മുദ്ര 0071

Compiled meanings: 
മുന്നിലേക്കു ചവിട്ടിച്ചാടി, ഇടംകൈകൊണ്ടു മാത്രം കാണിക്കുന്ന അസംയുതമുദ്ര.
 
മുന്നിലേക്കു ചവിട്ടിച്ചാടിവന്ന്, ഇടംകയ്യിലെ മുകുരം (ഹ.ദീ.) താടിക്കുമുന്നിൽ പിടിച്ച്, വിരലുകൾ ഇളക്കി, മുന്നിലൂടെ അല്പം താഴേക്കു ചുഴിച്ചെടുത്ത്, താടിക്കു മുന്നിൽനിന്നുതന്നെ മുന്നിലേക്ക് ഹംസപക്ഷമാക്കി വിടുന്ന മുദ്ര.
Miscellaneous notes: 
ജീവൻറെ സ്ഥാനമാണ് കഴുത്ത്. കഴുത്തിലുണ്ടാകുന്ന തടസ്സം ശ്വാസം, ഭക്ഷണം ഇതിനെല്ലാം ബുദ്ധിമുട്ടുണ്ടാക്കും. ഈ വസ്തുതയെ ഓർമ്മിപ്പിക്കുമാറ്, ജീവനുപോലും ക്ഷതിയുണ്ടാക്കാവുന്നത്ര കഠിനം എന്ന സന്ദേശം നല്കുന്നതാണ് ഈ മുദ്രയുടെ ഘടന. ആത്മാവ്, സാദരം തുടങ്ങിയ മുദ്രകളിലെ പ്രധാനഭാഗമായ മുകുരംതന്നെ വിരലുകളിളക്കി, തീവ്രത പ്രദർശിപ്പിച്ചുകൊണ്ട് ഉപയോഗിച്ചിരിക്കുന്നു. 
 
പഴയ തലമുറയിലെ ചില നടന്മാർ, പുരുഷന്മാർക്കു മാത്രം കാണുന്ന താടിക്കു താഴെയുള്ള മുള്ള തൊണ്ടമുഴയെ കഠിനമനസ്സിൻറെ പ്രതീകമായി കണക്കാക്കി ആട്ടങ്ങൾ ആടി കണ്ടിട്ടുണ്ട്. തൊണ്ടമുഴയിൽനിന്ന് ആരംഭിക്കുന്ന കഠിനമെന്ന മുദ്രയുടെ സ്ഥാനത്തിന് മേൽപറഞ്ഞ കാഴ്ചപ്പാടും ഒരു കാരണമായേക്കാം.
Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ