മുദ്ര 0006
![](https://prev.kathakali.info/sites/default/files/default_images/mudrapedia_header_ml.jpg)
വട്ടം വെച്ച് കാട്ടുന്ന സംയുതമുദ്ര.
കൈകള്‍ ഇരുവശത്തേക്കും നിവര്‍ത്തിയിട്ട് രണ്ട് ചുവട് മുന്നോട്ട് വന്ന് വലത്ത് കാല്‍പരത്തിചവിട്ടുമ്പൊള്‍ ഇരുകൈകളിലേയും ശിഖരമുദ്ര മാറിനു മുന്നില്‍ ഇടതുകയ്യുനു മുന്നില്‍ വലത്കയ്യാക്കി പിടിച്ച് ഇടത് വശത്തേക്ക് വൃത്താകൃതിയില്‍ കൈകള്‍ ചലിപ്പിച്ച് മാറിനു മുന്നില്‍ വലത് വശത്തേക്ക് ഇരുകൈകളും നീങ്ങുമ്പോള്‍ ഇടം കാലും വലം കാലും പിന്നിലേക്ക് ചലിപ്പിച്ച് ഒടുവില്‍ ഇടംകാല്‍ പരത്തി ചവിട്ടുമ്പോള്‍ വലത്തെ അറ്റത്തെത്തിയ ഇരുകൈകളും അവിടെ നിന്ന് എറ്റുത്ത് മാറിനു മുന്നില്‍ കൊണ്ട് വന്ന് അവസാനിപ്പിക്കുക.
കാണുക എന്നും വഴി എന്നുമുള്ള മുദ്രകളില്‍ ഉപയോഗിക്കുന്ന ശിഖരമുദ്രയെ അന്വേഷണത്തിന്‍റെ ചലനസ്വഭാവത്തെ സൂചിപ്പിക്കുന്ന വിധത്തില്‍ ചലിപ്പിച്ച് ഈ മുദ്ര സൃഷ്ടിച്ചിരിക്കുന്നു. ചലനം വളരെ സാവധാനത്തിലാക്കി മുദ്രയുടെ കാലദൈര്‍ഘ്യം വര്‍ദ്ധിപ്പിച്ച് അന്വേഷണത്തിന്‍റെ ആഴം ബോധ്യപ്പെടുത്താവുന്നതാണ്.