മുദ്ര 0083
Compiled meanings:
School:
കാൽകൂട്ടിനിന്നു കാട്ടുന്ന സംയുതമുദ്ര.
ഇടംകയ്യിൽ കടകം (ഹ.ദീ.) മാറിനു സമം ഉള്ളിലേക്കു തിരിച്ചും വലംകയ്യിൽ മുകുരം (ഹ.ദീ.) അതിനു മുകളിൽ കമഴ്ത്തിപ്പിടിച്ച്, വലംകയ്യിൻറെ വിരലുകൾ ഇളക്കിക്കൊണ്ട് ഇടത്തുനിന്ന് വലത്തേക്ക് വൃത്താകൃതിയിൽ കൊണ്ടുവന്ന് ഉള്ളിലേക്ക് തിരിച്ചു പിടിക്കുന്നത് സുന്ദരി എന്ന മുദ്ര.
Miscellaneous notes:
ഇടംകയ്യിലെ കടകം സ്ത്രീമുദ്രയാണ്. ദീപം (പ്രകാശം) എന്ന മുദ്രയിലെ വിരലിളകുന്ന മുകുരം സ്ത്രീ മുദ്രയോട് ലാസ്യാത്മകമായി സംയോജിപ്പിക്കുമ്പോൾ സുന്ദരിയെന്ന അർഥം അനുസ്മരിക്കപ്പെടുന്നു. അംഗലാവണ്യം, മധുരമൊഴി, ശീലഗുണം, സൂക്ഷ്മജ്ഞാനം എന്നിവകളോടുകൂടി പ്രകാശിക്കുന്ന സ്ത്രീവ്യക്തിത്വത്തെ നാട്യധർമ്മിയായി സൂചിപ്പിക്കുന്നതാണ് ഈ മുദ്ര.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ