മുദ്ര 0069
Compiled meanings:
School:
കാൽകൂട്ടിനിന്ന് കാട്ടുന്ന സംയുതമുദ്ര.
ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് പരസ്പരം ചേർത്തുരസിക്കൊണ്ട് മുകളിൽ അല്പം ഇടത്തുനിന്ന് വലത്തുതാഴേക്ക് ചലിപ്പിക്കുന്നത് കയർ എന്ന മുദ്ര. കയർ കടകോലിൽ ചുറ്റി, ഇരുകൈകൾകൊണ്ടും കടയുന്നതായി അനുകരിച്ചാൽ കടയുകയെന്ന മുദ്ര.
Miscellaneous notes:
തൈർ കടയുന്ന ക്രിയയെ അനുകരിക്കുന്നതായിട്ടാണ് ഈ മുദ്രയെ രൂപപ്പെടുത്തിയിട്ടുള്ളത്. പാൽക്കടൽ കടയുന്നതിനും ഇതേ മുദ്രതന്നെയാണ് ഉപയോഗിക്കുന്നത്. വാസുകിയെന്ന നാഗമാണ് കടയാനുള്ള കയറെന്നുമാത്രം വ്യത്യാസം.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ