മുദ്ര 0082

Compiled meanings: 
വട്ടംവച്ചും താണുനിന്നും കാട്ടാവുന്ന സംയുതമുദ്ര.
 
ഇരുകൈകളിലും ഹംസാസ്യം (ഹ.ദീ.) കമഴ്ത്തിപ്പിടിച്ച് ചേർന്നിരിക്കുന്ന മൂന്നു വിരലുകൾ മൃദുവായിളക്കി ഇടത്തുവശത്തുനിന്ന് അല്പം മുകളിലൂട് വട്ടത്തിലെടുത്ത് വലതുവശത്ത് അവസാനിപ്പിക്കുമ്പോൾ കറുപ്പ് എന്ന മുദ്ര.
Miscellaneous notes: 

ആകമാനം കറുത്തിരുണ്ട അന്തരീക്ഷത്തെ കമഴ്ത്തിപ്പിടിച്ച ഹംസപക്ഷം കൊണ്ടും വിരലുകളുടെ അർഥപൂർണ്ണമായ ഇളക്കൽകൊണ്ടും ഈ മുദ്രയിൽ സൂചിപ്പിക്കുന്നു. കൈകൾ മലർത്തിപ്പിടിച്ചാൽ വെളുപ്പിനെയും മലർത്തിയും കമഴ്ത്തിയുമായി പിടിച്ചാൽ ചുവപ്പിനെയും സൂചിപ്പിക്കുമെന്നതു മനസ്സിലാക്കുമ്പോൾ ഇവയോടു താരതമ്യാത്മകമായി കമഴ്ത്തിപ്പിടിച്ച കയ്യിന് കറുപ്പിൻറെ സൂചന എങ്ങനെയുണ്ടായി എന്നു വ്യക്തമാകും.

Video: 
Actor: 
ഏറ്റുമാനൂർ പി. കണ്ണൻ