മുദ്ര 0056

കാൽ കൂട്ടി നിന്ന് കാട്ടാവുന്ന സംയുതമുദ്ര.

ഇടം കയ്യിൽ മാറിനു മുന്നിൽ കടകം ഉള്ളിലേക്കു തിരിച്ചു പിടിച്ചും വലംകയ്യിലെ പല്ലവമുദ്ര നെറ്റിക്കുമുന്നിൽ വിരലുകൾ മുകളിലേക്കാക്കി പിടിച്ചും വേദോച്ചാരണസന്ദർഭത്തിൽ എന്നതുപോലെ മുന്നിലേക്കും പിന്നിലേക്കും ശിരസ്സും വലംകയ്യും എതാനും തവണ ഇളക്കുക.

Miscellaneous notes: 

വേദോച്ചാരണക്രിയയെ ലൌകികമായിത്തന്നെ അനുകരിക്കുന്ന മുദ്ര. വേദമെന്ന മുദ്രയിലുള്ള ഇടെകയ്യിലെ കടകമുദ്ര ഇവിടെ നാട്യധർമ്മിത സൃഷ്ടിക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ