മുദ്ര 0073
Compiled meanings:
School:
ഇരുകൈകൾകൊണ്ടും കാട്ടുന്ന സംയുതമുദ്ര.
ആദ്യം വലംകൈകൊണ്ടും പിന്നെ ഇടംകൈകൊണ്ടും ഒടുവിൽ ഇരുകൈകൊണ്ടും കാട്ടുന്നു. ഓരോ കയ്യിലെയും ശിഖരം (ഹ.ദീ.) കണ്ണിനു മുന്നിൽ തിരശ്ചീനമായി ചലിപ്പിച്ചുകൊണ്ടാണ് കണ്ണിനെ സൂചിപ്പിക്കുന്നത്.
Miscellaneous notes:
കണ്ണിൻറെ സ്ഥാനത്തെയും ആകൃതിയെയും സൂചിപ്പിച്ചുകൊണ്ട് കണ്ണെന്ന അർഥത്തെ ഓർമ്മിക്കുന്നതാണ് ഈ മുദ്രയുടെ രീതി. രണ്ടു കൈകൊണ്ടും മാറി കാട്ടുകയും പിന്നെ ഇരുകൈകളുംകൊണ്ടു കാട്ടുകയും ഒടുവിൽ ഒരു കയ്യിലെ മുദ്ര നിലനിർത്തിക്കൊണ്ട് അവസാനിപ്പിക്കുകയും ചെയ്യുന്ന ഈ മുദ്രയുടെ ആവിഷ്കരണരീതി, കഥകളിയുടെ രംഗാവതരണത്തിൽ പ്രകടമാകുന്ന പരമ്പരാഗത സൌന്ദര്യശാസ്ത്രത്തിൻറെ മകുടോദാഹരണമാണ്. കണ്ണ് എന്ന രണ്ടക്ഷരത്തിൽ പകരുന്ന അർഥത്തെ ആംഗികഭാഷയാക്കുമ്പോൾ, അത് സുദീർഘവും അതിസുന്ദരവും വിശദാംശങ്ങളുൾക്കൊള്ളുന്നതുമായ ആംഗികക്രിയയായി അനുഭവപ്പെടുന്നു.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ