മുദ്ര 0080

Compiled meanings: 
കാൽകൂട്ടിനിന്നോ താണുനിന്നോ കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകയ്യിലും ഹംസപക്ഷം (ഹ.ദീ.) പിടിച്ച് മാറിനു മുന്നിൽ മലർത്തിയ ഇടതുകരത്തിനുമുകളിൽ വലതുകരം മലർത്തി വച്ച്, വലതുകരം ഇടതുകരത്തിനുള്ളിലൂടെ താഴേക്ക്കൊണ്ടുവന്ന് ഇടതുകരത്തിനു പുറത്തുകൂടി ചുഴിച്ചെടുത്ത് വലതുകരം ഇടതുകയ്യിനുള്ളിൽ മുകുളം (ഹ.ദീ.) പിടിക്കുകയും ഇടതുകരംകൊണ്ട് വലതുമുകുളത്തെ പിടിക്കുകയും ചെയ്താൽ അത് പ്രവൃത്തി ചെയ്യുക എന്ന മുദ്ര.
Miscellaneous notes: 

ദാർശനികമായി പ്രവൃത്തി ചെയ്യുകയെന്ന ആശയത്തെ പ്രകാശിപ്പിക്കുന്നതാണ് ഈ മുദ്ര. കൈകൾകൊണ്ടാണ് പ്രവൃത്തി ചെയ്യുന്നത്. കൈകൾകൊണ്ട് വസ്തുക്കളെ പിടിച്ചുകൊണ്ടാണ് പ്രവൃത്തിയുടെ രീതി. പല വഴിക്കു സഞ്ചരിക്കാനിടയുള്ള മനസ്സിനെ ഏകാഗ്രമാക്കി നിർത്തിയാലേ കർമ്മം സാധ്യമാകൂ. ഇതെല്ലാം ഈ മുദ്രയിൽ സൂചിതമായിട്ടുണ്ട്. കൈകൾ ഒരുമിച്ചുള്ള ചുഴിപ്പ് കർമ്മത്തിൽ കൈകൾക്കുള്ള പ്രാധാന്യം സൂചിപ്പിക്കുന്നു. ഹൃദയസാഥാനത്തെ മുകുളമുദ്ര മനസ്സിൻറെ ഏകാദ്രതയെ സൂചിപ്പിക്കുന്നു. ഇങ്ങനെ കർമ്മം ചെയ്യുമ്പോഴുള്ള കൈകളുടെയും മനസ്സിൻറെയും അവസ്ഥകളെ നാട്യധർമ്മിയായി സൂചിപ്പിച്ചുകൊണ്ട് ഈ മുദ്ര പ്രവൃത്തി ചെയ്യുക എന്ന ആശയത്തെ അനുസ്മരിപ്പിക്കുന്നു.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ