മുദ്ര 0063

ചവിട്ടി പിന്നോക്കം ചാടിയോ താണു നിന്നോ കാട്ടാവുന്ന സംയുതമുദ്ര.
 
മാറിനു മുന്നിൽ വലംകൈ ഹംസപക്ഷം (ഹ.ദീ.) പുറത്തേക്കും ഇടംകൈ ഹംസപക്ഷം (ഹ.ദീ.) അകത്തേക്കും പിടിച്ച് ശരീരം നിവരുന്നതോടൊപ്പം കൈകൾ ക്രമേണ ഉയർത്തി, വലംകൈ ശിരസ്സിനു വലതുവശം അർഥചന്ദ്രവും ഇടംകൈ മാറിനുമുന്നിൽ നടുവിൽ മുഷ്ടിയും പിടിച്ച് അവസാനിപ്പിക്കുക.
Miscellaneous notes: 

പ്രതാപത്തെയോ വിജയത്തെയോ ശിരസ്സിനടുത്തു പിടിച്ച വലംകയ്യിലെ അർഥചന്ദ്രംകൊണ്ടും പുരുഷനാണെന്ന് ഇടംകയ്യിലെ മുഷ്ടികൊണ്ടും സൂചിപ്പിക്കുന്ന മുദ്ര. ഇതിനു സമാനമായി ഐശ്വര്യവതി, ധന്യ എന്നെല്ലാം അർഥം വരുന്ന, ഇടംകയ്യിൽ കടകം പിടിക്കുന്ന മുദ്രയും കഥകളിയിൽ ഉപയോഗിക്കുന്നുണ്ട്.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ