മുദ്ര 0058
Compiled meanings:
School:
കാൽ കൂട്ടിനിന്നും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.
ഇരുകൈകളിലും മൃഗശീർഷമുദ്ര (നാട്യശാസ്ത്രം - തള്ളവിരലും ചെറുവിരലും ഉയർത്തി, മറ്റുവിരലുകള് കുനിച്ചുപിടിച്ചാൽ നാട്യശാസ്ത്രപ്രകാരമുള്ള മൃഗശീർഷം) വലംകയ്യിൽ കമഴ്ത്തിയും ഇടംകയ്യിൽ മലർത്തിയും പിടിച്ച് വലതുവശം മുന്നിലേക്കും ഇടംകൈ കമഴ്ത്തിയും വലംകൈ മലർത്തിയും പിടിച്ച് ഇടതുവശം മുന്നിലേക്കും അങ്ങനെ വലത്തേക്കും ഇടത്തേക്കും പലതവണ ചലിപ്പിച്ച്, വലത്തേക്കു ചലിപ്പിച്ച് അവസാനിപ്പിക്കുക.
Miscellaneous notes:
താനും എതിരാളിയും തമ്മിൽ മനസ്സിൽ ആദ്യം ഉടലെടുക്കുകയും ക്രമേണ പുറത്തേക്ക് പ്രകടമാകുകയും ചെയ്യുന്ന മത്സരത്തെ സമൂർത്തമാക്കി, നാട്യധർമ്മിയാക്കി, അവതരിപ്പിക്കുന്ന മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ