മുദ്ര 0065

Compiled meanings: 
കാൽകൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും മുകുരം (ഹ.ദീ.) പിടിച്ച് ഓടക്കുഴൽ കൈകളിൽ പിടിച്ചു വാദനം ചെയ്യുന്നതിനെ അനുകരിച്ച് ചലിപ്പിച്ചാൽ ഓടക്കുഴൽ എന്ന മുദ്ര.
Miscellaneous notes: 

ഓടക്കുഴൽ വായനയെ അനുകരിക്കുന്ന ചലനങ്ങളിലൂടെ ആ ക്രിയയെ അനുസ്മരിപ്പിക്കുന്നതാണ് ഈ മുദ്ര. ഓടക്കുഴൽ വായിക്കുമ്പോഴുള്ള വിരലുകളുടെ ചലനം യഥാതഥമായി ഇവിടെ അനുകരിക്കുന്നില്ല. പകരം ഓടക്കുഴലിൽനിന്നു പുറപ്പെടുന്ന മനോഹരനാദത്തെ സൂചിപ്പിക്കുമാറ് മുകുരമുദ്രയിലെ നടുവിരലും മോതിരവിരലും വേഗത്തിൽ ഇളക്കുകയാണ് ചെയ്യുന്നത്. ഈ സമീപനം ഈ മുദ്രയെ യഥാതഥമായ അനുകരണമാകാതെ, നാട്യധർമ്മിയായ അനുഭവം തരുന്ന ഒന്നാക്കി, കലാപരമായി ഉയർത്തുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ