കല്ലുവഴി

Malayalam

മുദ്ര 0211

ചവുട്ടിച്ചാടിയും താണുനിന്നും കാണിക്കാവുന്ന സംയുതമുദ്ര.

ഇടംകൈ മാറിനുമുന്നിൽ ഹംസപക്ഷമായി മലർത്തി പിടിച്ച് വലംകൈ ഹംസപക്ഷം മുന്നിൽ കൊണ്ട് വന്ന്, ‘ലഭിച്ചു’ എന്ന് അർത്ഥത്തിൽ മുഷ്ടിയാക്കുക. വലം കൈമുഷ്ടി വലത്തേയ്ക്ക് നീട്ടി, ദേഹമുലഞ്ഞ്, അത് മുൻപിലേയ്ക്ക് എടുത്ത്, ‘സ്വീകരിച്ചു’ എന്ന ഭാവത്തിൽ വലംകയ്യിൽ വയ്ക്കുക.

മുദ്ര 0209

വലംകൈ മുഷ്ടി പുറത്തേയ്ക്കും ഇടംകൈ മുഷ്ടി അകത്തേയ്ക്കുമായി മാറിനുമുന്നിൽ പിടിച്ച് തുടക്കം. അത് നെറ്റിയ്ക്ക് സമം ഉയർത്തി കൈകൾ നിവർത്തി ഭ്രമരം പിടിച്ച് വിരലിളക്കിക്കൊണ്ട് ഇരുവശത്തുകൂടേയും അർദ്ധവൃത്താകൃതിയിൽ താഴേക്കെടുത്ത് മാറിനു മിന്നിൽ കൊണ്ട് വന്ന് വിരലുകളുടെ ഇളക്കം നിർത്തുക.

മുദ്ര 0210

താണുനിന്ന് കാട്ടുന്ന സംയുതമുദ്ര.

ഇരുകൈകളിലേയും ഹംസപക്ഷം മലർത്തിമാറിനുമുന്നിൽ പിടിച്ച് അൽ‌പ്പം താഴേയ്ക്കമർന്ന് ചുഴിച്ച് വലതുവശത്തെത്തി ഇരുകൈകളിലും കർത്തരീമുഖം പിടിയ്ക്കുക. വലത്തുനിന്ന് ഇടത്തേയ്ക്ക് ചലിയ്ക്കുന്നതൊനൊപ്പം കൈകളിൽ കർത്തരീമുഖം വിട്ട് ഹംസപക്ഷമാക്കുക. ഇത്പോലെ തന്നെ ഇടത് വശത്തേക്കെടുത്തും ഈ മുദ്ര കാട്ടാവുന്നതാണ്.

 

മുദ്ര 0180

സംയുതമുദ്ര
 
ഇരുകൈകളിലും അർധചന്ദ്രം പിടിച്ച് സന്ദർഭാനുസരണം ഭാവത്തിനനുസരിച്ച് ഇളക്കുക.

മുദ്ര 0179

സംയുതമുദ്ര
 
ഇരുകൈകളിലും അർധചന്ദ്രം പിടിച്ച് സന്ദർഭാനുസരണം ഭാവത്തിനനുസരിച്ച് ഇളക്കുക.

മുദ്ര 0178

സംയുതമുദ്ര
 
ഇരുകൈകളിലും അർധചന്ദ്രം പിടിച്ച് സന്ദർഭാനുസരണം ഭാവത്തിനനുസരിച്ച് മുന്നിലേക്ക് ചലിപ്പിക്കുക.

മുദ്ര 0177

വട്ടംവച്ചുകാട്ടുന്ന സംയുതമുദ്ര
 
ഇരുകൈകളിലും മുഷ്ടി (ഹ.ദീ.) പിടിച്ച്, പരസ്പരം ഉരച്ച്, ഇടതുവശത്തുനിന്ന് നെറ്റിക്കു മുന്നിലൂടെ വലതുവശത്തുകൂടി മുന്നിൽ അവസാനിപ്പിക്കുന്നത്.

Pages