മുദ്ര 0084
Compiled meanings:
School:
സംയുതമുദ്ര.
ഇരുകൈകളിലും അഞ്ജലി (ഹ.ദീ.) മാറിനുസമം കമഴ്ത്തിപ്പിടിച്ച് മുന്നിലെചാണയിൽ ചന്ദനമരയ്ക്കുന്നതുപോലെ ചലിപ്പിച്ചാൽ ചന്ദനം അഥവാ ചന്ദനമരയ്ക്കുക എന്ന മുദ്ര.
Miscellaneous notes:
ചാണയിൽ ചന്ദനമുട്ടികൊണ്ട് ചന്ദനമരയ്ക്കുന്ന ക്രിയയെ അനുകരിക്കുകയാണ് ഈ മുദ്രയിൽ ചെയ്യുന്നത്. കയ്യിൻറെയും മറ്റംഗങ്ങളുടെയും നിലയിൽനിന്നും താളാത്മകചലനത്തിൽനിന്നുമാണ് നാട്യധർമ്മിത ഉണ്ടാകുന്നത്.
Video:
Actor:
ഏറ്റുമാനൂർ പി. കണ്ണൻ