര്‍ഗ്ഗോ വിനിഗൂഹനം
    സന്ദഷ്‌ടകം സമുല്‍ഗശ്ചഃ ഷള്‍ക്കര്‍മ്മാണ്യധരസ്യതു

    വികര്‍ത്തനം, കമ്പനം, വിസര്‍ഗ്ഗം, വിനിഗൂഹനം, സന്ദഷ്‌ടകം, സമുല്‍ഗം ഇങ്ങിനെ ആറ്‌.    

അധരകര്‍മ്മങ്ങള്‍
109.    അസൂയാവേദനാവജ്ഞാ ലസ്യാദിഷുവികര്‍ത്തനം
    കമ്പനം കോപശീതാര്‍ത്തി ഭയരോഗജ്വരാദിഷു

110.    സ്‌ത്രീണാം വിലാസേ ബിംബോകെ വിസര്‍ഗ്ഗസുരതേസ്‌മൃതാഃ
    വിനിഗൂഹനമായാ സെസംന്ദഷ്‌ടം ക്രാധകര്‍മ്മസു

    ചുണ്ട്‌ ചുളുക്കുന്നത്‌ വികര്‍ത്തനം. വിറയ്‌ക്കുന്നത്‌ കമ്പനം. പുറത്തേക്ക്‌ തള്ളുന്നത്‌ വിസര്‍ഗ്ഗം
അകത്തേക്ക്‌ വലിക്കുന്നത്‌ വിനിഗൂഹനം. പല്ലുകൊണ്ട്‌ ചുണ്ടു കടിക്കുന്നത്‌ സന്ദഷ്‌ടകം. വൃത്തത്തിലാക്കുന്നത്‌ സമുല്‍ഗം. ഇങ്ങിനെ ആറ്‌.

അസൂയ, വേദന, ആലസ്യം ഇവകളില്‍ വികര്‍ത്തനം. കോപം, ശീതം, ആര്‍ത്തി, ഭയം, രോഗം, ജ്വരം
ഇവകളില്‍ കമ്പനം.
സ്‌ത്രീകള്‍ക്ക്‌ വിലാസം, ബിംബോകം, സുരതം ഇവകളില്‍ വിസര്‍ഗ്ഗം. ആയാസത്തില്‍ വിനിഗൂഹനം. ക്രാധത്തില്‍ സന്ദഷ്‌ടം.

ചിബുകകര്‍മ്മങ്ങളുടെ പേരുകള്‍
111.    കുട്ടനം ഖണ്‌ഡനം ഛിന്നം ചികിതം ലേഹനം സമം
    ദഷ്‌ടഞ്ചദന്തഃ ക്രിയയാ ചിബുകം ത്വിഹ വക്ഷ്യതെ

    കുട്ടനം, ഖണ്‌ഡനം, ഛിന്നം, പികിതം, ലേഹനം, സമം, ദഷ്‌ടം ഇങ്ങിനെ ഏഴ്‌.

ചിബുകകര്‍മ്മങ്ങള്‍
    പല്ല്‌ തമ്മില്‍ കൂട്ടിയുരയ്‌ക്കുന്നത്‌ കുട്ടനം. തമ്മില്‍ കൂട്ടിമുട്ടുന്നത്‌ ഖണ്‌ഡനം. തമ്മില്‍ കടിക്കുന്നത്‌ ഛിന്നം (സ്‌ഫോടനം). തമ്മില്‍ അകറ്റുന്നത്‌ ചികിതം. നാവുകൊണ്ട്‌ നനയ്‌ക്കുന്നത്‌ ലേഹനം. സ്വതവെയുള്ളത്‌ സമം. പല്ലുകൊണ്ട്‌ കടിക്കുന്നത്‌ ദഷ്‌ടം.
ഭയം, ശീതം, ജ്വരം, വ്യാധി ഇവകൊണ്ട്‌ ശരീരം തളരുമ്പോള്‍ കുട്ടനം. ജപം, സന്താപം, ഭക്ഷണം, ദേഹാദ്ധ്വാനം ഇവകളില്‍ ഖണ്‌ഡനം. ശീതം, കച്ചകെട്ടിയദ്ധ്വാനം, വേദനകൊണ്ടുള്ള നിലവിളി, മരിച്ചുകിടക്കുക, കോട്ടുവായ ഇവകളില്‍ ഛിന്നം.
കാഴ്‌ചയില്‍ ലേഹനം. സ്വഭാവത്താലുള്ള ഭാവങ്ങളില്‍ സമം. ക്രാധത്തില്‍ ദഷ്‌ടം.

ഗ്രീവകര്‍മ്മങ്ങളുടെ പേരുകള്‍
112.    സമാനതോന്നതാത്യ്രസ്സ്രാ രേചിതാ കുഞ്ചിതാഞ്ചിതാഃ
    വലിതാച നിവൃത്താചഃ ഗ്രീവാനവ വിധാര്‍ത്ഥതാഃ

    സമ, നത, ഉന്നത, ത്യ്രസ്സ്ര, രേചിത, ആകുഞ്ചിത, അഞ്ചിത, വലിത, നിവൃത്ത ഇങ്ങനെ ഒമ്പത്‌.

ഗ്രീവകര്‍മ്മങ്ങള്‍
    സ്വാഭാവത്താലുള്ളത്‌ സമം. മുഖം താഴ്‌ത്തിയത്‌ നത. മലര്‍ത്തിയത്‌ ഉന്നത. ഒരുവശത്തേക്ക്‌ ചാഞ്ഞത്‌ ത്യ്രസ്സ്ര. ഇളക്കിക്കൊണ്ട്‌ ചുറ്റുന്നത്‌ രേചിത. ചുരുങ്ങിയത്‌ ആകുഞ്ചിത. മുന്നോക്കം തള്ളിപ്പിടിക്കുന്നത്‌ അഞ്ചിത. ഒരുപുറത്തേക്ക്‌ ചെരിഞ്ഞത്‌ വലിത. അഭിമുഖമായി നില്‍ക്കുന്നത്‌ നിവൃത്ത.

113.    സമാസ്വാഭാവികീധ്യാനഃ സ്വാഭാവജപകര്‍മ്മസുഃ
    നതാസ്സ്യാലങ്കാര ബന്ധേ കണ്‌ഠേ ചാവലംബതെ

114.    ഉന്നതാഭ്യുന്നതമുഖീഗ്രവേയോര്‍ദ്ധ്വാദിദര്‍ശനെ
    ത്യ്രസ്രാപാര്‍ശ്വഗതാചൈവഃ സ്‌കന്ധഭാരേഷു ദുഃഖിതെ

115.    രേചിതവിധുത ഭ്രാന്താ ഹാവേമന്മഥ നൃത്തയോഃ
    കുഞ്ചിതാഗദിതാമൂര്‍ദ്ധ്‌നി ഭാരിതേ ഗളരക്ഷണെ

116.    അഞ്ചിതാവപസൃതം ബദ്ധകേശാ കര്‍ഷദര്‍ശനെ
    പാര്‍ശ്വോന്മുഥീ സ്യാദ്വലിതാ ഗ്രീവാഭം ഗേചവീക്ഷണെ

117.    നിവൃത്താഭിമുഖീഭൂതാ സ്വസ്ഥാനാഭിമുഖാദിഷു

ഉരസ്സിന്റെ കര്‍മ്മങ്ങളുടെ പേരുകള്‍
118.    ആഭുഗ്നമപ്യനിര്‍ഭുഗ്നം തഥാചൈവഃ പ്രകമ്പിതം
    ഉദ്വാഹിതം സമം ചൈവഃ ഹ്യുരഃ പഞ്ചവിധം സ്‌മൃതം.

    ആഭുഗ്നം, അനിര്‍ഭുഗ്നം, പ്രകമ്പിതം, ഉദ്വാഹിതം, സമം ഇങ്ങിനെ അഞ്ച്‌.

ഉരക്കര്‍മ്മങ്ങള്‍
119.    നിമ്‌നമുന്നതപൃഷ്‌ഠഞ്ചാവ്യാഭുഗ്നാംസംശ്ലഥം ക്വചില്‍
    ആഭുഗ്നം തദുരോജ്ഞേയം കര്‍മ്മചാസ്യ നിബോധതാഃ

    മാറ്‌ താഴ്‌ന്നും പുറം പൊങ്ങിയും തോള്‍ വളഞ്ഞും ചിലേടം കൊണ്ടയഞ്ഞും വരുന്നത്‌ ആഭുഗ്നം.

120.    സംഭ്രമവിഷാദമൂര്‍ഛാ ശോകഭയവ്യാധിഹൃദയ
    ശല്യേഷുകാര്യം ശീതസ്‌പര്‍ശേവര്‍ഷെലജ്ജാന്വിതേര്‍ത്ഥവശാല്‍

    സംഭ്രമം, വിഷാദം, മൂര്‍ച്ഛ, ശോകം, ഭയം, വ്യാധി, ഹൃദയശല്യം, മഞ്ഞുകൊള്ളുക, മഴകൊള്ളുക ഇവകളില്‍ ആഭുഗ്നം.

121.    സ്വഛഞ്ചനിമ്‌നപൃഷ്‌ഠഞ്ചാ നിര്‍ഭുഗ്നാംസം സമുന്നതം
    ഉരോനിര്‍ഭുഗ്നമേതദ്ധീ; കര്‍മ്മചാസ്യനിബോധത

    മാറ്‌ വിരിഞ്ഞതും പുറം താഴ്‌ന്നും തോള്‍ പിന്നോക്കം വളഞ്ഞും മാറ്‌ പൊങ്ങിയും വരുന്നത്‌
അനിര്‍ഭുഗ്നം.

122.    സ്‌തംഭേമാനഗ്രഹണെ വിസ്‌മയ ദുഷ്‌ടേച സത്യവചനേ
    ചാഹമിതിദര്‍പ്പവചനെ ഗര്‍വ്വോത്സേകേച കര്‍ത്തവ്യം

    സ്‌തംഭത്തില്‍, മാനത്തില്‍, അത്ഭുതത്തോടെയുള്ള കാഴ്‌ചയില്‍, ഗര്‍വ്വോടെ ഞാന്‍ എന്നു പറയുമ്പോള്‍, ഗര്‍വ്വ്‌ വര്‍ദ്ധിക്കുമ്പോള്‍.

123.    ഊര്‍ദ്ധ്വക്ഷേപൈരുരോയത്ര നിരന്തരകൃതൈഃകൃതം
    പ്രകമ്പിതന്തുതജ്ഞേയ മുരോനാട്യഃ പ്രയോക്തൃഭിഃ

    മാറിനെ പിന്നെയും പിന്നെയും മുകളിലേക്കെറിയുന്നത്‌ പ്രകമ്പിതം.

124.    ഹസിതരുദിതേഷുകാര്യം ശ്രമേഭയേ ശ്വാസകാസയോ
    ശ്ചൈവഹിക്കാ ദുഃഖേച തഥാ നാട്യജ്ഞൈരര്‍ത്ഥയോഗേന
    
    ഹാസ്യത്തിന്‌ ചിരിക്കുമ്പോള്‍, കരയുമ്പോള്‍, ശ്രമത്തിങ്കല്‍, ഭയത്തിങ്കല്‍, ഏങ്ങല്‍, കുര (ചുമ), എക്കിട്ട്‌, മരണത്തിന്‌ ശ്വാസം വലിക്കുമ്പോള്‍, ദുഃഖത്തില്‍

125.    ഉദ്വാഹിതമൂര്‍ദ്ധ്വകൃതം ഉരോജ്ഞേയം പ്രയോക്തൃഭി
    ദീര്‍ഘോഛ്വാസോ ത്രചാലോകാജൃംഭണാദിഷു ചേഷ്യതെ

    മാറ്‌ മുകളിലേക്ക്‌ കയറ്റിപ്പിടിക്കുന്നത്‌ ഉദ്വാഹിതം. ഒരു വസ്‌തു കാണുക, കോട്ടുവായ ഇവകളില്‍ ദീര്‍ഘശ്വാസം.

126.    സര്‍വ്വൈരേവാംഗ വിന്യാസൈശ്ചതുരസ്രകൃതൈഃ കൃതം
    ഉരസ്സമന്തു വിജ്ഞേയം സ്വസ്ഥം സഷൗ്‌ഠവസംയുക്തം

    സര്‍വ്വ അംഗങ്ങളും കോട്ടം തീര്‍ന്നും ഭംഗിയിലും മുറുക്കത്തിലും പാകത്തിലും വരുന്നത്‌ സമം.

പാര്‍ശ്വകര്‍മ്മങ്ങളുടെ പേരുകള്‍
127.    നതംസമുന്നതശ്ചൈവഃ പ്രസാരിതവിവര്‍ത്തിതഃ
    തഥാപസൃതമേവന്തുഃ പാര്‍ശ്വയോ കര്‍മ്മപഞ്ചധാ

    നതം, സമുന്നതം, പ്രസാരിതം, വിവര്‍ത്തിതം, അപസൃതം, ഇങ്ങിനെ പാര്‍ശ്വകര്‍മ്മങ്ങള്‍ അഞ്ച്‌.

പാര്‍ശ്വകര്‍മ്മങ്ങള്‍
128.    കടീഭവേത്തുവ്യാഭുഗ്നാ പാര്‍ശ്വമാഭുഗ്നമേവച
    തഥൈവാപസ്യതാംസഞ്ചഃ കിഞ്ചില്‍ പാര്‍ശ്വം നതം സ്‌മൃതം

    അരയും പാര്‍ശ്വങ്ങളും അകത്തേക്ക്‌ വളഞ്ഞും തോള്‍ ഒതുങ്ങിയും വരുന്നത്‌ നതം.

129.    നതസ്യൈവാപരം പാര്‍ശ്വം വിപരീതന്തുയുക്തിതഃ
    കടീപാര്‍ശ്വഭുജാം സൈശ്ചാപ്യുന്നതൈഃ ഉന്നതം ഭവേല്‍

    താഴ്‌ത്തിയ ഭാഗത്തിന്റെ പിന്‍ഭാഗങ്ങളെ അതിന്റെ വിപരീതമാക്കി യുക്തിപോലെ പിന്നോക്കം വളച്ചും അര, പാര്‍ശ്വം, കയ്യ്‌, തോള്‍ ഇവകളെ പൊക്കിപ്പിടിച്ചും വരുന്നത്‌ ഉന്നതം.

130.    ഉപസാര്യനതം കാര്യം ഉന്നതഞ്ചാപസര്‍പ്പണെ
    അടുത്തു ചെല്ലുമ്പോള്‍ നതം. പിന്നോക്കം മാറുമ്പോള്‍ ഉന്നതം.

131.    ആയമത്വാദുഭയതഃ പാര്‍ശ്വയോഃ സ്യാല്‍പ്രസാരിതം
    പരിവൃത്താത്രികസ്സാപി വിവര്‍ത്തിത മിഹേഷ്യതെ.

    രണ്ടുഭാഗം നീളം വെപ്പിക്കുന്നത്‌ പ്രസാരിതം. തണ്ടെല്ലിനെ തിരിക്കുന്നത്‌ വിവര്‍ത്തിതം.

132.    പ്രസാരിതം പ്രഹര്‍ഷാദഔ പരിവൃത്തേ വിവരര്‍ത്‌#ിതതം
    സന്തോഷഭാവങ്ങളില്‍ പ്രസാരിതം. പിന്നോക്കം തിരിയുമ്പോള്‍ വിവര്‍ത്തിതം.

133.    വിവര്‍ത്തനോപനയനാല്‍ ഭവേദപസൃതം പുനഃ
    പിന്നോക്കം തിരിഞ്ഞ്‌ തണ്ടെല്ലിനെ തിരിയെ തിരിക്കുമ്പോള്‍ വിവര്‍ത്തിതം.

134.    വിനിവൃത്തേത്വപസൃതം പാര്‍ശ്വമര്‍ത്ഥവശാല്‍ ഭവേല്‍
    പിന്നോക്കം തിരിഞ്ഞവന്‍ തിരിയെ തിരിച്ചുനോക്കുമ്പോള്‍ വിവര്‍ത്തിതം.

ഉദരകര്‍മ്മങ്ങളുടെ പേരുകള്‍
135.    ക്ഷാമം ഖല്ലഞ്ച പൂര്‍ണ്ണഞ്ചഃ സമ്പ്രാക്തമുദരം ത്രിധാ
    തഌക്ഷാമം സ്‌മൃതം ഖല്ലം പൂര്‍ണ്ണമാധ്‌മാതമുച്യതെ.

    ക്ഷാമം, ഖല്ലം, പൂര്‍ണ്ണം ഇങ്ങനെ മൂന്ന്‌. വയറ്‌ ചെറുതായത്‌ ക്ഷാമം. ഒട്ടിയത്‌ ഖല്ലം. വീര്‍ത്തത്‌ പൂര്‍ണ്ണം.

ഉദരകര്‍മ്മങ്ങള്‍
136.    ക്ഷാമം ഹാസ്യേഥ രുദിതെ നിശ്വാദേ ജൃംഭണേ ഭവേല്‍
    ഹാസ്യം, കരച്ചില്‍, കോട്ടുവായ, ദീര്‍ഘശ്വാസം ഇവയില്‍ ക്ഷാമം.
137.    വ്യാധിതേ തപസിഭ്രാന്തെ ക്ഷുധാര്‍ത്തേ ഖല്ലമിഷ്യതെ
    രോഗം, തപസ്സ്‌, ചിത്തഭ്രമം, വിശപ്പ്‌ ഇവകളില്‍ ഖല്ലം

138.    പൂര്‍ണ്ണമുഛ്വാസിതേ സ്ഥൂലെ വ്യാധിതാത്യശനാദിഷു
    
    ദീര്‍ഘശ്വാസത്തില്‍, ശ്വാസത്തെ അകത്തേക്ക്‌ വലിക്കുമ്പോള്‍, വല്ലതെ തടിക്കുമ്പോള്‍, മഹോദരം മുതലായ രോഗങ്ങള്‍ വരുമ്പോള്‍, അതിഭക്ഷണത്തിങ്കല്‍ ഇവയിലെല്ലാം പൂര്‍ണ്ണം.

കടികര്‍മ്മങ്ങളുടെ പേരുകള്‍
139.    ഛിന്നാചൈവ നിവൃത്താചാരേചിതാകമ്പിതാ തഥാഃ
    ഉദ്വാഹിതാചേതികടീനാട്യ നൃത്തേച പഞ്ചധാ
    
    ഛിന്ന, നിവൃത്ത, രേചിത, കമ്പിത, ഉദ്വാഹിത ഇങ്ങിനെ അഞ്ച്‌.

കടികര്‍മ്മങ്ങള്‍
140.    കടീമദ്ധ്യസ്യചലനാല്‍ ഛിന്നാസം പരികീര്‍ത്തിതാ
    കടീപ്രദേശത്തിന്റെ നടു ഇളക്കുന്നത്‌ ഛിന്ന.

141.    പരാങ്‌മുഖ സ്യാഭിമുഖീ നിവൃത്താസ്യാല്‍ നിവൃത്തിതാ
    കടീപ്രദേശം പിന്നിലേയ്‌ക്ക്‌ തിരിക്കുന്നത്‌ നിവൃത്ത.

142.    സര്‍വ്വതോനമനച്ചാപി വിജ്ഞേയാരേചിതാ കടീഃ
    കടീപ്രദേശം എല്ലാടവും താഴ്‌ത്തുന്നത്‌ രേചിത.

143.    തിര്യഗ്ഗതാക്ഷി പ്രകടീ വിജ്ഞേയാസാ പ്രകമ്പിതാ
    കടീപ്രദേശം ഒരുവശത്തേക്ക്‌ ചെരിഞ്ഞ്‌ വേഗത്തോടുകൂടിയത്‌ കമ്പിത.

144.    നിതംബപാര്‍ശ്വോദ്വഹനാല്‍ ശനൈരുദ്വാഹിതാകടീ
    നിതംബപാര്‍ശ്വത്തിന്റെ രണ്ടുവശവും സാവധാനത്തില്‍ എടുക്കുന്നത്‌ ഉദ്വാഹിത.

145.    ഛിന്നാവ്യായാമ സംഭ്രാന്ത വ്യാവൃത്തക്ഷേപണാദിഷു
    കുബ്‌ജവാമനനീചാനാം ഗതെകൗാര്യാപ്രകമ്പിതാ

146.    സ്ഥൂലേഷൂദ്വാഹിതാകാര്യ സ്‌ത്രീണാം ലജ്ജാഗതേഷു ച

നടന്റെ സ്വഭാവം
147.    സ്‌മൃതിമാന്‍ മതിമാന്‍ധീരഃ ഉദാരസ്‌മിതവാക്ക്‌ശുചീഃ
    അരോഗോ മധുരക്ഷാന്തോ ദാന്തശ്ചൈവഃ പ്രിയംവദാ
    സര്‍വ്വദോഷ വിനിര്‍മ്മുക്താഃ സത്യവാഗ്‌ദക്ഷിണസ്‌തഥാ
    അലുബ്‌ധഃ പ്രതിമഞ്ചാചഃ സ്വാഭാവികഗുണാസ്‌ത്വമീ

ഉത്തമന്‍, മദ്ധ്യമന്‍, അധമന്‍, മദ്യപിച്ചാല്‍
ഉത്തമന്‍
    സ്‌മിതവദനമധുരരാഗധൃഷ്‌ടതഌഃ കിഞ്ചിദാകുലിത വാക്യ
    സുകുമാരോവിദ്ധഗതിസ്‌തരുണമദസ്‌തുത്തമഃ പ്രകൃതിഃ

മദ്ധ്യമന്‍
    സ്‌ഖലിതാഘൂര്‍ണ്ണതനയനാസ്രസ്‌ത വ്യാകുലിത ബാഹുവിക്ഷേപഃ
    കുടില വ്യാവിദ്ധഗതിര്‍മ്മദ്ധ്യേമദോമദ്ധ്യമഃ പ്രകൃതിഃ

അധമന്‍
    നഷ്‌ടസ്‌മൃതിര്‍ഹതശ്ച ഛര്‍ദ്ദിതഹിക്കാകഫൈഃ സുഃ ബീഭല്‍സ
    ഗുരുസജ്ജമാനജിഹ്വഃ തിഷ്‌ഠീവതിചാധമഃ പ്രകൃതിഃ

വേറെ ഒരുവിധം
    ഉത്തമസത്വശ്ശേതെഹസതിചഗായതിച മദ്ധ്യമഃ പ്രകൃതിഃ
    പരുഷ വചനാഭിധായീരോദിത്യപിചാധമഃ പ്രകൃതിഃ

പതിനെട്ട്‌
ഹസ്‌തലക്ഷണദീപിക

    വാസുദേവം നമസ്‌കൃത്യ ഭാസുരാകാരമീശ്വരം
    ഹസ്‌തമുദ്രാഭിധാനാദീന്‍ വിസ്‌തരേണ ബ്രവീമ്യഹം

1.    ഹസ്‌തഃപതാകോമുദ്രാഖ്യഃ കടകോമുഷ്‌ടിരിത്യപി
    കര്‍ത്തരീമുഖസംജ്ഞശ്ചശുകതുണ്‌ഡകപിത്ഥകഃ

2.    ഹംസപക്ഷശ്ചശിഖരോഹംസാസ്യഃ പുനരഞ്‌ജലീഃ
    അര്‍ദ്ധചന്ദ്രശ്ചമുകുരോഭ്രമരഃ സൂചികാമുഖഃ

3.    പല്ലവസ്‌ത്രിപതാകശ്ച മൃഗശീര്‍ഷാഹ്വയസ്‌തഥാ
    പുനഃസര്‍പ്പശിരഃസംജ്ഞോ വര്‍ദ്ധമാനക ഇത്യപി

4.    അരാള ഊര്‍ണ്ണനാഭശ്ചതൈ കരാഃശാസ്‌ത്രജ്ഞസമ്മതാഃ

    പതാകം, മുദ്രാഖ്യം, കടകം, മുഷ്‌ടി, കര്‍ത്തരീമുഖം, ശുകതുണ്‌ഡം, കപിത്ഥം, ഹംസപക്ഷം, ശിഖരം, ഹംസാസ്യം, അഞ്‌ജലി, അര്‍ദ്ധചന്ദ്രം, മുകുരം, ഭ്രമരം, സൂചികാമുഖം, പല്ലവം, ത്രിപതാക, മൃഗശീര്‍ഷം, സര്‍പ്പശിരസ്സ്‌, വര്‍ദ്ധമാനകം, അരാളം, ഊര്‍ണ്ണനാഭം, മുകുളം, കടകാമുഖം ഇങ്ങനെ ഇരുപത്തിനാലുവിധം മൂലമുദ്രകളാകുന്നു.
    ഇതില്‍ ഓരോന്നിന്റെ ലക്ഷണങ്ങളും വരുന്ന സംജ്ഞകളും ശ്ലോകത്തോടും ഭാഷയോടും അപ്പുറം പറഞ്ഞുകൊള്ളുന്നു.

പതാകമുദ്രലക്ഷണം
5.    നമിതാനാമികായസ്യ പതാകസ്സകരഃസ്‌മൃതാഃ
    മോതിരവിരല്‍മദ്ധ്യേമടക്കി മുന്നോട്ടുചൂണ്ടി നിര്‍ത്തുന്നത്‌.

പതാകമുദ്രയില്‍ വരുന്ന സംജ്ഞകള്‍.
6.    സൂര്യോരാജാഗജസ്സിംഹോ വൃഷഭൊഗ്രാഹതോരണം
    ലതാപതാകവീചിശ്ച രഥ്യാപാതാളഭൂമയഃ

7.    ജഘനംഭാജനം ഹര്‍മ്മ്യം സായംമാദ്ധ്യന്ദിനംഘനം
    വന്മീകമൂരുര്‍ദ്ദാസശ്ചഃ ചരണം ചക്രമാസനം

8.    അശനിര്‍ഗ്ഗോപുരം ശൈത്യം ശകടം സമ്യൗകുബ്‌ജകെ
    കവാടമുപധാനഞ്ചഃ പരിഖാംഘ്രിലതാര്‍ഗ്ഗളെഃ

9.    ഷള്‍ത്രിംശല്‍ ഭരതേനോക്താ പതാകാസംയുതഃ കരഃ
    സൂര്യന്‍, രാജാവ്‌, ആന, സിംഹം, കാള, മുതല, തോരണം, വള്ളി, കൊടിക്കൂറ, തിരമാല, വഴി, പാതാളം, ഭൂമി, നാഭി, പാത്രം, മാളിക, സായാഹ്നം, മദ്ധ്യാഹ്നം, മേഘം, പുറ്റ്‌, തുട, ഭൃത്യന്‍, സഞ്ചാരം, ചക്രം പീഠം, വജ്രായുധം, ഗോപുരം, തണുപ്പ്‌, വണ്ടി, ശാന്തം, കുടിലന്‍, വാതില്‍, തലയണ, കിടങ്ങ്‌, കാല്‌, സാക്ഷ ഈ മുപ്പത്താറ്‌ രണ്ടുകൈകൊണ്ടും.

10.    ദിവസം ഗമനം ജിഹ്വാ ലലാടംഗാത്രമേവച
    ഇവ ശബ്‌ദശ്ചശബ്‌ദശ്ചഃ ദൂതസ്സൈകതപല്ലവാഃ

    ദിവസം, ഗമനം, നാവ്‌, നെറ്റി, ശരീരം എന്ന പോലെയെന്നതാ. ശബ്‌ദം, ദൂതന്‍, മണല്‍ത്തിട്ട്‌, തളിര്‌ ഈ പത്ത്‌ ഒരുകൈകൊണ്ടും കാണിക്കേണം. (പതാകയില്‍ ആകെ നാല്‌പത്താറു സംജ്ഞകള്‍)

മുദ്രാഖ്യമുദ്രലക്ഷണം
11.    അംഗുഷ്‌ഠസ്യതു തര്‍ജ്ജന്യാ യദ്യ ഗ്രാമിളിതോഭവേല്‍
    ശേഷാഃവിശ്ലഥിതായസ്യഃമുദ്രാഖ്യസ്സകരസ്‌മൃതഃ

    ചൂണ്ടല്‍വിരലിന്റെയും തള്ളവിരലിന്റെയും തുഞ്ചങ്ങള്‍ തമ്മില്‍ തൊടുവിക്കുന്നതും മറ്റു വിരലുകള്‍ തൊടുവിക്കാതിരിക്കുന്നതും ആകുന്നു.

മുദ്രാഖ്യത്തില്‍ വരുന്ന സംജ്ഞകള്‍
12.    വര്‍ദ്ധനം ചലനം സ്വര്‍ഗ്ഗം സമുദ്രഃ സാന്ദ്രവിസ്‌മൃതീ
    സര്‍വ്വോവിജ്ഞാപനം വസ്‌തുഃ മൃത്യുശ്ചധ്യാനമേവച

13.    ഉപവീതമൃജുപ്രാക്താ നാട്യസിദ്ധാന്ത വേദിഭി
    ചിത്തം ചിന്താഭിലാഷശ്ചഃ സ്വയഞ്ചൈവതഥാസ്‌മൃതിഃ

14.    പുനജ്ഞാനഞ്ചസൃഷ്‌ടിശ്ച പഞ്ചഃ പ്രാണപരാഭവഃൗ
    ഭാവ്യര്‍ത്ഥശ്ചനണ ര്‍ത്ഥശ്ചാ ചതുര്‍ത്ഥീ ദ്വാദശോഭിധാഃ

15.    അസംയുക്താമുനീന്ദ്രസ്‌തു കരാമുദ്രാഹ്വയാസ്‌മൃതാഃ
    
    വര്‍ദ്ധനം, ചലനം, സ്വര്‍ഗ്ഗം, സമുദ്രം, ഇടതിങ്ങിയത്‌, മറവ്‌, എല്ലാം അറിയിക്കുക, സാധനം, മരണം, ധ്യാനം, പൂണുനൂല്‍, നേരെയുള്ളത്‌ ഈ പതിമൂന്ന്‌ രണ്ടു കൈകൊണ്ടും.
    മനസ്സ്‌, വിചാരം, ആഗ്രഹം, താന്‍, മരണം, ജ്ഞാനം, സൃഷ്‌ടി, പ്രാണന്‍, പരിഭവം, വരുവാഌള്ളത്‌, ഇല്ലെന്നുള്ളത്‌, ആയിക്കൊണ്ട്‌, ഈ പന്ത്രണ്ട്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    (മുദ്രാഖ്യത്തില്‍ ആകെ ഇരുപത്തഞ്ചു സംജ്ഞകള്‍)

കടകമുദ്രലക്ഷണം
16.    അംഗുഷ്‌ഠാംഗുലിമൂലം തു സംസ്‌പ്യശേദ്യദിമദ്ധ്യമാ
    മുദ്രാഭിധാനഹസ്‌താസ്‌തു കടകാഖ്യാംവ്രജേത്തദാ
    മുദ്രാഖ്യമുദ്ര വിടാതെ നടുവിരലിന്റെ അഗ്രം തള്ളവിരലിന്റെ താഴെ തൊടുവിക്കുന്നതാകുന്നു.

കടകത്തില്‍ വരുന്ന സംജ്ഞകള്‍
17.    വിഷ്‌ണുഃ കൃഷ്‌ണോഹലിബ്ബാണഃ സ്വര്‍ണ്ണം രൂപ്യം നിശാചരീ
    നിദ്രാപ്രധാനയോഷീല്‍ശ്രീ വീണാതാരാസ്സ്രഗുല്‍ഫലം

18.    രക്ഷഃ കിരീടപരിഘം വിശേഷ സ്യന്ദനം പുനഃ
    സഹാര്‍ത്ഥോവിംശതികരാഃ സംയുക്താഃ കടകാഹ്വയഃ

19.    കുസുമം ദര്‍പ്പണം നാരീ ഹോമാസ്വേദോല്‍പവാചകം
    ശബ്‌ദസ്‌തൂണീരസുരഭിര്‍ന്നിര്‍ദ്ദിഷ്‌ടാഃ കടകാഭിധാഃ

20.    അസംയുക്താനവകരാഃ നാട്യശാസ്‌ത്രവിശാരദൈഃ

    വിഷ്‌ണു, കൃഷ്‌ണന്‍, ബലഭദ്രന്‍, ശരം, സ്വര്‍ണ്ണം, വെള്ളി, രാക്ഷസി, ഉറക്കം, മുഖ്യസ്‌ത്രീ, ശ്രീഭഗവതി, വീണ, നക്ഷത്രം, മാല, ഉത്‌ഫലം, രക്ഷസ്സ്‌, കിരീടം, ഗദായുധം, വിശേഷം, തേര്‌, ഒന്നിച്ചെന്നത്‌ ഈ ഇരുപത്‌ രണ്ടു കൈകൊണ്ടും.
    പുഷ്‌പം, കണ്ണാടി, സ്‌ത്രീ, ഹോമം, വിയര്‍പ്പ്‌, അല്‌പം, ആവനാഴി, സരൗഭ്യം, യാതൊന്ന്‌ ഈ ഒമ്പത്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    (കടകത്തില്‍ ആകെ വന്ന സംജ്ഞകള്‍ ഇരുപത്തൊമ്പത്‌)

മുഷ്‌ടിമുദ്രലക്ഷണം
21.    അംഗുഷ്‌ഠസ്‌തര്‍ജ്ജനീപാര്‍ശ്വം ആശ്രിതോംഗുലയഃ പരാഃ
    ആകുഞ്ചിതാശ്ചയസ്യസ്സ്യുഃ സഹസ്‌തൊമുഷ്‌ടി സംജ്ഞകഃ

    ചൂണ്ടല്‍വിരലിന്റെ അരികില്‍ പെരുവിരല്‍ തൊടുവിക്കുകയും മറ്റു വിരലുകള്‍ മടക്കുകയും
ആകുന്നു.*

മുഷ്‌ടിയില്‍ വരുന്ന സംജ്ഞകള്‍
22.    സൂതോപവര്‍ഗ്ഗൊലാവണ്യം പുണ്യംഭൂതഞ്ചബന്ധനം
    യോഗ്യം സ്ഥിതിശ്ചഗുല്‍ഫഞ്ചാ കര്‍ഷണം ചാമരം യമാഃ

23.    പങ്കമഷൗധിശാപെചൗ ഡോളാദാനം പ്രദക്ഷിണം
    പതനം ത്യാഗകുന്തചൗാ വിക്രമം തപനം തഥാ

24.    ഉല്‍ക്കീര്‍ണ്ണം പ്രസവഞ്ചൈവാഹസ്‌താസ്‌തെപഞ്ചവിംശതിഃ
    മുഷ്‌ടിസംജ്ഞാമുനീന്ദ്രസ്‌തു സംയുക്തപരികീര്‍ത്തിതാഃ

25.    വൃഥാര്‍ത്ഥശ്ചഭൃശാര്‍ത്ഥശ്ചാ ധിഗര്‍ത്ഥസ്സചിവസ്‌തഥാ
    ലംഘനം സഹനം ദാനം അഌവാദോജയംധഌഃ

26.    അസ്‌മശ്‌ഛബ്‌ദൈകവാക്യന്തു ജരാഹരണഭോജനെ
    അയുക്തമുഷ്‌ടി നാമാനഃ കരാഃ പഞ്ചദശോഭിതാഃ
    തേരാളി, വരം, സന്ദൗര്യം, പുണ്യം, ഭൂതം, ബന്ധനം, യോഗ്യത, ഇരിപ്പ്‌, കാലിന്റെ പുറവടി, വലിക്കുക, ചാമരം, അന്തകന്‍, ചശി, ഔഷധം, ശാപം, ഊഞ്ഞാല്‍, ദാനം, പ്രദക്ഷിണം, പതനം, ത്യാഗം, കുന്തം, വിക്രമം, തപിക്കുക, ചിതറുക, പ്രസവം, ഈ ഇരുപത്തഞ്ച്‌ രണ്ടുകൈകൊണ്ടും.
    വെറുതെ, ഏറ്റവും ധിക്കരിക്കുക, മന്ത്രി, അതിക്രമിക്കുക, സഹിക്കുക, ദാനം, സമ്മതം, ജയം വില്ല്‌, ഞങ്ങള്‍, ഒന്ന്‌, വാര്‍ദ്ധക്യം, ഹരിക്കുക, ഭക്ഷണം ഈ പതിനഞ്ച്‌ ഒരു കൈകൊണ്ടും കാണിക്കേണം.
(മുഷ്‌ടിയില്‍ ആകെ വരുന്ന സംജ്ഞകള്‍ നാല്‌പത്‌)

കര്‍ത്തരീമുഖമുദ്രലക്ഷണേ
27.    കനീയസ്യുന്നതായത്ര തിസ്സ്രസ്യുഃ സന്നതാഃ പരാഃ
    അംഗുഷ്‌ഠസ്‌തര്‍ജ്ജനീപാര്‍ശ്വം സംസ്‌പൃശേല്‍ ഭരതര്‍ഷഭാഃ

28.    കര്‍ത്തരീമുഖമിത്യാഹുര്‍ഹസ്‌തംതം നൃത്തവേദിനി
    
    ചെറുവിരല്‍ പൊക്കിയും അടുത്ത മൂന്നുവിരല്‍ അല്‌പം മടക്കിയും പെരുവിരലിന്റെ തലയെ ചൂണ്ടല്‍വിരലിന്റെ അഗ്രത്തില്‍ ഒരുവശത്ത്‌ തൊടുവിക്കുകയും ചെയ്യുന്നതാകുന്നു.

കര്‍ത്തരീമുഖത്തില്‍ വരുന്ന സംജ്ഞകള്‍
29.    പാപശ്രമൊബ്രാഹ്മണശ്ചഃ കീര്‍ത്തികുംഭോഗൃഹം വ്രതം
    ശുദ്ധിസ്‌തീരഞ്ചവംശശ്ചഃ ക്ഷുധാശ്രവണഭാഷണെ

30.    ഗര്‍ഭോവസാനം മൃഗയാ നാട്യജ്ഞൈര്‍മ്മുനിപുംഗവൈഃ
    കര്‍ത്തരീമുഖഹസ്‌താസ്‌തുസംയുക്താഃ ഷോഡശസ്‌മൃതാഃ

31.    യുഷ്‌മദര്‍ത്ഥൈകവചനം വചനം സമയം ക്രമാഃ
    ബഹൂക്തിരസ്‌മദര്‍ത്ഥയശ്ചാമര്‍ത്ത്യോ വക്ത്രം വിരോധിതാ

32.    ബാലകൊനകുലശ്ചാപി നൃത്തജ്ഞൈസ്സമുദീരിതാ
    കര്‍ത്തരീമുഖ ഹസ്‌താഖ്യാഃ അസംയുക്താഃ ദശൈവഹി

    പാപം, തളര്‍ച്ച, ബ്രാഹ്മണന്‍, കീര്‍ത്തി, ആനയുടെ മസ്‌തകം, ഗൃഹം, വ്രതം, ശുദ്ധി, തീരം, വംശം, വിശപ്പ്‌, കേള്‍ക്കുക, പറയുക, ഗര്‍ഭം, അവസാനം, നായാട്ട്‌ ഈ പതിനാറ്‌ രണ്ടുകൈകൊണ്ടും.

    നീ, ഏകവചനം, വാക്ക്‌, സമയം, ബഹുവചനം, ഞങ്ങള്‍, മഌഷ്യന്‍, മുഖം, വിരോധം, കുട്ടി, കീരി ഈ പതിനൊന്ന്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    (കര്‍ത്തരീമുഖത്തില്‍ ആകെ വന്നത്‌ ഇരുപത്തിയേഴു സംജ്ഞകള്‍)

ശുകതുണ്‌ഡമുദ്രലക്ഷണം
33.    ഭ്രൂലതേവയദാവക്രാ തര്‍ജ്ജന്യം ഗുഷ്‌ഠസംയുതാ
    നമിതാനാമികാശേഷേ കുഞ്ചിതോദഞ്ചിത തദാ

34.    ശുകതുണ്‌ഡകമിത്യാഹു രാചാര്യഃ ഭരതര്‍ഷഭാഃ

    ചൂണ്ടല്‍വിരലിനെ പുരികംപോലെ വളയ്‌ക്കുകയും മോതിരവിരല്‍ മടക്കി അതിന്മേല്‍ പെരുവിരല്‍ വെക്കുകയും മറ്റു വിരലുകള്‍ ഉയര്‍ത്തി മടക്കുകയും ചെയ്യുന്നത്‌.

ശുകതുണ്‌ഡത്തില്‍ വരുന്ന സംജ്ഞകള്‍.
3.    ഹസ്‌തോയമങ്കുശെചൈവഃ പക്ഷിണ്യേവഃ പ്രയൂജ്യതെ
    ആനത്തോട്ടി, പക്ഷി ഈ രണ്ടു സംജ്ഞകള്‍ മാത്രം.

കപിത്ഥമുദ്രലക്ഷണം
36.    നമിതാനാമികാപൃഷ്‌ഠ മംഗുഷ്‌ഠൊയദിസംസ്‌പൃശേല്‍
    കനിഷ്‌ഠികാസുനമ്രാചയസ്‌മിംസ്‌തുസകരഃ സ്‌മൃതഃ

37.    കപിത്ഥാഖ്യശ്ച വിദ്വല്‍ഭിര്‍ നൃത്തശാസ്‌ത്രവിശാരദൈഃ

    മോതിരവിരല്‍ മടക്കി അതിന്മേല്‍ പെരുവിരല്‍ തൊടുവിച്ച്‌ ചെറുവിരല്‍ നല്ലപോലെ മടക്കുന്നതാകുന്നു.

കപിത്ഥത്തില്‍ വരുന്ന സംജ്ഞകള്‍.
38.    വാഗുരാസംശയം പിഞ്‌ഛ പാനസ്‌പര്‍ശൊനിവര്‍ത്തനം
    ബഹിഃ പൃഷ്‌ഠാവരോഹഞ്ച പാദവിന്യാസ ഇത്യപി

39.    സംയുക്താസ്‌തുകപിത്ഥാഖ്യാ ദശഹസ്‌താസ്സമീരിതാഃ
    വല, സംശയം, പീലി, കുടിക്കുക, തൊടുക, പിന്തിരിയിപ്പിക്കുക, പിന്‍ഭാഗം, പുറം, ഇറങ്ങുക, കാലടി വെക്കുക, ഈ പത്ത്‌ രണ്ടുകൈ കൊണ്ടും കാണിക്കേണം.
    (കപിത്ഥത്തില്‍ ആകെ വന്ന സംജ്ഞകള്‍ പത്ത്‌)

ഹംസപക്ഷമുദ്രലക്ഷണം
40.    അംഗുല്യശ്ച യഥാപൂര്‍വ്വം സംസ്ഥിതായദിതസ്യതു
    സഹസ്‌തോഹംസപക്ഷാഖ്യോ ഭണ്ണ്യതേ ഭരതാദിഭിഃ
    
    വിരലുകളെല്ലാം നല്ലപോലെ നിവര്‍ത്തിവെക്കുന്നത്‌.

ഹംസപക്ഷത്തില്‍ വരുന്ന സംജ്ഞകള്‍
41.    ചന്ദ്രാവായുര്‍മ്മന്മഥശ്ചഃ ദേവപര്‍വ്വത സാനവഃ
    നിത്യബാന്ധവശയ്യാശ്ച ശിലാസുഖമുരസ്‌തനം

42.    വസനം വഹനം വ്യാജശ്ശയനം പതനം ജനഃ
    താഡനം ഛാദനം ചൈവഃ വ്യാപനം സ്ഥാപനം തഥാ

43.    ആയാതം നമനം സ്‌നാനം ചന്ദനാലിംഗനേ തഥാ
    അഌയാനം തഥാ ചൈവഃ പാലനം പ്രാപണം ഗദാ

44.    കപോലമംസകേശശ്ചഃ വിധേയാഌഗ്രഹമൗുനീഃ
    ഇതിശബ്‌ദാഭിധേയശ്ച മത്സ്യപൂജന കഛപാഃ

45.    ഹംസപക്ഷാഖ്യഹസ്‌താര്‍സ്‌തു ചത്വാരിംശദ്വയോത്തരാഃ
    അയുക്തനാട്യശാസ്രജ്ഞൈഃ കഥിതാമുനിപുംഗവൈഃ

46.    യുഷ്‌മല്‍ ബഹൂക്തിഖള്‍ഗരൗുള്‍ ഇദാനീമഹമഗ്രതഃ
    പരശുര്‍ഹേതിരാഹ്വാനം ഉത്സംഗഃ പ്രാപ്‌തിവാരണെ

47.    അയുക്തഹംസപക്ഷാഖ്യ ഹസ്‌താ ഏകാദശാസ്‌മൃതാഃ
    ചന്ദ്രന്‍, വായു, കാമദേവന്‍, ദേവകള്‍, പര്‍വ്വതം, കൊടുമുടി, എല്ലായ്‌പോഴും, ബന്ധുക്കള്‍, കിടക്ക ,വീഴുക, ജനം, അടിക്കുക, മറവ്‌, വ്യാപിക്കുക, സ്ഥാപിക്കുക, വരിക, നമസ്‌കാരം, കുളിക്കുക, ചന്ദനം, ആലിംഗനം, പിന്നാലെ പോവുക, രക്ഷിക്കുക, പറഞ്ഞയക്കുക, ഗദ, കവിള്‍ത്തടം, ചുമല്‌, തലമുടി, വിനയമുള്ളവന്‍, അഌഗ്രഹം, മഹര്‍ഷി, ഇപ്രകാരം, മത്സ്യം, പൂജിക്കുക, ആമ ഈ നാല്‌പത്തിരണ്ട്‌ രണ്ടുകൈകൊണ്ടും.
    നിങ്ങള്‍, വാള്‌, കോപം, ഇപ്പോള്‍, ഞാന്‍, മുന്നില്‍, വെണ്‍മഴു, ജ്വാല, വിളിക്കുക, സമീപം, പ്രാപ്‌തി, തടുക്കുക ഈ പന്ത്രണ്ട്‌ ഒരു കൈ കൊണ്ടും കാണിക്കേണം.
    (ഹംസപക്ഷത്തില്‍ ആകെ വന്ന സംജ്ഞകള്‍ അമ്പത്തിനാല്‌)

ശിഖരമുദ്രലക്ഷണം
48.    പുരതോമദ്ധ്യമാഞ്ചാപിഃ പൃഷ്‌ഠത സ്‌തര്‍ജ്ജനീംനയേല്‍
    കപിത്ഥ ഹസ്‌തസ്‌തുതദാ പ്രാപ്‌ഌയാച്ഛിഖരാഭിധാം

    കപിത്ഥമുദ്ര വിടാതെ നടുവിരലിനെ മുന്നോട്ടും ചൂണ്ടല്‍വിരലിനെ പിന്നോട്ടും നിര്‍ത്തുന്നതാകുന്നു.

ശിഖരത്തില്‍ വരുന്ന സംജ്ഞകള്‍
49.    സഞ്ചാരം ചരണ നേത്ര ദര്‍ശനം മാര്‍ഗ്ഗമാര്‍ഗ്ഗണം
    കര്‍ണ്ണപൗാനം കരാശ്ചാമൂസംയുക്തഃ ശിഖരാസ്‌മൃതാഃ
    നടക്കുക, കാലുകള്‍, കണ്ണുകള്‍, കാണുക

    വഴിന്വേഷണം, ചെവികള്‍, കുടിക്കുക, ഈ ഏഴ്‌ രണ്ടുകൈകൊണ്ടും കാണിക്കേണം.

ഹംസാസ്യമുദ്രലക്ഷണം
50.    സന്നതാശ്ചല ദഗ്രാസ്സ്യു സ്‌തര്‍ജ്ജന്യം ഗുഷ്‌ഠമദ്ധ്യമാഃ
    ഇതരേ ചോന്നതേയത്ര ഹംസാസ്യം തദുദീരിതം

    ചൂണ്ടല്‍വിരലിലും പെരുവിരലിലും നടുവിരലിലും അഗ്രത്തിങ്കല്‍ തൊടുവിക്കുകയും അഗ്രങ്ങള്‍ ഇളക്കുകയും ചെയ്യുന്നതാകുന്നു.

ഹംസാസ്യത്തില്‍ വരുന്ന സംജ്ഞകള്‍
51.    കനീനികാമൃദുദ്ധുളിഃ പാണ്‌ഡരനൗീലലോഹിതഃൗ
    കരുണാരോമരാജിശ്ച സംസ്‌മൃതാ മുനിപുംഗവൈഃ

52.    ഹംസാസ്യ സംജ്ഞാന്യത്തജ്ഞൈരഷ്‌ടാവേവഹിസം യുതാഃ
    വര്‍ഷാരംഭഃ കേശരോമ രേഖാത്രിവലിരിത്യപി

53.    അസംയുക്താസ്‌തുചത്വാരഃ ഹംസാസ്യാഖ്യാഃ കരാസ്‌മൃതാഃ
    കനീനിക, മൃദു, പൊടി, വെളുത്തത്‌, നീലച്ചത്‌, ചുകന്നത്‌, കരുണ, രോമരാജി ഈ എട്ട്‌
രണ്ടുകൈകൊണ്ടും.
    വര്‍ഷാരംഭം, തലമുടി, രേഖ, ത്രിവലി, ഈ നാല്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    (ഹംസാസ്യത്തില്‍ ആകെ വന്ന സംജ്ഞകള്‍ പന്ത്രണ്ട്‌)

അഞ്‌ജലീമുദ്രലക്ഷണം
54.    കരശാഖാസ്‌തു വിശ്ലിഷ്‌ടാ മദ്ധ്യം ഹസ്‌തതലസ്യതുഃ
    കിഞ്ചിദാകുഞ്ചിതം യസ്യലുഠിതം സോഞ്‌ജലിഃ കരഃ

    വിരലുകളെല്ലാം തമ്മില്‍ തൊടുവിക്കാതെ നിര്‍ത്തുകയും കയ്യിന്റെ അടി കുറഞ്ഞൊന്നു മടക്കുകയും ചെയ്യുന്നതാകുന്നു.

അഞ്‌ജലിയില്‍ വരുന്ന സംജ്ഞകള്‍
55.    പ്രവര്‍ഷം വമനം വഹ്നിഃ പ്രവാഹ) പ്രസ്വതഃ പ്രഭാ
    മൂര്‍ദ്ധ്വജഃ കുണ്‌ഡലം ചൈവഃ സന്താപസ്സംഭ്രമസ്സദാ

56.    നദീസ്‌നാനം പ്രവാഹശ്ചരുധിരം നാട്യകോവിദൈഃ
    സംയുക്താഞ്‌ജലിനാമാനാ ഹസ്‌താഃ പഞ്ചദശോദിതാഃ

57.    അയുക്താഞ്‌ജലിനാമാനാ വുഭാവൈക കരസൗ്‌മൃത
    ശാഖാ ക്രാധശ്ച വിദ്വല്‍ഭിര്‍ന്നാട്യശാസ്‌ത്ര വിശാരദൈഃ

    അതിവര്‍ഷം, ഛര്‍ദ്ദി, അഗ്നി, പ്രവാഹം, കഠിനശബ്‌ദം, പ്രഭ, തലമുടി, കുണ്‌ഡലം, ചൂട്‌, പരിഭ്രമം, എല്ലായ്‌പ്പോഴും, നദി, സ്‌നാനം, പ്രവാഹം, ചോര. ഈ പതിനഞ്ച്‌ രണ്ടുകൈകൊണ്ടും മരക്കൊമ്പ്‌, ദേഷ്യം ഈ രണ്ട്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    അഞ്‌ജലിയില്‍ ആകെ വന്ന സംജ്ഞകള്‍ പതിനേഴ്‌)

അര്‍ദ്ധചന്ദ്രമുദ്രലക്ഷണം
58.    അംഗുഷ്‌ഠം തര്‍ജ്ജനീഞ്ചാപിവര്‍ജയിത്വേതരാഃ ക്രമാല്‍
    ഈഷദാകുഞ്ചിതായത്ര സോര്‍ദ്ധചന്ദ്ര കരഃ സ്‌മൃതഃ
    
    പെരുവിരലും ചൂണ്ടല്‍വിരലും ഒഴിച്ചു ശേഷമുള്ളവ ക്രമത്തില്‍ കുറഞ്ഞൊന്നു മടക്കിയാല്‍
വരുന്നതാകുന്നു.

അര്‍ദ്ധചന്ദ്രത്തില്‍ വരുന്ന സംജ്ഞകള്‍
59.    യദ്യര്‍ത്ഥശ്ചകിമര്‍ത്ഥശ്ച വൈവശ്യഞ്ചനഭസ്ഥലം
    ധന്യൊദൈവഃ സ്‌മൃതിശ്ചാപി തൃണം പുരുഷകുന്തളം

60.    സംയുക്താശ്ചാര്‍ദ്ധ ചന്ദ്രാഖ്യാ ഹസ്‌താനവസമീരിതാഃ
    പ്രസ്ഥാനം മന്ദഹാസം ചഃ കിം ശബ്‌ദശ്ചാപികുത്സനം

61.    അസംയുക്താര്‍ദ്ധചന്ദ്രാഖ്യ ശ്ചത്വാരഃ സംയുതാഃ കരാഃ
    
    എങ്കില്‍, എന്തിനായിക്കൊണ്ട്‌, പാരവശ്യം, ആകാശപ്രദേശം, സുകൃതി, ദൈവം, ഓര്‍മ്മ, പുല്ല്‌, പുരുഷന്റെ തലമുടി ഈ ഒമ്പത്‌ രണ്ടുകൈകൊണ്ടും.
    പുറപ്പാട്‌, മന്ദഹാസം, എന്ത്‌, നിന്ദ, ഈ നാല്‌ ഒരുകൈകൊണ്ടും കാണിക്കേണം.
    (അര്‍ദ്ധചന്ദ്രത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ പതിമൂന്ന്‌)

മുകുരമുദ്രലക്ഷണം
62.    മദ്ധ്യമാനാമീകേനമ്ര അംഗുഷ്‌ഠോപി പരസ്‌പരം
    യദ്യാരഭേരന്‍ സ്‌പര്‍ശ്യായ മുകുരസ്സകരോമതഃ

    നടുവിരലും മോതിരവിരലും പെരുവിരലും മടക്കി അതുകളുടെ അഗ്രം തൊടുവാന്‍ തുടങ്ങുന്നപോലെ നിര്‍ത്തുന്നത്‌.

മുകുരത്തില്‍ വരുന്ന സംജ്ഞകള്‍
63.    ദംഷ്‌ട്രാവിയോഗോ ജംഘാച നിതംബോവേദ സോദരഃൗ
    സ്‌തംഭോലൂഖലം വേഗി പിശാതഃ പൃഷ്‌ടിരിത്യപി

64.    ഏകാദശ സമാദിഷ്‌ടാസ്സംയുക്തഃ മുകുരാഃ കരാഃ
    വിമതോഭ്രമരോ രശ്‌മിഃ കോപസ്സുഷ്‌ഠുച കങ്കണം.

65.    ഗ്രീവാംഗദം നിഷേധോപിത്യയുക്താമുകുരാനവാഃ

    ദംഷ്‌ട്രം, വിരഹം, കണങ്കാല്‌, അരപ്രദേശം, വേദം, സോദരന്‍, തൃണം, ഉരല്‌, വേഗമുള്ളവന്‍, പിശാച്‌, പുഷ്‌ടി ഈ പതിനൊന്ന്‌ രണ്ടുകൈകൊണ്ടും.
    അനിഷ്‌ടന്‍, വണ്ട്‌, രശ്‌മി, കോപം, നല്ലത്‌, വള, കഴുത്ത്‌, അംഗദം, നിഷേധം, ഈ ഒമ്പത്‌ ഒരുകൈകൊണ്ടും കാണിക്കേണം.
    (മുകുരത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ ഇരുപത്‌)

ഭ്രമരമുദ്രലക്ഷണം
66.    നമിതാതര്‍ജ്ജനീയസ്യഃ സഹസ്‌തോഭ്രമരാഹ്വയഃ
    ചൂണ്ടല്‍വിരല്‍ നടുവില്‍ മടക്കുന്നതാകുന്നു.

ഭ്രമരത്തില്‍ വരുന്ന സംജ്ഞകള്‍
67.    ഗരുല്‍ഗാനം ജലംചഛത്രം ദന്തികര്‍ണ്ണമൗനീഷിഭി
    ഭ്രമരാഖ്യസ്‌തുസംയുക്ത ഹസ്‌താഃ പഞ്ചസമീരിതാഃ

68.    ഗന്ധര്‍വ്വോ ജന്മഭീതിശ്ചരോദനം നാട്യകോവിദൈഃ
    ഭ്രമരാഖ്യാസ്‌ത്വസംയുക്താ ശ്ചത്വാരസ്സമുദീരിതാഃ

    ചിറക്‌, പാട്ട്‌, ജലം. കുട, ആനച്ചെവികള്‍ ഈ അഞ്ച്‌ രണ്ടുകൈകൊണ്ടും, ഗന്ധര്‍വ്വന്‍, ജന്മം, ഭീതി, കരയുക ഈ നാല്‌ ഒരുകൈകൊണ്ടും കാണിക്കേണം.
    (ഭ്രമരത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ ഒമ്പത്‌)

സൂചികാമുഖ മുദ്രലക്ഷണം
69.    മദ്ധ്യമാനാമികാപൃഷ്‌ഠം അംഗുഷ്‌ഠോയദി സംസ്‌പൃശേല്‍
    കനിഷ്‌ഠികാ കുഞ്ചിതാച സൂചീമുഖ കരസ്‌തുസഃ

    നടുവിരലും മോതിരവിരലും മടക്കി അതുകളുടെ പുറത്ത്‌ പെരുവിരല്‍ ചേര്‍ക്കുകയും ചെറുവിരല്‍ നല്ലവണ്ണം മടക്കുകയും ആകുന്നു.

സൂചീമുഖത്തില്‍ വരുന്ന സംജ്ഞകള്‍
70.    ഭിന്നമുല്‍പതനം ലോകൊ ലക്ഷ്‌മണഃ പാതമന്യഥാ
    മാസഭ്രൂശിഥിലം വാലൊയുക്താസ്സൂചീമുഖാഃ ദശഃ

71.    ഏകഃ കഷ്‌ടം ജഡോന്യശ്ച ബഹൂക്തി ശ്രവണം കലാ
    പുരായമേതെ രാജ്യഞ്ച കിഞ്ചില്‍ സാക്ഷീനിരാസനം

72.    അഗചഗച യുദ്ധായ സൂചീമുഖ കരാഃ സ്‌മൃതാഃ
    ഷോഡശൈവഹിനാട്യജ്ഞൈ രസംയുക്താ മനീഷിഭി

    ഭേദിച്ചത്‌, മേല്‌പോട്ടുചാടുക, ലോകം, ലക്ഷ്‌മണന്‍, പതനം, മറ്റൊന്ന്‌, മാസം, പുരികം, ശിഥിലം, വാല്‌ ഈ പത്ത്‌ രണ്ടു കൈകൊണ്ടും.
    ഒരുത്തന്‍, കഷ്‌ടം, ജഡം അന്യന്‍, ബഹുവചനം, ചെവി, കല, പണ്ട്‌, ഇവന്‍, ഇവര്‍, രാജ്യം, അല്‌പം, സാക്ഷി, നിരസിക്കുക, വാ, പോ ഈ പതിനാറ്‌ ഒരുകൈകൊണ്ടും കാണിക്കേണം.
    (സൂചീമുഖത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ ഇരുപത്താറ്‌)

പല്ലവമുദ്രലക്ഷണം
73.    മൂലഞ്ചാനാമികാംഗുള്യാഃ അംഗുഷ്‌ഠോയദിസംസ്‌പൃശേല്‍
    യസ്‌മിന്‍സ്‌തു നൃത്തശാസ്‌ത്രജ്ഞൈഃ പല്ലവസ്സകരസ്‌മൃതഃ

    പെരുവിരല്‍ മോതിരവിരലിന്റെ ചുവട്ടില്‍ ചേര്‍ക്കുന്നതാകുന്നു.

പല്ലവത്തില്‍ വരുന്ന സംജ്ഞകള്‍
74.    വജ്രം പല്ലവശൃംഗശ്ച ഗോകര്‍ണ്ണോ നേത്രദീര്‍ഘിമാ
    മഹിഷഃ പരിഘഃ പ്രാസൊ ജന്തുശൃംഗഞ്ചവേഷ്‌ടനം

75.    സംയുക്ത പല്ലവാഖ്യസ്‌തു കരാഃ നവസമീരിതാഃ
    ദൂരം പണഞ്ച ധൂമഞ്ച പുഛം വേഭ്രഞ്ചശാലയഃ

76.    അയുക്ത പല്ലവാഖ്യസ്‌തു ഹസ്‌തഃഷ്‌ഷള്‍ സമുദീരിതാഃ

    വജ്രായുധം, കൊടുമുടി, പശുച്ചെവികള്‍, കണ്ണിന്റെ  നീളം, പോത്ത്‌, ഇരിമ്പുലയ്‌ക്ക, കുന്തം, ജന്തുക്കളുടെ കൊമ്പ്‌, ചുര ഈ ഒമ്പത്‌ രണ്ടുകൈകൊണ്ടും
    ദൂരം, പണം, പുക, വാല്‌, ചൂരല്‍വടി, നെല്ല്‌,  ആറ്‌ ഒരു കൈകൊണ്ടും കാണിക്കേണം.
    (പല്ലവത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ പതിനഞ്ച്‌)

ത്രിപതാകമുദ്രലക്ഷണം
77.    അംഗുഷ്‌ഠഃ കുഞ്ചിതാകാരസ്‌തര്‍ജ്ജനീമൂലമാശ്രിതഃ
    യദിസ്യാല്‍സകരഃ പ്രാക്തസ്‌ത്രിപതാകോമുനീശ്വരൈഃ

    പെരുവിരല്‍ കുറഞ്ഞൊന്നു മടക്കി ചൂണ്ടല്‍വിരലിന്റെ മുരട്ടില്‍ ചേര്‍ക്കുന്നതാകുന്നു.

ത്രിപതാകയില്‍ വരുന്ന സംജ്ഞകള്‍
78.    അസ്‌തമാദിരയേപാനം ശരീരം യാചനം ബുധൈഃ
    ഷഡേതേത്രി പതാകാഖ്യസ്സംയുക്താസ്സംസ്‌മൃതാഃ കരാഃ
    
    അസ്‌തമയം, ആദി, എടോ, പാനം, ശരീരം, യാചിക്കുക ഈ ആറ്‌ രണ്ടുകൈകൊണ്ടും
കാണിക്കേണം.
    (ത്രിപതാകയില്‍ ആകെ വരുന്ന സംജ്ഞകള്‍ ആറ്‌)

മൃഗശീര്‍ഷമുദ്രലക്ഷണം
79.    മദ്ധ്യമാനാമികാമദ്ധ്യ മംഗുഷ്‌ഠോയദിസംസ്‌പൃശേല്‍
    മൃഗശീര്‍ഷകഹസ്‌തോയം കഥിതോമുനിപുംഗവൈഃ
    
    നടുവിരലും മോതിരവിരലും അല്‌പം മടക്കി അതുകളുടെ ഉള്ളില്‍ നടുവിലെ രേഖയോടു
പെരുവിരല്‍ തൊടുവിക്കുന്നതാകുന്നു.

മൃഗശീര്‍ഷത്തില്‍ വരുന്ന സംജ്ഞകള്‍
80.    അയുക്ത ഏവഹസ്‌തോയം മൃഗശ്ചപരമാത്മനി
    മൃഗം, പരമാത്മാവ്‌ ഈ രണ്ടു സംജ്ഞകള്‍മാത്രം.
    (മൃഗശീര്‍ഷത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ രണ്ട്‌)

സര്‍പ്പശിരസ്സ്‌ മുദ്രലക്ഷണം
81.    അംഗുല്യസ്സംഹിതാസ്സര്‍വാസ്സഹാംഗുഷ്‌ഠേന യസ്യച
    തദാനിമ്‌നതലശ്ചൈവ സതുസര്‍പ്പശിരഃ കരഃ

    വിരലുകള്‍ എട്ടും അല്‌പം കുനിച്ചും പെരുവിരല്‍ മടക്കി ചേര്‍ത്തുപിടിക്കുന്നതാകുന്നു. (ഇതില്‍ ഉരഗം എന്ന സംജ്ഞ മാത്രം)

വര്‍ദ്ധമാനകമുദ്രലക്ഷണം
82.    സ്‌പൃശേല്‍ പ്രദേശിനീ യത്രരേഖാമംഗുഷ്‌ഠ മദ്ധ്യഗാം
    കുഞ്ചിതോദഞ്ചിതാശേഷാസ്സഹസ്‌തോവര്‍ദ്ധമാനകഃ

    ചൂണ്ടല്‍വിരല്‍ പെരുവിരലിന്റെ നടുരേഖയില്‍ ചേര്‍ത്ത്‌ മറ്റു വിരലുകള്‍ ക്രമേണ പൊങ്ങിച്ച്‌
മടക്കുന്നതാകുന്നു.

വര്‍ദ്ധമാനകത്തില്‍ വരുന്ന സംജ്ഞകള്‍
83.    സ്‌ത്രീകുണ്‌ഡലം രത്‌നമാലാ ജാഌര്യോഗീചദുന്ദുഭിഃ
    അംബഷ്‌ഠോപിച ഹസ്‌താഷ്‌ഷള്‍ സംയുക്താ വര്‍ദ്ധമാനകാഃ

84.    ആവര്‍ത്തോനാഭി കൂപോചാത്രയോഹസ്‌താസ്‌തു സംയുതാ
    
    സ്‌ത്രീകളുടെ കുണ്‌ഡലം, രത്‌നമാല, മുട്ട്‌, യോഗി, ആനക്കാരന്‍ ഈ ആറ്‌ രണ്ടുകൈകൊണ്ടും ചുഴി, നാഭി, കിണറ്‌ ഈ മൂന്ന്‌ ഒരുകൈകൊണ്ടും കാണിക്കേണം.
    (വര്‍ദ്ധമാനകത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ ഒമ്പത്‌)

അരാളമുദ്രലക്ഷണം
85.    തര്‍ജ്ജനീമദ്ധ്യമാം രേഖാമംഗുഷ്‌ഠോയദിസംസ്‌പൃശേല്‍
    കുഞ്ചിതോദഞ്ചിതാശ്ചന്യാ അരാളസ്സകരസ്‌മൃതാഃ

    പെരുവിരല്‍ ചൂണ്ടല്‍വിരലിന്റെ നടുവിലെ രേഖയില്‍ ചേര്‍ച്ച്‌ മറ്റു വിരലുകള്‍ പൊങ്ങിച്ചു മടക്കുന്നതാകുന്നു.

അരാളത്തില്‍ വരുന്ന സംജ്ഞകള്‍
    മൂഢോ വൃക്ഷശ്ചകീലശ്ച കുഡ്‌മളശ്ചാങ്കുരഃ കരാഃ
    അരാളകാസ്‌തുപഞ്ചൈതെ കഥിതാഃ നാട്യകോവിദൈഃ

    മൂഢന്‍, വൃക്ഷം, ആണി, മൊട്ട്‌, മുള ഈ അഞ്ച്‌ രണ്ടുകൈകൊണ്ടും കാണിക്കേണം.
    (അരാളത്തില്‍ ആകെ വരുന്ന സംജ്ഞകള്‍ അഞ്ച്‌)

ഊര്‍ണ്ണനാഭമുദ്രലക്ഷണം
87.    ഊര്‍ണ്ണനാഭപദാകാരാപഞ്ചാംഗുല്യാശ്ചയത്രഹി
    ഊര്‍ണ്ണനാഭാഭിധഃ പ്രാക്തഃ സഹസ്‌തോമുനിപുംഗവൈഃ
    
    വിരലുകള്‍ അഞ്ചും അണ്ണാന്റെയോ എട്ടുകാലിയുടെയോ കാലുകള്‍പോലെ നിര്‍ത്തുന്നതാകുന്നു

ഊര്‍ണ്ണനാഭത്തില്‍ വരുന്ന സംജ്ഞകള്‍
88.    തുരംഗശ്ചഫലം വ്യാഘ്രാനവനീതംഹിം ബഹു
    അംഭോജമൂര്‍ണ്ണനാഭാഖ്യ ഹസ്‌താസ്സപ്‌തച സംയുതാഃ

    കുതിര, കായ, നരി, വെണ്ണ, മഞ്ഞ്‌, വളരെ, താമരപ്പൂവ്‌ ഈ ഏഴ്‌ രണ്ടുകൈകൊണ്ടും കാണിക്കേണം.
    (ഊര്‍ണ്ണനാഭത്തില്‍ വരുന്ന സംജ്ഞകള്‍ ഏഴ്‌)

മുകുളമുദ്രലക്ഷണം
89.    പഞ്ചാനാമംഗുളീനാഞ്ചയദ്യഗ്രാമിളിതോഭവേല്‍
    സുഷ്‌ഠുയത്രസവിജ്ഞേയോ മുകുളാഖ്യകരോബുധൈഃ

    അഞ്ചു വിരലുകളുടെയും അഗ്രങ്ങള്‍ നല്ലവണ്ണം ചേര്‍ക്കുന്നതാകുന്നു.

മുകുളത്തില്‍ വരുന്ന സംജ്ഞകള്‍
90.    സൃഗാലോവാനരോ ¾ാനിര്‍വ്വിസ്‌മൃതിര്‍മ്മുകുളാഹ്വയഃ
    ചത്വാരസ്‌ത്വൈവഹികരാഃ കഥിതാനാട്യവേദിഭിഃ

    കുറുക്കന്‍, വാനരന്‍, വാട്ടം, മറക്കുക.
    (മുകുളത്തില്‍ ഈ നാലു സംജ്ഞകള്‍ മാത്രം)

കടകാമുഖമുദ്രലക്ഷണം
91.    മദ്ധ്യമാതര്‍ജ്ജനി മദ്ധ്യമംഗുഷ്‌ഠഃ പ്രവിശേദ്യദി
    ശേഷാസ്സന്നമിതാഃ യത്രസഹസ്‌തഃ കടകാമുഖഃ

    നടുവിരലിന്റെയും ചൂണ്ടല്‍വിരലിന്റെയും നടുവില്‍ പെരുവിരല്‍ ചേര്‍ത്ത്‌ മറ്റു വിരലുകള്‍
മടക്കുന്നതാകുന്നു

കടകാമുഖത്തില്‍ വരുന്ന സംജ്ഞകള്‍
92.    കഞ്ചുകക്കിങ്കരഃ ശൂരോമല്ലോബാണവിമോചനം
    ബന്ധനഞ്ചഷ ഡൈതേസ്യുസ്സംയുക്താഃ കടകാമുഖാഃ

    മുറിക്കുപ്പായം, ഭൃത്യന്‍, ശൂരന്‍, മല്ലന്‍, ശരംവിടുക, കെട്ടുക ഈ ആറ്‌ രണ്ടുകൈകൊണ്ടും
കാണിക്കേണം.
    (കടകാമുഖത്തില്‍ വരുന്ന സംജ്ഞകള്‍ ആറ്‌)
    
    സംബുദ്ധാവപിഹസ്‌തേച ഹംസപക്ഷകരഃസ്‌മൃതഃ
    നിശ്ചയഃശുകതുണ്‌ഡാഖ്യകരസ്സംയുത ഏവഹി

    സംബോധനയും ഹസ്‌തവും ഹംസപക്ഷത്തിലും നിശ്ചയം രണ്ടുകൈകൊണ്ട്‌ ശുകതുണ്‌ഡത്തിലും കാണിക്കേണമെന്ന്‌ ഈ ശാസ്‌ത്രം പറയുന്നു.
    ഇതിഹസ്‌തലക്ഷണദീപികായാം പ്രഥമ പരിഛേദ.

സമാനമുദ്രകള്‍
1.    സമീപസമയതൗുല്യസൗമദൗാനവകെണൗപ
    സരോജലെ തുല്യഹസ്‌തെതുല്യ വൗരുണവാരിധി

    സമീപം, സമയം/ അസുരന്‍, രാക്ഷസന്‍/
    പൊയ്‌ക, ജലം/ സമുദ്രം, വരുണന്‍/

2.    ലാവണ്യഭൂഷണേതുല്യെചിത്തം ബുദ്ധിസമാനകെ
    ക്രൂരശ്ശത്രുസമാകാരസൗമസൈനികശൂദ്രക

    സന്ദൗര്യം, അലങ്കാരം/ മനസ്സ്‌, ബുദ്ധി/
    കഠിനം, ശത്രു/ സേന, ശൂദ്രന്‍/

3.    സമഹസ്‌തസൗിദ്ധപാദതൗുല്യനൗിശ്വാസഗല്‍ഗദ
    ജയശക്തി തുല്യഹസ്‌തെ തുല്യപൗുണ്യഗുണാവുഭ

    സിദ്ധന്‍, പാദം/ ദീര്‍ഘശ്വാസം, ഗല്‍ഗദം/
    ജയം, ബലം/ പുണ്യം, ഗുണം/

4.    തമസ്‌ത്രിയാമേദ്വേതുല്യേതുല്യചൗദൃഢനിശ്ചയ
    പിയൂഷമദ്യെതുല്യേദ്വേ അല്‌പബിന്ദു സമാനക

    ഇരുട്ട്‌, രാത്രി/ ഉറപ്പ്‌, നിശ്ചയം/
    അമൃത്‌, മദ്യം/ അല്‌പം, ബിന്ദു/

5.    ജ്വാലാധൂമതൗുല്യഹസ്‌തജ്യേഷ്‌ഠഭീമസൗമാനക
    നകുലഭൗരതസ്‌തുല്യസൗമവൗിജയലക്ഷ്‌മണ

    ജ്വാല, പുക/ ജ്യേഷ്‌ഠന്‍, ഭീമന്‍/
    നകുലന്‍, ഭരതന്‍/ അര്‍ജ്ജുനന്‍, ലക്ഷ്‌മണന്‍/

6.    ശത്രുഘ്‌നസ്സഹദേവചൗതുല്യെപാലനകര്‍മ്മണി
    ധ്വജദണ്‌ഡതൗുല്യഹസ്‌തസൗമാനേദര്‍പ്പയവൗനെ

    ശത്രുഘ്‌നന്‍, സഹദേവന്‍/ രക്ഷണം, കര്‍മ്മം/
    കൊടിമരം, വടി/ അഹങ്കാരം, യവൗനം/

7.    തുല്യേസമ്മോഹവൈവശ്യെസമെപാതാളഗഹ്വരെ
    മാസപക്ഷതൗുല്യഹസ്‌തസൗഭാദേശസൗമാനക

    മോഹാലസ്യം, വിവശത/ പാതാളം, ഗുഹ/
    പക്ഷം, മാസം/ സഭ, ദേശം/

8.    പാശപ്രമാദതൗുല്യദ്വെസൗമാനേസ്‌പര്‍ശസംഗതീഃ
    സമാനധൗന്യഗംഭീര സ്വൗനവാദ്യേസമാനകെ

    കയറ്‌, പ്രമാദം/ തൊടുക, സംഗതി/
    ധന്യന്‍, ഗംഭീരന്‍/ ശബ്‌ദം, വാദ്യം/

9.    പൂജാഭക്തീതുല്യഹസ്‌തെസമാനഹൗൃദയാശ്രയ
    വിസ്‌താരശയ്യേദ്വേതുല്യേകലുഷഃ വ്യാകുലസൗമ

    പൂജ, ഭക്തി/ ബന്ധു, ആശ്രയം/
    വിസ്‌താരം, കിടക്ക/ കലുഷം, പരവശം/

10.    സമാനചൗാരസഞ്ചാരതൗുല്യേതുധനഹാടകെ
    ബിംബഖേടചൗതുല്യദ്വെസൗന്ദേഹവിപരീതകെ

    ചാരപുരുഷന്‍, സഞ്ചാരം/ ധനം, പൊന്ന്‌/
    ബിംബം, ഖേടം/ സംശയം, വിപരീതം/

11.    മഹീനിവര്‍ത്തനേതുല്യെപുരതദ്വായകേസമെ
    ഗോദക്ഷിണേതുല്യഹസ്‌തെ സമരൗജകകിങ്കര

    ഭൂമി, നിവര്‍ത്തിക്ക/ പണ്ട്‌, അത്‌/
    പശു, തെക്കെദിക്ക്‌/ വെളുത്തേടന്‍, ഭൃത്യന്‍/

12.    ഭ്രൂകുചതൗുല്യഹസ്‌തദ്വെകൗീലസൂചിസമാനക
    തഌ¾ാനിതുല്യഹസ്‌തൊ കഥിതാനാട്യ വേദിഭിഃ

    പുരികക്കൊടി, കുചം/ആണി, സൂചി/ചുരുക്കം, വാട്ടം/ ഇങ്ങിനെ തുല്യമായി കാണിക്കേണ്ട സംജ്ഞകള്‍ മുപ്പത്തൊമ്പതിന്‌ എഴുപത്തെട്ട്‌

തുല്യമായ മുമ്മൂന്നു സംജ്ഞകള്‍
13.    നാഥഃ പിതാഗുരുസ്‌തുല്യാ ലീലാനൃത്തോല്‍സവാസ്സമാഃ
    ധൈര്യാരംഭസൗമതൗുല്യസിദ്ധചിഹ്നഫലാനവാഃ

    നാഥന്‍, അച്ഛന്‍, ഗുരു/ലീല, നൃത്തം, ഉത്സവം/ധൈര്യം, ആരംഭം, സിദ്ധന്‍/ലക്ഷണം, ഫലം
പുതിയത്‌/

14.    സ്‌നേഹാഌരാഗവിശ്വാസാ സ്‌തുല്യാസ്‌തുല്യകരസ്‌മൃതാഃ
    പാപാപരാധദോഷശ്ചതാര്‍ക്ഷ്യഹംസജടായുഷഃ

    സ്‌നേഹം, അഌരാഗം, വിശ്വാസം/പാപം, അപരാധം, ദോഷം/
    ഗരുഡന്‍, അരയന്നം, ജടായു/

15.    വിളംബക്രമമന്ദാശ്ചതുല്യഹസ്‌താസ്സമീരിതാഃ
    വിഷാദവ്യാധി ദുഃഖാനിസമഹസ്‌താനി കേവലം
    താമസം, ക്രമം, മന്ദം/വിഷാദം, വ്യാധി, ദുഃഖം/
    ഇങ്ങിനെ തുല്യമായ സംജ്ഞകള്‍ ഒമ്പതിന്‌ ഇരുപത്തേഴ്‌

മിശ്രമുദ്രാഃപ്രാരംഭതെ
16.    വൈധവ്യം, സുരതം യുദ്ധം രാമസ്‌ത്രീദാനമിത്യപി
    ഏതേപഞ്ചസമാഖ്യാതാഹസ്‌താഃ കടകമുഷ്‌ടയ
    വൈധവ്യം. സംഭോഗം, യുദ്ധം, ശ്രീരാമന്‍, സ്‌ത്രീദാനം, ഈ അഞ്ചും കടകമുഷ്‌ടി
മുദ്രകളെക്കൊണ്ടും

17.    ഇന്ദ്രശ്ശിഖരമുഷ്‌ടിസ്യാല്‍ പ്രിയോഹംസാസ്യമുഷ്‌ടികഃ
    ബ്രഹ്മാകടകപക്ഷസ്യാല്‍ ശിവസ്‌തുമൃഗപക്ഷക
    ഇന്ദ്രനെ ശിഖരമുഷ്‌ടികൊണ്ടും പ്രിയനെ ഹംസാസ്യമുഷ്‌ടികൊണ്ടും ബ്രഹ്മാവിനെ കടകപക്ഷം കൊണ്ടും ശിവനെ മൃഗശീര്‍ഷഹംസപക്ഷംകൊണ്ടും

18.    കര്‍ത്തരീമുഖമുഷ്‌ടിസ്‌തുവിദ്യാധരഉദാഹൃത
    യക്ഷസ്‌തുപക്ഷമുഷ്‌ടിസ്യാല്‍ മദ്ധ്യം ചന്ദ്രാര്‍ദ്ധമുഷ്‌ടിക
    വിദ്യാധരനെ കര്‍ത്തരീമുഖമുഷ്‌ടികൊണ്ടും യക്ഷനെ ഹംസ
    പക്ഷമുഷ്‌ടികൊണ്ടും മദ്ധ്യപ്രദേശത്തെ അര്‍ദ്ധചന്ദ്രമുഷ്‌ടി കൊണ്ടും

19.    കര്‍ത്തരീകടകം ശാസ്‌ത്രം കാല്യം ആസ്യപതാകക
    പതാക കടകോമാസം തദ്വദേവചഗസൗ്‌മൃതാ
    ശാസ്‌ത്രത്തെ കര്‍ത്തരീമുഖകടകംകൊണ്ടും പ്രഭാതത്തെ
    ഹംസാസ്യപതാകകൊണ്ടും മാസത്തേയും ഗോവിനേയും
    പതാകകടകംകൊണ്ടും

20.     കര്‍ത്തരീകടകാകന്യാശ്രീവത്സം ശിഖരാഞ്‌ജലിഃ
    വര്‍ദ്ധമാനകഹംസാസ്യസ്‌ത്വധരപരികീര്‍ത്തിത
    കന്യയെ കര്‍ത്തരീമുഖകടകംകൊണ്ടും ശ്രീവത്സത്ത ശിഖരാഞ്‌ജലികൊണ്ടും അധരത്തെ
വര്‍ദ്ധമാനകഹംസാസ്യം കൊണ്ടും

21.    പതാകമുഷ്‌ടിര്‍ ഹിംസാസ്യാല്‍ പ്രതിബന്ധസ്‌തഥൈവച
    പതാകമുകുളാഹസ്‌താ സുഗ്രീവാംഗദബാലിനഃ
    ഹിംസയെ പതാകമുഷ്‌ടികൊണ്ടും തടവിനെയും സുഗ്രീവന്‍, അംഗദന്‍, ബാലി ഇവരെയും
പതാകമുകുളംകൊണ്ടും

22.    സംയുക്തഹംസപക്ഷാസ്യുഃ കീശാഹഌമദാദയഃ
    പതാകകര്‍ത്തരീഹസ്‌താപത്തനം ദശകന്ധരഃ
    ഹഌമാന്‍ മുതലായ വാനരന്മാരെ രണ്ടു കയ്യിലും ഹംസപക്ഷംകൊണ്ടും ഭവനത്തെയും
രാവണനെയും പതാകകര്‍ത്തരീമുഖംകൊണ്ടും

23.    അഞ്‌ജലീകടകഃ പ്രാക്തായാഗഃ പല്ലവമുഷ്‌ടികഃ
    ഹസ്‌താഃ കടകമുദ്രാഖ്യസത്യം ധര്‍മ്മശ്ച സംസ്‌മൃതി
    യാഗത്തെ അഞ്‌ജലീകടകംകൊണ്ടും സത്യം, ധര്‍മ്മം ഇവകളെ പല്ലവമുഷ്‌ടികൊണ്ടും ഓര്‍മ്മയെ കടകമുദ്രാഖ്യം കൊണ്ടും

24.    മുദ്രമുഷ്‌ടി പിതാതദ്വല്‍ സേനാപതിരീതീരിതഃ
    മാതാകടകപക്ഷസ്യാല്‍ സ ഏവ സഖിമതഃ
    അച്ഛന്‍, സേനാപതി ഇവരെ മുദ്രാഖ്യമുഷ്‌ടികൊണ്ടും അമ്മ,
    സഖി ഇവരെ കടക  ഹംസപക്ഷംകൊണ്ടും

25.    മുദ്രാപതാകശ്ചിഹ്നാസാല്‍ ഹൃദ്യം പക്ഷ പതാകകഃ
    കാര്യംഭാര്യവിവാഹശ്ചഹസ്‌തോമുകുളമുഷ്‌ടികഃ
    അടയാളത്തെ മുദ്രാഖ്യപതാകം കൊണ്ടും ഹൃല്‍സന്തോഷ
    പ്രഭ വസ്‌തുവിനെ ഹംസപക്ഷപതാകകൊണ്ടും കാര്യം,
    ഭാര്യ, വിവാഹം ഇവകളെ മുകുളമുഷ്‌ടികൊണ്ടും

26.    താര്‍ക്ഷ്യശ്ശിഖരഭേദസ്യാദന്നംമുകുളഭേദകഃ
    വര്‍ദ്ധമാനാഞ്‌ജലീരത്‌നം വിക്രീഡാ കടകാഞ്‌ജലിഃ
    ഗരുഡനെ ശിഖരമുദ്രവകഭേദംകൊണ്ടും അന്നത്തെ മുകുളമുദ്രവകഭേദംകൊണ്ടും രത്‌നത്തെ വര്‍ദ്ധമാനാഞ്‌ജലികൊണ്ടും ക്രീഡയെ കടകാഞ്‌ജലികൊണ്ടും    

27.    സൂചിമുഖാഞ്‌ജലീശ്ചിത്രം പുത്രപത്രാവൃദാഹൃത
    കര്‍ത്തരീമുഖമുദ്രാഖ്യാ പുത്രീകടകസൂചിക
    വിശേഷത്തെ സൂചിമുഖാഞ്‌ജലികൊണ്ടും പുത്രന്‍, പത്രന്‍ ഇവരെ കര്‍ത്തരീമുഖമുദ്രാഖ്യംകൊണ്ടും പുത്രിയെ കടകസൂചീമുഖംകൊണ്ടും

28.    വര്‍ദ്ധമാനകപക്ഷാഖ്യം ബുധൈഃ പീയുഷമിഷ്യതെ
    മുദ്രാഖ്യപല്ലോബാഹുരൂപായഃ പരികീര്‍ത്തിതഃ
    അമൃതിനെ വര്‍ദ്ധമാനകഹംസപക്ഷംകൊണ്ടും കയ്യിനെയും
    ഉപായത്തെയും മുദ്രാഖ്യ  പല്ലവംകൊണ്ടും

29.    കടകാഖ്യകരഃ പ്രായസ്‌ത്രീത്വേ സര്‍വ്വത്രയോജയേല്‍
    കടകാമുകുരോപേതസ്സുന്ദരീഃ പരികീര്‍ത്തിതഃ
    സ്‌ത്രീത്വത്തില്‍ മുഴുവന്‍ കടകവും സുന്ദരിയെ കടകമുകുരംകൊണ്ടും

30.    നാശസ്‌തുമുഷ്‌ടി ഭേദസ്യാല്‍ മദ്ധ്യം ശിഖരപക്ഷകഃ
    പതാക കര്‍ത്തരീഹസ്‌തോയുവരാജ ഇതിസ്‌മൃതാഃ
    നാശത്തെ മുഷ്‌ടിമുദ്രഭേദംകൊണ്ടും മദ്ധ്യത്തെ ശിഖരഹംസപക്ഷംകൊണ്ടും യുവരാജാവിനെ
പതാകകര്‍ത്തരീമുഖം കൊണ്ടും

31.    സംയുക്ത ഹംസപക്ഷാഖ്യൊ ദുഃഖംസ്യാദഥ സമ്മദം
    ഹസ്‌തോഹിഹംസപക്ഷാഖ്യൊ ശര്യൗം സംയുക്തമുഷ്‌ടികം
    ദുഃഖത്തെ ഒന്നിച്ചു ചേര്‍ത്തുപിടിച്ച ഹംസപക്ഷംകൊണ്ടും സന്തോഷത്തെ ഹംസപക്ഷമുദ്രാഖ്യംകൊണ്ടും ശര്യൗത്തെ ചേര്‍ത്തുപിടിച്ച മുഷ്‌ടികൊണ്ടും

32.    കര്‍ത്തരീമുഖഹസ്‌താസ്യുഃ ശംഖസ്സോപാനവേണപഃ
    നീവീസംയുക്തമുദ്രാഖ്യൊ നാസികാവര്‍ദ്ധമാനക
    ശംഖ്‌, സോപാനം, വേണു ഇവ ഒന്നിച്ചു ചേര്‍ത്ത കര്‍ത്തരീമുഖംകൊണ്ടും നീവി തമ്മില്‍
ചേര്‍ത്ത മുദ്രാഖ്യംകൊണ്ടും നാസികവര്‍ദ്ധമാനകംകൊണ്ടും

33.    ഹംസാസ്യോമണ്‌ഡപോ ഹസ്‌തഃ അളകോഹംസപക്ഷകഃ
    ശൈവലഞ്ചതഥൈവാഹു നാട്യശാസ്‌ത്ര വിശാരദൈഃ
    മണ്‌ഡപത്തെ ഹംസാസ്യംകൊണ്ടും അളകത്തേയും ചണ്ടിയേയും ഹംസപക്ഷംകൊണ്ടും

34.    ദ്വയം സര്‍വ്വത്ര യോജ്യസ്യാല്‍ സൂചീമുഖ സുസംസ്ഥിതഃ
    ഹസ്‌തഃശിഖരനാമേതി വിജ്ഞേയാവിബുധൈസ്സദാ
    രണ്ട്‌ എന്നുള്ളത്‌ എല്ലായിടത്തും സൂചീമുഖശിഖരംകൊണ്ടും കാണിക്കേണം.

35.    പ്രായഃ പ്രാക്താഃ മിശ്രഹസ്‌താഃ നാട്യശാസ്‌ത്രാക്തവര്‍ത്മനാ
    ശേഷാസ്‌തുഹസ്‌താജ്ഞാതവ്യാ വിദ്വല്‍ഭിര്‍ന്നാട്യദര്‍ശനാല്‍
    സാമാന്യം സമ്മിശ്രങ്ങളായ മുദ്രകളെ ശാസ്‌ത്രാഌസരണം പറഞ്ഞു. ഇനി വേണ്ടുന്നവളെ
പ്രകൃതാഌസാരേണ കണ്ടറിയേണ്ടതാകുന്നു.

അറുപത്തിനാലു സംജ്ഞകള്‍
    പതാകം, മുദ്രാഖ്യം, കടകം, മുഷ്‌ടി ഈ നാലു മുദ്രകളെക്കൊണ്ടുള്ള അറുപത്തിനാലു സംജ്ഞകള്‍.
1.    *സൂര്യോരാജഗജസ്സിംഹോവൃഷഭോഗ്രാഹതോരണം
    പാതാളം ഭൂമി രഥ്യാച വസ്‌ത്രം ചക്രം ച പാദുകം
    ആസനം ഗമനം മന്ത്രം പാദസംജ്ഞാസ്‌തു

2.    വിധാതാവേദവൃക്ഷചൗാസ്വര്‍ഗ്ഗമാകാശശൃംഖലാ
    തണ്‌ഡുലം ഹൃദയം ധ്യാനം സ്‌മൃതി സ്‌നേഹോനിശാചരാഃ
    മൃത്യുര്‍ഹേതുസമസ്സര്‍വ്വ പാദസംജ്ഞാസ്‌തു ഷോഡശം

3.    വിഷ്‌ണുര്‍ബലശ്ചരാമശ്ച ശ്രീവീണാച താരകം
    കാഞ്ചനം ദര്‍പ്പണം രൂപ്യം ഛത്രം ക്ഷീരം ശരംധ്വജം
    രാക്ഷസീഹോമമിത്യേതെ മുദ്രാസംജ്ഞാസ്‌തു ഷോഡശം

4.    ശൂദ്രായക്ഷോയമോയഷ്‌ടിര്‍ധഌര്‍യുദ്ധം ബലം ജയം
    സന്ദൗര്യം ദാനഗാനഞ്ച ബന്ധനം ഖനനം ക്ഷതീ
    പുണ്യോനിഷേധ ഇത്യേതെ മുഷ്‌ടി സംജ്ഞാസ്‌തു ഷോജശം
    
    കൊടിക്കൂറ, തിരമാല, വഴി, മേഘം, ഭൃത്യന്‍, സഞ്ചാരം, വജ്രായുധം, തണുപ്പ്‌, വണ്ടി, ശാന്തം,
കുടിലന്‍, കിടങ്ങ്‌, സാക്ഷ ഈ പതിമൂന്നും
    ശരീരം, ശബ്‌ദം, ദൂതന്‍, തളിര്‌ ഈ നാലും മുമ്പ്‌ കാണിച്ചുവന്നിരുന്നത്‌ പതാകമുദ്രയിലല്ല.
മറ്റുള്ളതെല്ലാം പതാകത്തില്‍ കാണിക്കാമെന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞവകളും വേണം.
    ഇടതിങ്ങിയത്‌, മറവ്‌, നേരെയുള്ളത്‌, ഈ മൂന്നും താന്‍, വരുവാഌള്ളത്‌, ഈ രണ്ടും മുദ്രാഖ്യത്തില്‍ വേണം.
    ഉറക്കം, വീണ, ഉല്‍ഫലം, രക്ഷസ്സ്‌, കിരീടം, ഗദായുധം, വിശേഷം, ഒന്നിച്ചെന്നത്‌, ഈ എട്ടും വിയര്‍പ്പ്‌, അല്‌പം, ആവനാഴി, സരൗഭ്യം, യാതൊന്ന്‌ ഈ അഞ്ചും കടകത്തില്‍ വേണം.
    പുണ്യം, ഭൂതം, യോഗ്യത, കാലിന്റെ പുറവടി. ചാമരം, ചളി, ഔഷധം, പ്രദക്ഷിണം, കുന്തം, പ്രസവം ഈ പത്തും വെറുതെ, മന്ത്രി, അതിക്രമിക്കുക, ഞങ്ങള്‍, ഒന്ന്‌, ഭക്ഷണം, ഈ ആറും ദൃഷ്‌ടിയില്‍ത്തന്നെ വേണം.
    പാപം, തളര്‍ച്ച, ആനമസ്‌തകം, വ്രതം, ശുദ്ധി, വിശപ്പ്‌, അവസാനം, നായാട്ട്‌ ഈ എട്ടും നീ,
ഏകവചനം, ബഹുവചനം, ഞങ്ങള്‍, വിരോധം, കീരി ഈ ആറും കര്‍ത്തരീമുഖത്തില്‍ വേണം.
    ആനത്തോട്ടി, പക്ഷി ഈ രണ്ടും ശുകതുണ്‌ഡത്തില്‍ വേണം.
    വല, സംശയം, കടിക്കുക, തൊടുക, പിന്‍തിരിയിപ്പിക്കുക, പിന്‍ഭാഗം, പുറം ഈ ഏഴും
കപിത്ഥത്തില്‍ വേണം.
    വായു, കൊടുമുടി, ബന്ധു, ശില, സുഖം, മാറ്‌, വസ്‌ത്രം, ജനം, ഗദ, ചുമല്‌, വിനയം, മഹര്‍ഷി ഇവ രണ്ടുകൈകൊണ്ടും നിങ്ങള്‍, വാള്‌, കോപം, വെണ്‍മഴു, സമീപം ഈ അഞ്ചും ഒരുകൈകൊണ്ടും ഹംസപക്ഷത്തില്‍ വേണം.
    വഴിയന്വേഷണം, ചെവികള്‍ ഇവ ശിഖരത്തില്‍ വേണം.
    കനീനിക, വെളുപ്പ്‌, നീലം, ചുകപ്പ്‌ ഇവ രണ്ടുകൈകൊണ്ടും വര്‍ഷാരംഭം, തലമുടി, രേഖ ത്രിവേലി ഇവ ഒരുകൈകൊണ്ടും ഹംസാസ്യത്തില്‍ത്തന്നെ വേണം.
    അതിവര്‍ഷം, ഛര്‍ദ്ദി, കഠിനശബ്‌ദം, കുണ്‌ഡലം, പരിഭ്രമം, ചോര ഇവ രണ്ടുകൈകൊണ്ടും
മരക്കൊമ്പ്‌, ദ്വേഷം ഇവ ഒരുകൈകൊണ്ടും അഞ്‌ജലിമുദ്രയില്‍ വേണം.
    എങ്കില്‍ ആകാശം, ഓര്‍മ്മ, പുല്ല്‌, പുരുഷന്റെ തലമുടി ഇവ രണ്ടുകൈകൊണ്ടും പുറപ്പാട്‌, നിന്ദ ഇവ ഒരുകൈകൊണ്ടും അര്‍ദ്ധചന്ദ്രമുദ്രയില്‍ കാണിക്കേണം.
    ദംഷ്‌ട്രം, കണങ്കാല്‌, അരപ്രദേശം, വേദം, ദുന്ദുഭി, ഉരല്‌, വേഗമുള്ളവന്‍, പിശാച്‌, പുഷ്‌ടി ഇവ രണ്ടുകൈകൊണ്ടും കോപം, നല്ലത്‌, വാള്‌, കഴുത്ത്‌, അംഗദം, നിഷേധം ഇവ ഒരുകൈകൊണ്ടും മുകുരമുദ്രയില്‍ വേണം.
    ചിറക്‌, പട്ട്‌, ജലം, കുടം, ആനച്ചെവി ഇവ രണ്ടുകൈകൊണ്ടും ഗന്ധര്‍വ്വന്‍, ജന്മം, ഭീതി, കരയുക ഇവ ഒരു കൈകൊണ്ടും ഭ്രമരമുദ്രയില്‍ വേണം
    ലക്ഷ്‌മണന്‍, മാസം, വാല്‌ ഇവ രണ്ടുകൈകൊണ്ടും ജഡം, ചെവി, കല, രാജ്യം, സാക്ഷി,
നിരസിക്കുക ഇവ ഒരുകൈകൊണ്ടും സൂചീമുഖത്തില്‍ വേണം.
    വജ്രായുധം, കൊടുമിടി, പശുച്ചെവി, കണ്ണിന്റെ നീളം, പോത്ത്‌, ഇരിമ്പുലയ്‌ക്ക, കുന്തം, ജന്തുക്കളുടെ കൊമ്പ്‌, ചുര, ചുറ്റുക ഇവ രണ്ടുകൈകൊണ്ടും ദൂരം, പണം, പുക, വാല്‌, ചൂരല്‍വടി, നെല്ല്‌ ഇവ ഒരു കൈകൊണ്ടും പല്ലവമുദ്രയില്‍ വേണം.
    അസ്‌തമയം, ആദി, എടോ, പാനം, ശരീരം, യാചിക്കുക ഇവ രണ്ടുകൈകൊണ്ടും ത്രിപതാകയില്‍ വേണം.
    മൃഗം, പരമാത്മാവ്‌ ഇവ മൃഗശീര്‍ഷത്തില്‍ വേണം.
    സ്‌ത്രീകളുടെ കുണ്‌ഡലം, രത്‌നമാല, മുട്ട്‌, യോഗി, ആനക്കാരന്‍ ഇവ രണ്ടുകൈകൊണ്ടും
    ചുഴി, നാഭി, കിണറ്‌ ഇവ ഒരുകൈകൊണ്ടും വര്‍ദ്ധമാനകത്തില്‍ വേണം.
    മൂഢന്‍, വൃക്ഷം, ആണി, മൊട്ട്‌, മുള ഇവ രണ്ടുകൈകൊണ്ടും അരാളത്തില്‍ വേണം.
    കുതിര, കായ, നരി, വെണ്ണ, മഞ്ഞ്‌, വളരെ, താമരപ്പൂവ്‌ ഇവ രണ്ടുകൈകൊണ്ടും ഊര്‍ണ്ണനാഭത്തില്‍ വേണം.
    കുറുക്കന്‍, വാനരന്‍, വാട്ടം, മറക്കുക ഇവ മുകുളമുദ്രയില്‍ വേണം.
    മുറിക്കുപ്പായം, ഭൃത്യന്‍, ശൂരന്‍, മല്ലന്‍, ശരംവിടുക, കെട്ടുക ഇവ രണ്ടുകൈകൊണ്ടും കടകാമുഖത്തില്‍ വേണം
    ഇതില്‍ ചില ചില മുദ്രകളില്‍ ചില ചില സംജ്ഞകള്‍ മാറിമാറി പറഞ്ഞിട്ടുണ്ട്‌. അതുകള്‍ ഇഷ്‌ടംപോലെ കാണിക്കാം. ശാസ്‌ത്രത്തിന്‌ തൊട്ടുവരേണം. ഇതിന്നുപുറമേ സമാനമുദ്രകളിലും മിശ്രമുദ്രകളിലും പറഞ്ഞതിനെ നോക്കിയും കാണിച്ചുവരേണ്ടതാകുന്നു. സന്ദര്‍ഭവും പാത്രഘനവും അറിഞ്ഞു കാണിച്ചഭിനയിക്കേണ്ടതാകുന്നു.
    എന്റെ ഗുരു എനിക്കുപദേശിച്ചതും എന്റെ ബുദ്ധികൊണ്ട്‌ കണ്ടുകിട്ടുന്നതും, ഈ നാട്യകലയോടുള്ള ഭക്തികൊണ്ടും ഗുരുക്കന്മാരിലുള്ള ഭക്തികൊണ്ടും സ്വരവും താളവും മേളവും മെയ്യും ഇണക്കി ശിഷ്യന്മാര്‍ക്ക്‌ കളങ്കമില്ലാതെ ഉപദേശിക്കുന്നുണ്ട്‌. തല്‍ക്കാലം ഇതുകള്‍ ശിഷ്യന്മാരില്‍ ഫലിക്കുന്നുമുണ്ട്‌. കുറച്ചുകഴിഞ്ഞാല്‍ ഇവകള്‍ ശിഷ്യരില്‍നിന്ന്‌ വേറിട്ട്‌ കാണികള്‍ക്ക്‌ എന്താണിത്‌ എന്ന്‌ അറിയുവാന്‍ വയ്യാത്തനിലയില്‍ വന്നുചേരുന്നു. ഇത്‌ എന്റെ ദുഷ്‌കൃതമോ കാലസ്ഥിതിയോ എന്ന്‌ ഭഗവതിയും ഗുരുക്കന്മാരും അഌഭവപ്പെടുത്തിത്തരുവാന്‍ അവര്‍ക്കിതാ, നമസ്‌ക്കാരം!

കടപ്പാട്: നാട്യാചാര്യന്റെ ജീവിതമുദ്രകൾ (പട്ടിക്കാംതൊടിയുടെ ജീവചരിത്ര പുസ്തകം)

Article Category: 
Malayalam

Comments

enicku valare ishtapettu................