മുദ്ര 0076

Compiled meanings: 
കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
 
ഇടംകയ്യിലെ മുഷ്ടി (ഹ.ദീ.) മാറിനുമുന്നിൽ അല്പം വലത്തേക്കു നീക്കിപ്പിടിച്ച് വലംകയ്യിലെ മുഷ്ടി (ഹ.ദീ.) അതിനു താഴ്ക്കുടി ചുഴറ്റിയെടുത്ത് ഇടംകയ്യിനു മുകളിലെത്തിച്ച്, ഇരുകൈകളിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച്, ഇടതുകയ്യിലെ വിരലുകൾ വലത്തേക്കും വലതുകയ്യിലെ വിരലുകൾ മുന്നിലേക്കും വരുന്ന രീതിയിൽ, വലംകൈ ഇളക്കിക്കൊണ്ട് ഇടംകയ്യിൻറെ മുകളിലേക്കു വയ്ക്കുക. ഇതു രണ്ടു തവണ ആവർത്തിക്കുക.
Miscellaneous notes: 

കാപട്യം വിശ്വാസഭേദനമാണല്ലോ. ഭേദിക്കുന്നതിനെ അനുസ്മരിപ്പിക്കുമാറാണ് വലംകയ്യിൻറെ ചലനം. ഇരുകൈകളും ശരീരത്തോടു വളരെ ചേർന്നിരിക്കുന്നതിനാൽ അത് മനസ്സിനുള്ളിൽ നടക്കുന്ന വഞ്ചനയാണെന്ന സൂചന കിട്ടുന്നു. വഞ്ചിക്കുക എന്ന അമൂർത്തമായ സംഗതിയെ മൂർത്തമാക്കുകയാണ് ഇവിടെ ചെയ്തിട്ടുള്ളത്. സമൂർത്തമാക്കുന്നുവെന്നുള്ളതാണ് അതിൻറെ നാട്യധർമ്മിതയുടെ അടിസ്ഥാനവും.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ