മുദ്ര 0055

കാൽ കൂട്ടി നിന്ന് കാട്ടാവുന്ന സംയുതമുദ്ര.

ഇരുകൈകളിലും അഞ്ജലിമുദ്രപിടിച്ച്, ജലാശയത്തിൽനിന്ന് വെള്ളമെടുക്കുന്നതുപോലെ കൈകൾ ചലിപ്പിച്ച്, മാറിനു മുന്നിൽ കൊണ്ടുവന്ന്, അർഘ്യം നല്കുന്ന മാതിരി കൈകൾ മുന്നിലേക്കു ചലിപ്പിച്ച് അവസാനിപ്പിക്കുക.

Miscellaneous notes: 

 സന്ധ്യാവന്ദനത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഭാഗമാണ് ജലം കയ്യിലെടുത്ത് അർഘ്യം നല്കുക എന്നത്. ഗായത്രീമന്ത്രം ജപിച്ചു ചെയ്യുന്ന അർഘ്യത്തെ ഓർമ്മിപ്പിക്കുന്നതിലൂടെയാണ് സന്ധ്യാവന്ദനമെന്ന ആശയത്തെ ഈ മുദ്ര ആവിഷ്കരിക്കുന്നത്. ലൌകികക്രിയയെ സാങ്കേതികമായി ചിഹ്നനം ചെയ്യുന്ന മുദ്ര.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ