മുദ്ര 0066
Compiled meanings:
School:
കാൽകൂട്ടിനിന്നും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.
ഇരുകയ്യിലും സൂചികാമുഖം (ഹ.ദീ.) മാറിനു മുന്നിൽ മലർത്തി, അകറ്റി പിടിച്ച് കൈകൾ ഒരുമിച്ച് പരസ്പരം അടുപ്പിച്ച് സൂചികാമുഖങ്ങൾ കമഴ്ത്തി, ചൂണ്ടുവിരലുകൾ ചേർന്നു വരും വിധത്തിൽ ഒരുമിച്ചു വച്ചാൽ ഒരുമിക്കുക എന്ന മുദ്ര.
Miscellaneous notes:
ഇരുകൈകളിലെയും സൂചികാമുഖങ്ങൾകൊണ്ട് രണ്ടു വസ്തുക്കളെ സൂചിപ്പിക്കുകയും കൈകളുടെ ചലനത്തിലൂടെ അവയുടെ പരസ്പരബന്ധം പ്രകടമാക്കുകയും ചെയ്യുന്നതാണ് ഈ മുദ്രയിൽ ഉപയോഗിച്ചിട്ടുള്ള തന്ത്രം. കൂടി എന്നു വിസ്തരിച്ച് കടകം (ചില സമ്പ്രദായത്തിൽ മുദ്രാഖ്യം) ഉപയോഗിച്ചു കാട്ടുന്ന മുദ്രയുടെ ലഘുരൂപമാണിത്. എന്നാൽ ഈ ലഘുരൂപത്തിന് കൂടുതൽ പ്രസക്തി വരുന്ന സന്ദർഭങ്ങൾ മുദ്രാഭാഷയിൽ ഉണ്ടാകാറുണ്ട്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ