മുദ്ര 0062
Compiled meanings:
School:
അസംയുത ചില്ല്മുദ്ര. (വിഭക്തിമുദ്ര)
വലതുവഷത്തുള്ള ആളോടു സംസാരിക്കുമ്പോൾ ഇടംകൈകൊണ്ടും ഇടതുവശത്തുള്ള ആളോടു സംസാരിക്കുമ്പോൾ വലംകൈകൊണ്ടും കാട്ടണം. വലംകൈകൊണ്ടു കാട്ടുമ്പോൾ വലംകയ്യിലെ ഹംസപക്ഷമുദ്ര (ഹ.ദീ.) മുകളിലേക്കു വിരലുകൾ വരുന്നവിധത്തിൽ പുറത്തേക്കു പിടിച്ച്, അല്പം വലത്തേക്ക് ചരിച്ച് സൂചികാമുഖം (ഹ.ദീ.) പിടിക്കുക.
Miscellaneous notes:
മറ്റൊരാളെയോ, മറ്റൊരു വസ്തുവിനെയോ ചൂണ്ടിക്കാട്ടുന്ന ലൌകിക ചലനത്തെ നാട്യധർമ്മിയാക്കി മാറ്റിയ മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ